'ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാൻ പ്ലാൻഡായി ചെയ്തത്, ദിലീപുമായി നല്ല ബന്ധം, ഇടയ്ക്ക് വിളിക്കും'; ദിനേശ്!
വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. മുമ്പ് സിനിമയിൽ സജീവമായിരുന്ന ശാന്തിവിള ദിനേശ് ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും സംവിധാനത്തിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ്.
താൻ സീരിയൽ പോലും ചെയ്യാതെ മാറി നിൽക്കുന്നത് നിർമാതാക്കൾക്ക് നായികമാരെ കൂട്ടിക്കൊടുക്കാൻ കഴിയാത്തത് കൊണ്ടാണെന്ന വിവാദ പരാമർശം ഒരിക്കൽ ശാന്തിവിള ദിനേശ് നടത്തിയത് വലിയ ചർച്ചയായിരുന്നു. നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ നടി വിദ്യ ബാലനെ അഭിനയിപ്പിക്കണമെന്നും വലിയ ആഗ്രഹമുണ്ട്.

പക്ഷെ അതിന് പത്ത്, ഇരുപത് കോടി രൂപ ആവശ്യമായി വന്നേക്കും. സിനിമ ചെയ്യാന്‍ അറിയുമോ എന്നതല്ല കാശ് മുടക്കാന്‍ ആളെ കിട്ടണമെന്നുള്ളതാണ്. എനിക്ക് കൂട്ടി കൊടുക്കാന്‍ മടിയില്ലെങ്കില്‍ എത്ര പ്രൊഡ്യൂസറെ വേണമെങ്കിലും കിട്ടും. പോടാ പുല്ലേ എന്നേ പറയുകയുള്ളു.
എനിക്ക് നായികമാരെ കൂട്ടികൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് സീരിയല്‍ പോലും ചെയ്യാതെ നില്‍ക്കുന്നത് എന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. ഇപ്പോഴിത നടൻ ദിലീപിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചത്.
ദിലീപെന്ന ചെറുപ്പക്കാരനെ നശിപ്പിക്കാൻ പ്ലാൻഡായി ചെയ്ത കേസാണ് വിവാദങ്ങൾക്ക് കാരണമായതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. 'ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാൻ വെൽ പ്ലാൻഡായി ചെയ്ത കേസാണ്. അയാൾ പങ്കാളിയല്ല. മുമ്പ് ദിലീപിനെ പരിചയമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നല്ല ബന്ധമുണ്ട്. ഇടയ്ക്കിടെ ദിലീപ് വിളിക്കും ഒരുപാട് നേരം സംസാരിക്കും. അയാൾ എന്നെ ചേട്ടായെന്നാണ് വിളിക്കുന്നത്.'
'എനിക്ക് അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ്. പേഴ്സൺ കാര്യങ്ങളെല്ലാം സംസാരിക്കും. ദിനേശേട്ടാ ഇവരെല്ലാം എന്താണ് എന്നെ കുറിച്ച് അങ്ങനെ സംസാരിക്കുന്നത് പെരുമാറുന്നത് എന്നൊക്കെ ചോദിക്കും. അപ്പോൾ ഞാൻ പറയും നീ ഇതൊന്നും കാര്യമാക്കണ്ട. നിനക്ക് വേറെ ജോലിയില്ലേയെന്ന്. ദിലീപ് എന്നെ വിളിച്ചിട്ട് ഒരു ഡേറ്റ് തരാമെന്ന് പറഞ്ഞാൽ അഞ്ച് കഥ ഞാൻ പറയും.'

'പക്ഷെ ഞാൻ അങ്ങോട്ട് പോയി ചോദിക്കില്ല. ദിലീപേ ജീവിക്കാൻ നിവർത്തിയില്ല ഡേറ്റ് തരണം എന്നൊന്നും പറയില്ല. അങ്ങനെ പറയാനാണെങ്കിൽ എനിക്ക് മമ്മൂട്ടിയോട് പറഞ്ഞാൽ പോരെ. അദ്ദേഹത്തിന്റെ മൂന്ന് പടത്തിന്റെ സെറ്റിൽ പോയി ആ കാരവാന് മുമ്പിൽ നിന്നാൽ മൂന്നാമത്തെ സെറ്റിൽ വെച്ച് കേറിവായെന്ന് പറഞ്ഞ് കാര്യം തിരക്കും.'
'ഇക്കാ.... എനിക്കൊരു പടം ചെയ്യണം എങ്ങനെ എങ്കിലും ഡേറ്റ് തരണമെന്ന് പറഞ്ഞാൽ സിനിമ ചെയ്യാൻ പറ്റും. പക്ഷെ ഞാൻ മമ്മൂട്ടിയെക്കാൾ മുകളിലാണെന്ന് പറഞ്ഞ് നടന്നാൽ എങ്ങനെ ഡേറ്റ് കിട്ടും. സിനിമയിൽ പുറകെ നടക്കണം. എനിക്ക് അതിനുള്ള ക്ഷമയില്ല' ശാന്തിവിള ദിനേശ് പറഞ്ഞു.
ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരേയും അടുത്തിടെ ശാന്തിവിള ദിനേശ് പ്രതികരിച്ചിരുന്നു. മോഹന്‍ലാല്‍ പോലും ആര്‍ക്കും സെറ്റില്‍ തലവേദന സൃഷ്ടിക്കാറില്ല പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങള്‍ മാത്രമുള്ള യുവതാരങ്ങള്‍ക്കാണ് അഹങ്കാരം എന്നാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
ഒരു വര്‍ഷത്തേക്ക് ഷെയ്ന്‍ നിഗത്തെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനിച്ചാല്‍ തന്ന പ്രശ്‌നങ്ങള്‍ കുറേ തീരും. പല താരങ്ങളുടേയും പേര് വെച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഷൂട്ട് ചെയ്ത ഭാഗം തന്നേയും ഉമ്മയേയും സഹോദരിമാരേയും കാണിക്കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെടുമ്പോള്‍ അപ്പോള്‍ തന്നെ പാക്കപ്പ് പറയേണ്ടായിരുന്നുവോ? എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.


Click it and Unblock the Notifications