ദിലീപിനേയും മഞ്ജു വാര്യരേയും കണ്ടുപഠിക്കണം, വിവാഹമോചന ശേഷം അവര്‍ ചളി വാരിയെറിഞ്ഞിട്ടില്ല
യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും സംവിധായകരുമൊക്കെ എത്താറുണ്ട്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് പലരും തുറന്നുപറയാറുള്ളത്. സംവിധായകനായ ശാന്തിവിള ദിനേശും തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മി അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു.
ഇതിന് ശേഷമായി സംവിധായകന്‍ തന്റെ യൂട്യൂബ് ലിങ്ക് മാറ്റിയിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.തന്റെ ചാനലിലെ രണ്ടാമത്തെ സ്‌റ്റോറി ഡബ്ബിംഗ് ആര്‍ടിസ്റ്റിനെക്കുറിച്ചായിരുന്നുവെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ചിലരെ അപമാനിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു പറഞ്ഞത്.
മഞ്ജു വാര്യരേയും ദിലീപിനേയും നിങ്ങള്‍ കണ്ടുപഠിക്കണം. വിവാഹമോചനത്തിന് ശേഷം ഇന്നുവരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരിയെറിഞ്ഞിട്ടില്ല ഇരുവരും. അത് പോലെ ചെയ്യണമെന്നും സംവിധായകന്‍ പറയുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു ദിലീപും മഞ്ജുവാര്യരും വിവാഹമോചനം നേടിയത്. ഇതേക്കുറിച്ച് ഇരുവരും പരസ്യമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മകള്‍ പറഞ്ഞത്.

പ്രസ്തുത വ്യക്തിയെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് അവര്‍ പരാതി നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ അത് പിന്‍വലിക്കണമെന്നായിരുന്നു യുട്യൂബില്‍ നിന്നും മെയില്‍ വന്നത്. ആ മെയില്‍ കിട്ടിയതിന് ശേഷമായി വീഡിയോ മാറ്റിയിരുന്നു. വക്കീലിനെ കാണാനും ഇതിന് പിന്നാലെ പോവാനുമൊന്നും താല്‍പര്യമില്ലായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. നേരത്തെ മമ്മൂട്ടിയുടെ സിനിമകളെക്കുറിച്ചും അദ്ദേഹത്തിന്റെ സ്റ്റൈലിനെക്കുറിച്ചുമൊക്കെ പറഞ്ഞും സംവിധായകന്‍ എത്തിയിരുന്നു.


Click it and Unblock the Notifications