ഈ പോക്ക് പോയാൽ അമ്മ എന്ന സംഘടന തകരും, ആ സംഭവമാണ് നിങ്ങൾ കേട്ട തെറിവിളിയുടെ തുടക്കം: ശാന്തിവിള ദിനേശ്

അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടി നീന കുറുപ്പിനെതിരെ മോശമായി സംസാരിച്ച നടി ലക്ഷ്മിപ്രിയയെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. നീന കുറിപ്പിനെ വിളിക്കുന്ന തെറിയാണിത്. നീന കുറിപ്പിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നുകിൽ രാജി വെച്ച് പോകും, അല്ലെങ്കിൽ ഫോണിലൂടെ മെസേജ് അയച്ചവളെ ചവിട്ടിക്കൂട്ടും. കിട്ടിയതിൽ ഏറ്റവും മാന്യമായ ഓഡിയോ മാത്രമേ ഞാനിവിടെ കേൾപ്പിച്ചിട്ടുള്ളൂ. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്നതാണ് മറ്റ് രണ്ട് ഓഡിയോകളും. തെറിയോട് തെറി. ഈ പോക്ക് പോയാൽ അമ്മ എന്ന സംഘടന തകരുമെന്നതിൽ ഒട്ടും സംശയം വേണ്ട. കെെനീട്ടമായ 5000 രൂപയ്ക്ക് കാത്തിരിക്കുന്നവർ വിഷമത്തിലാകും.

ഒറ്റപ്പാലത്തുള്ള ഒരു ശാപ്പാട് കമ്പനിക്ക് 30 ലക്ഷത്തോളം കിട്ടാവുന്ന സ്പോൺസറിം​ഗ് 14 ലക്ഷത്തിന്റെ സ്പോൺസറിം​ഗ് കൊടുത്തതിൽ നിന്നാണ് ഈ മുറുമറുപ്പിൽ നിന്നാണ് നിങ്ങൾ കേട്ട തെറിവിളിയുടെ തുടക്കം. കഴിഞ്ഞ മൂന്ന് നാല് വർഷമായി ഈ ശാപ്പാട് വിപ്ലവം വിവാദത്തിലാണത്രെ. മോഹൻലാലും മമ്മൂട്ടിയും ​ഗണേശ് കുമാറുമൊക്കെ ചേർന്ന് കഷ്‌ടപ്പെട്ടുണ്ടാക്കിയ സംഘടനയെ ഈ ഉണ്ണാക്കികൾക്ക് ഇട്ടുകാെ‌ടുത്ത് നശിപ്പിക്കുന്നല്ലോ എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Lakshmi Priya  Neena Kurup

നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ പറഞ്ഞത്

"നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച്‍ എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്താലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ. എനിക്കറിയാലോ, നിങ്ങൾ ഇതിനകത്തുള്ള കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോ​ഗ്രാം കഴിഞ്ഞ് ഏത് എങ്ങനെയെന്ന് എനിക്കറിയാം. കോസ്റ്റ്യൂം ഇട്ടു നിന്ന കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചില്ല. എന്നിട്ടെന്തായി, എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ ലാലേട്ടനെ ആ​ദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.

നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് ഞങ്ങളുടെ പ്രോ​ഗ്രാം സ്ഥലത്ത് കാണിച്ചത്. പൂവും കായും മായും ഒക്കെ പറഞ്ഞു. നിങ്ങൾ എന്ത് പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ച് കൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും അപമാനമാണ് നിങ്ങൾ. വിഷമാണ് നിങ്ങൾ.

നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം കൊച്ച് പ്രോ​​ഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്..., എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയയാണ്. ആ കൊച്ചിന് എന്നെ വിവരം അറിയിക്കാനുള്ള സമയം പോലും നിങ്ങൾ കൊടുത്തില്ല. നിങ്ങൾ എന്താ മാനത്ത് നിന്ന് പൊട്ടി വീണതാണോ. നിങ്ങളുടെ തലയിൽ കൂടെയാണോ അമ്മ അസോസിയേഷനിലെ 504 അം​ഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്"

More from Filmibeat

Read more about: santhivila dinesh lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X