'പുകവലിക്കൊപ്പം മദ്യപാനം, ശ്രീനി ചേട്ടനൊക്കെ സ്വയം പീഡിപ്പിച്ച് നശിച്ചു, നല്ല മനുഷ്യനാണ്'; ശാന്തിവിള ദിനേശ്

വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും ദിനേശ് പറയാറുണ്ട്. ഇപ്പോഴിത മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ ശ്രീനിവാസനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

മലയാള സിനിമയിൽ കണ്ട ചുരുക്കം ചില നല്ല മനുഷ്യരിൽ ഒരാളാണ് ശ്രീനിവാസൻ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. സുകൃതം സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ ഹരികുമാർ തന്നെ കൊണ്ട് നിലം തുടപ്പിച്ചുവെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തി.

Santhivila Dinesh, Santhivila Dinesh Sreenivasan, actor Sreenivasan news, Sreenivasan health, Sreenivasan photos, ശാന്തിവിള ദിനേശ്, ശാന്തിവിള ദിനേശ് ശ്രീനിവാസൻ, നടൻ ശ്രീനിവാസൻ വാർത്തകൾ, ശ്രീനിവാസന്റെ ആരോഗ്യം, ശ്രീനിവാസൻ ചിത്രങ്ങൾ

'ഞാൻ പ്രവർത്തിച്ച ഒരു സിനിമയിൽ ഒഴിച്ച് ബാക്കി എല്ലാ സിനിമകളിലും ജ​ഗതി ചേട്ടനുണ്ട്. ചെറിയൊരു ഹ്യൂമർ കണ്ടാലും ഞാൻ ചിരിക്കും. ഒരു തിരക്കഥാകൃത്തോ സംവിധായകനോ മനസിൽ കണ്ടതിന്റെ നൂറിരട്ടി സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ കഴിഞ്ഞാൽ ചെയ്യാൻ കഴിയുന്ന ഒരേയൊരു നടനെ മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളു അത് ജ​ഗതി ചേട്ടനാണ്.'

'നമ്മളെ ഞെട്ടിപ്പിക്കും. കട്ട് പറയരുതേയെന്ന് ചിലപ്പോൾ പ്രാർഥിച്ച് പോകും. ശ്രീനിചേട്ടനൊക്കെ സ്വയം നശിപ്പിച്ചുവെന്ന് പറയും. സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു.'

'ശ്രീനിചേട്ടനോട് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് സി​ഗരറ്റ് വലി നിർത്തണമെന്ന്. സ്വയംവര​ പന്തലിന്റെ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ഞാൻ അദ്ദേഹത്തിന്റെ എസി മുറിയിൽ ചെന്നപ്പോൾ ശ്രീനി ചേട്ടനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ആ മുറി മുഴുവൻ പുകയായിരുന്നു. ഒരു സി​ഗരറ്റിൽ നിന്നും മറ്റൊരു സി​ഗരറ്റ് കത്തിക്കുകയാണ്.'

'പുകവലിക്കൊപ്പം മദ്യപാനവുമുണ്ടായിരുന്നു. ചിലപ്പോൾ എഴുതുന്നതിന്റെ മാനസീക ടെൻഷനായിരിക്കാം. വലിക്കുമ്പോൾ അതിൽ നിന്ന് റിലീഫ് കിട്ടുമെന്നാണ് അദ്ദേഹം പറയാറുള്ളത്. മലയാള സിനിമയിൽ കണ്ട ചുരുക്കം ചില നല്ല മനുഷ്യരിൽ ഒരാളാണ് ശ്രീനിചേട്ടൻ എന്ന് ഞാൻ പറയും.'

Santhivila Dinesh, Santhivila Dinesh Sreenivasan, actor Sreenivasan news, Sreenivasan health, Sreenivasan photos, ശാന്തിവിള ദിനേശ്, ശാന്തിവിള ദിനേശ് ശ്രീനിവാസൻ, നടൻ ശ്രീനിവാസൻ വാർത്തകൾ, ശ്രീനിവാസന്റെ ആരോഗ്യം, ശ്രീനിവാസൻ ചിത്രങ്ങൾ

'ഇന്നലെകൾ മറക്കാത്ത മനുഷ്യനാണ് ശ്രീനിവാസൻ. അദ്ദേഹം പൈസയ്ക്ക് വേണ്ടി കലഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പൈസയ്ക്ക് വേണ്ടി ആർത്തി കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ ശ്രീനിചേട്ടനോട് പറയാറുണ്ട് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് വഴി. ജീനിയസാണ് അദ്ദേഹം.'

'എന്റെ ​ഗുരുനാഥനെന്ന് ഞാൻ ബഹുമാനത്തോടെ പറയേണ്ട ഹരികുമാർ അടക്കം എന്നോട് സാഡിസ്റ്റിനെപോലെ പെരുമാറി. സുകൃതത്തിന്റെ ലൊക്കേഷനിൽ വെച്ച് എന്നെകൊണ്ട് നിലം തുടപ്പിച്ചു. അന്ന് എന്റെ കീഴിൽ നാല് അസോസിയേറ്റ് സംവിധായകരുള്ള കാലമാണ്. ഹരികുമാർ ക്രൂരനാണ്.'

'സുകൃതത്തിൽ പ്രവർത്തിച്ചതിന് പ്രതിഫലം പോലും ഞാൻ വാങ്ങിയിട്ടില്ല. ഒരു സിനിമാക്കാരൻ എന്തൊക്കെ ചെയ്യാൻ പാടില്ല അതെല്ലാം ഹരികുമാർ ചെയ്തിട്ടുണ്ട്.'

'ശ്രീകുമാരൻ തമ്പി എന്ന സംവിധായകൻ ജീവിതം ഒരു ​ഗാനമെന്ന സിനിമ എടുക്കുന്ന സമയത്ത് മെറിലാന്റ് സ്റ്റുഡിയോയിൽ നിന്ന് എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങി വന്നപ്പോൾ കണ്ടത് നായിക ശ്രീവിദ്യ ഒരു കസേരയിൽ കാലുമേൽ കാലുവെച്ച് ഇരിക്കുന്നു... അതിന് താഴെ നിലത്തിരുന്ന് അസോസിയേറ്റ് ഡയറക്ടർ സ്ക്രിപ്റ്റ് വായിച്ച് കൊടുക്കുന്നതുമാണ്.'

'അന്ന് ശ്രീകുമാരൻ തമ്പി സാർ അയാളോട് പറഞ്ഞു... ഒരു കസേര എടുത്തിട്ട് അതിൽ ഇരിക്കാൻ. താൻ നിലത്തിരുന്നാൽ എനിക്കാണ് നാണക്കേടെന്ന്. അങ്ങനെയുള്ള നല്ല സിനിമാക്കാരുള്ള സ്ഥലത്ത് ഹരികുമാർ എന്ന സംവിധായകൻ എന്നെ കൊണ്ട് നിലം തുടപ്പിച്ചെങ്കിൽ അയാൾ അത്ര ചെറ്റയാണെന്ന് മനസിലാക്കാം' ശാന്തിവിള ദിനേശ് പറഞ്ഞു. ആകെ ഒരു സിനിമ മാത്രം ചെയ്തിട്ടുള്ള ആളാണ് ദിനേശ്.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X