ശാലിനിയേക്കാൾ ഭാഗ്യവതി ശ്യാമിലി, 75 രൂപ വാടക വീട് വിട്ട് കോടികൾ വിലയുള്ള വീട്ടിൽ, മക്കളിലൂടെ പ്രശസ്തനായ അച്ഛൻ
മലയാളത്തിൽ ബാലതാരമായി വന്ന് ഞെട്ടിച്ച കുറെ താരങ്ങളുണ്ട്. പക്ഷെ ഭൂരിഭാഗം പേർക്കും മുതിർന്നപ്പോൾ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നാൽ ബേബി ശാലിനി നായികയായി വന്നപ്പോഴും ചലങ്ങളുണ്ടാക്കി. എൺപതുകളിൽ മിന്നിതിളങ്ങിയ ഒരേ ഒരു ബാലതാരം ബേബി ശാലിനി എന്ന മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയാണ്.
1983ൽ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ശാലിനി തൻറെ മൂന്നാമത്തെ വയസിൽ ചലച്ചിത്ര രംഗത്തെത്തുന്നത്. ശിവാജി ഗണേശനെപ്പോലും അത്ഭുതപ്പെടുത്തിയ ബാലിക 1983 മുതല്‍ 1987വരെ മലയാളം, തമിഴ്, തെലുങ്ക് ,കന്നഡ ഭാഷകളിലെ വിലയേറിയ താരമായിരുന്നു.
ശാലിനി തരംഗം കൊണ്ട് മാത്രം ഒട്ടേറെ ചിത്രങ്ങൾ സൂപ്പര്‍ ഹിറ്റായി. നായകൻ മരിച്ചിട്ടും കഥാന്ത്യം വരെ സിനിമ കൊണ്ടുപോകുന്ന ബാലതാരമായി ശാലിനി വളർന്നു. ഹിന്ദിയിലും അഭിനയിച്ചു. ഇടവേളയ്ക്കുശേഷം 1997ൽ അനിയത്തിപ്രാവിലൂടെ നായികയായെത്തിയ ശാലിനി പതിനഞ്ചിൽ താഴെ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മലയാളം, തമിഴ് സിനിമാരംഗത്ത് വീണ്ടും തരംഗമായി.

ശാലിനിയെപ്പോലെ തന്നെ സഹോദരി ശ്യാമിലിയും ബാലതാരമായി ചേച്ചിയെപ്പോലെ തന്നെ തിളങ്ങി. മലയാളത്തിലെ മികച്ച ബാലതാരങ്ങളുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ഇന്നും മലയാളികൾ സംശയമില്ലാതെ പറയുകയ ശാലിനിയുടെയും ശ്യാമിലിയുടെയും പേരുകളാകും.
സിനിമാ മോഹിയായ അച്ഛന്റെ ആഗ്രഹപൂർത്തീകരണമാണ് ശ്യാമിലി, ശാലിനി എന്ന രണ്ട് മിടുക്കി പെൺകുഞ്ഞുങ്ങളുടെ സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകർ കണ്ടത്. കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ശാലിനിയുടെ പിതാവ് ബാബുവിന്റെ സ്വപ്നം. ആ മോഹം കാരണം ഒരു സുഹൃത്തിന്റെ സഹായത്തോടെ ബാബു ചെന്നൈയിൽ എത്തി. പിന്നീട് അദ്ദേഹം ചെന്നൈയില്‍ തന്നെ സ്ഥിരതാമസമാക്കി.
സിനിമാ മോഹവുമായി അലഞ്ഞ് നടന്ന കാലത്ത് ചില അവസരങ്ങൾ ബാബുവിന് ലഭിച്ചെങ്കിലും അദ്ദേഹം അഭിനയിച്ചില്ല. പക്ഷെ മക്കളെ അദ്ദേഹം സ്റ്റാറാക്കി. ഇപ്പോഴിതാ ശാലിനിയുടെയും കുടുംബത്തിന്റെയും അറിയാക്കഥകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ശാന്തിവിള ദിനേശ് ശാലിനിയുടെ കുടുംബത്തെ കുറിച്ച് സംസാരിച്ചത്.
'ചെന്നൈ ജീവിതത്തിനിടയിലാണ് ആലീസിനെ ബാബു കണ്ടുമുട്ടിയത്. ഇടയ്ക്ക് ബാബു നാട്ടിലേക്ക് വന്നപ്പോഴായിരുന്നു അച്ഛന്‍ മരിച്ചുപോയെന്ന് അറിഞ്ഞത്. കൃത്യമായൊരു മേല്‍വിലാസം അറിയില്ലാത്തതിനാല്‍ ആ വിയോഗം ബാബുവിനെ ആർക്കും അറിയിക്കാൻ കഴിഞ്ഞതുമില്ല. അതിനിടയില്‍ ആലീസ് തന്റെ പ്രണയം വീട്ടില്‍ അവതരിപ്പിക്കുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.'

'ശാലിനിയുടെ ജനനത്തോടെ ബാബുവിന്റെ ജീവിതം മാറിമറിഞ്ഞു. പാട്ടും ഡാന്‍സുമൊക്കെയായി നല്ല ആക്റ്റീവായിരുന്നു ശാലിനി. ആരെന്ത് പറഞ്ഞാലും ചെയ്യുമായിരുന്നു. എല്ലാവരുമായും പെട്ടെന്ന് അടുക്കും. വ്യത്യസ്തമായൊരു ഹെയര്‍ കട്ടായിരുന്നു ശാലിനിയുടേത്. യാദൃശ്ചികമായാണ് ശാലിനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുന്‍നിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ശാലിനിയുടേത്.'
'ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളില്‍ ശാലിനിക്കൊപ്പം കൂട്ട് പോയത് അച്ഛന്‍ ബാബുവായിരുന്നു. അങ്ങനെ 75 രൂപ വാടക നല്‍കിയിരുന്ന വീട്ടില്‍ നിന്നും അദ്ദേഹം ഏഴ് ലക്ഷം രൂപ മുടക്കി സ്വന്തമായി വീട് വാങ്ങിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ വിലയുണ്ട് ഇന്ന് ആ വീടിന്.'
'റിച്ചാര്‍ഡിന് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അമ്മ തനിച്ചാവുമെന്നതിനാല്‍ അഭിനയിക്കാന്‍ വിട്ടിരുന്നില്ല. വീട്ടിലെ ഭാഗ്യവതിയായ കുട്ടി ആരാണെന്ന് ചോദിച്ചാല്‍ അത് ശ്യാമിലിയാണെന്നാണ് ബാബു പറയുക. സമ്പന്നതയിലാണ് ശ്യാമിലി പിറന്നത്. അധികം വൈകാതെ ചേച്ചിയെപ്പോലെ തന്നെ അനിയത്തിക്കും അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം ശാലിനി ബ്രേക്കെടുത്തിരുന്നു.'
'ആ സമയം മുതലാണ് ശ്യാമിലി സജീവമായത്. ചേച്ചിയെ പോലെ തന്നെ മിടുമിടുക്കിയായിരുന്നു ശ്യാമിലിയും. സംവിധായകന്‍ പറയുന്നതെല്ലാം അതേപോലെ കാണിക്കുമായിരുന്നു ശ്യാമിലി', എന്നാണ് ശാന്തിവിള ദിനേശ് താരകുടുംബത്തിന്റെ വിജയഗാഥയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ശ്യാമിലി സിനിമ പാടെ ഉപേക്ഷിച്ചു. പെയിന്റിങും യാത്രയുമെല്ലാമായി തിരക്കിലാണിപ്പോൾ.


Click it and Unblock the Notifications