ജയറാം 25 കോടി ബംബറടിച്ചതിനേക്കാൽ തുള്ളിച്ചാടി, പൂണൂലിട്ടയാളായിട്ടും ജയറാമിന് തോന്നിയില്ല: ശാന്തിവിള ദിനേശ്

സ്വർണപാളി കേസിൽ ചോദ്യം ചെയ്യപ്പെട്ട നടൻ ജയറാമിനെതിരെ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഭക്തനായ ജയറാമിന് ഇക്കാര്യത്തിൽ അശ്രദ്ധയുണ്ടായെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ആ കള്ളനെ ഉണ്ണികൃഷ്ണൻ പോറ്റി എന്ന് വിളിക്കാൻ പോലും എനിക്ക് തോന്നുന്നില്ല. അങ്ങനത്തെ ലോക ഫ്രോ‍ഡാണ്. ദ്വരകാ ശിൽപ്പങ്ങൾ സ്വർണം പൂശാനെന്ന് പറഞ്ഞ് എവിടെയൊക്കെയോ കൊണ്ട് പോയല്ലോ.

അതിലൊരു സ്ഥലം ജയറാമിന്റെ വീടാണ്. ശ്രീ അയ്യപ്പന് കാവൽ നിൽക്കുന്ന ​ദ്വാരകാ പാലൻമാർ തന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോൾ ജയറാം 25 കോടി ബംബറടിച്ചതിനേക്കാൽ തുള്ളിച്ചാടി. ആരൊയൊക്കെയോ വീട്ടിൽ വിളിച്ചു. ഒരു കുഞ്ഞ് അറിയാതെ അമ്പലമുറ്റത്ത് മൂത്രമാെഴിച്ചാൽ പുണ്യാഹം നടത്തുന്ന നാടാണ്.

Jayaram   Santhivilla Dinesh

കാനനവാസന്റെ കാവൽക്കാരെ കോടംപക്കത്ത് കൊണ്ട് നടന്ന് വീട്ടിൽ കൊണ്ട് വെക്കുന്നത് പൂണൂൽവാ‍സിയായിട്ടും ജയറാമിന് തോന്നിയില്ലത്രെ. ചുമ്മാതല്ല ഞങ്ങളുടെ നാട്ടിൽ ശ്രീപത്മനാഭ സ്വാമി കിട‌ന്ന് കളഞ്ഞത്. ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ അടിച്ചോണ്ട് പൊയ്ക്കളയും എന്ന് കരുതിയായിരിക്കും അദ്ദേഹം കയറി കിടന്നത്. കോമൺസെൻസുള്ള ഭക്തനാണെങ്കിൽ ഫ്രോഡായ ഉണ്ണികൃഷ്ണനോട് ശബരിമലയിൽ സ്ഥാപിച്ച ദ്വാരകാപാലകൻമാരെ കാശുള്ള കാശുള്ള സിനിമാക്കാരുടെ വീട്ടിൽ കൊണ്ട് വെക്കുന്നത് ന്യായമാണോ എന്ന് ചോദിക്കും.

ജയറാം അങ്ങനെയല്ല കണ്ടത്. പേരും പ്രശസ്തിയും പണവുമുള്ള തന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി വേണമെങ്കിൽ അയ്യപ്പ സ്വാമിയെ കൊണ്ട് വരും എന്നായിരിക്കും. പോറ്റിക്ക് പിറ്റാലെ ജയറാമും ചട്ടിയിലാകും എന്നാണ് തോന്നിയത്. എന്നാൽ ജയറാം കേസിൽ നിന്നും ഊരി.ജയറാമിനെ കേസിൽ കണക്ട് ചെയ്യാൻ ഒരു പിഴവും എസ്ഐടിക്ക് കണ്ടെത്താനായില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഉണ്ണികൃ‍ഷ്ണൻ പോറ്റി തട്ടിപ്പുക്കാരനാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വർണ പാളികളുടെ പൂജ ചടങ്ങിൽ പങ്കെടുത്തതെന്നും ജയറാം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതാണ്. അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വർണപാളികളുടെ പൂജ ചടങ്ങിൽ പങ്കെടുത്തത്. ശബരിമലയിലെ ഒരാളെന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയം. മറ്റ് യാതൊരു സൗഹൃ​ദം ഇല്ലെന്നും ജയറാം വ്യക്തമാക്കിയതാണ്. അതേസമയം സംഭവത്തിൽ ജയറാമിന് തുടരെ വിമർശനങ്ങൾ വരുന്നുണ്ട്. മുൻ ഫിലിം മേക്കർ സുനിൽ പരമേശ്വരൻ ജയറാമിനെതിരെ രം​ഗത്ത് വന്നിരുന്നു.

ജീവിതത്തിലും അല്ലാതെയും നിങ്ങൾ നല്ല നടനാണ്. ഇത് ഇളക്കിക്കൊണ്ട് പോകുന്ന വഴിയിൽ തമിഴ്നാട്ടിലെ കുറേ നടൻമാരെയും വിളിച്ച് ഉണ്ണികൃഷ്ണനെക്കൊണ്ട് പൂജയും നടത്തി ഭസ്മവും ഇട്ടാൽ എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്. തന്ത്രങ്ങളറിയാവുന്ന കുലത്തിൽ ജനിച്ചതല്ലേ. ശരിക്ക് പറഞ്ഞാൽ ജയറാമിനെ പ്രതിയാക്കേണ്ടതാണ്. സാക്ഷിയല്ല ആക്കേണ്ടത്. ഇങ്ങനെ കൊണ്ട് നടക്കാനുള്ളതല്ലല്ലോ ഇത്. അന്വേഷിക്കേണ്ടേ, ഇവിടെ വേണ്ട, ഇത് ഇവിടെ വെച്ച് പൂജിക്കാനുള്ളതല്ല എന്ന് പറയണമായിരുന്നെന്നും സുനിൽ പരമേശ്വരൻ തുറന്നടിച്ചു. ആശകൾ ആയിരം ആണ് ജയറാമിന്റെ പുതിയ സിനിമ.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X