മമ്മൂട്ടി ചിത്രം വണ്ണിനെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി സംവിധായകൻ, റിലീസ്?

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വണ്ണിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച വണ്ണിന്റെ ചിത്രീകരണം ഈ വർഷമായിരുന്നു അവസാനിച്ചത്. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

അമല പോളിന്റെ മോക്കോവർ ചിത്രം കാണാം

ചിത്രത്തിന്റെ റിലീസിനെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത വണ്ണന്റെ റിലീസിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ സന്തോഷ് വിശ്വനാഥ്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ..

വണ്ണിന്റ റിലീസ്


വണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ട് മാർച്ച് 15ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്.. ഇനിയും പണികൾ പൂർത്തിയാകാനുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്. എന്നാൽ ദി പ്രീസ്റ്റ് അടുത്ത ദിവസം റിലീസ് ഉണ്ടെങ്കിൽ അതിനു ശേഷം മാത്രമേ നമുക്ക് തീയതി ഉറപ്പിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് 15 എന്ന തിയതി ഫിക്സ്‌ ചെയ്തത്.

കേരള രാഷ്ട്രീയവുമായി ബന്ധമില്ല


വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സന്തോഷ് വിശ്വനാഥ് അഭിമുഖത്തിൽ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം മാത്രമേ സിനിമയെ പൂർണ്ണമായി വിലയിരുത്താൻ സാധിക്കുകയുള്ളു. ഇത് ഒരു പൊളിറ്റിക്കൽ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ അനുകൂലിച്ച് ചെയ്ത സിനിമയല്ലെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.

മമ്മൂട്ടിയുടെ  കഥാപാത്രം

നേരത്തെ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.ഒരു മികച്ച മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് വണ്ണിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചത്.. കൂടാതെ മമ്മൂക്ക തന്റെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ആശയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞിരുന്നു.

താരങ്ങൾ

മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കൂടാതെ ചിത്രത്തിലെ ടീസറിനും പുറത്തു വന്ന പോസ്റ്ററിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X