twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യത്തെ സിനിമയെക്കാള്‍ ധൈര്യം കുറവായിരുന്നു വണ്‍ ചെയ്യാന്‍, കാരണം പറഞ്ഞ് സന്തോഷ് വിശ്വനാഥ്

    |

    ചിറകൊടിഞ്ഞ കിനാവുകള്‍, വണ്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. രണ്ട് ചിത്രങ്ങള്‍ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും ഇവരണ്ടും പ്രേക്ഷകരുടെ ഇടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിച്ച വണ്‍ ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അടുത്ത സിനിമയുടെ പണിപ്പുരയിലാണ് സന്തോഷ്.

    വൈറല്‍ മേക്കോവര്‍ ഉണ്ടായത് ഇങ്ങനെയാണ്; മിഡിയും ടോപ്പും ഗെറ്റപ്പിനെ കുറിച്ച് മഞ്ജു വാര്യര്‍...വൈറല്‍ മേക്കോവര്‍ ഉണ്ടായത് ഇങ്ങനെയാണ്; മിഡിയും ടോപ്പും ഗെറ്റപ്പിനെ കുറിച്ച് മഞ്ജു വാര്യര്‍...

    ഇപ്പോഴിത തന്റെ സിനിമ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് താരം. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമ അനുഭവങ്ങള്‍ സംവിധായകന്‍ പങ്കുവയ്ക്കുന്നത്. ആദ്യ സിനിമ ചെയ്യുന്നതിനെക്കാളും ധൈര്യം കുറവായിരുന്നു രണ്ടാമത്തെ സിനിമ ചെയ്തപ്പൊഴെന്നാണ് സംവിധായകന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

    തോല്‍പിച്ചു എന്ന് കരുതണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം; സൂരജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നുതോല്‍പിച്ചു എന്ന് കരുതണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം; സൂരജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

    ചിറകൊടിഞ്ഞ കിനാവുകള്‍

    എനിക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ സാധിക്കുന്ന ഒരു സിനിമക്കായി കാത്തിരുന്നത് കൊണ്ട് എന്റെ ആദ്യ സിനിമ സംഭവിക്കാന്‍ ഏറെ താമസം നേരിട്ടു. കമല്‍ ഡയറക്ട് ചെയ്ത് മമ്മൂട്ടി നായകനായ അഴകിയ രാവണന്‍ എന്ന സിനിമ ഒരുപാട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും എന്റെ ആദ്യ സിനിമ ചിറകൊടിഞ്ഞ കിനാവുകള്‍ ആയിരിക്കുമെന്ന ചിന്ത ഇല്ലായിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഴകിയ രാവണന്‍ സിനിമയിലെ കഥാപാത്രങ്ങളായ അംബുജാക്ഷന്‍, തയ്യല്‍ക്കാരന്‍, സുമതി, വിറക് വെട്ടുകാരന്‍ എന്നിവരെ ഫോക്കസ് ചെയ്ത് ചിറകൊടിഞ്ഞ കിനാവുകള്‍ പ്ലാന്‍ ചെയ്തതും അത് സംഭവിച്ചതും. ഈ സിനിമയുടെ റൈറ്റര്‍ പ്രവീണും ഞാനും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ചിറകൊടിഞ്ഞ കിനാവിന്റെ സാധ്യത അറിഞ്ഞത്. ഇത് ശ്രീനിയേട്ടനോട് സംസാരിച്ചപ്പോള്‍ തന്നെ നല്ല സപ്പോര്‍ട്ടു തന്നു.

     കുഞ്ചാക്കോബോബന്‍  ഓക്കെ പറഞ്ഞു

    ഇതേതുടര്‍ന്നാണ് ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മ വിശ്വാസമുണ്ടായത്. പിന്നീട് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇതിലേക്ക് എത്തപ്പെട്ടു. ഇതില്‍ കുഞ്ചാക്കോ ബോബന്റെ ക്യാറക്ടര്‍ ഒന്ന് ക്ലീന്‍ ഷേവ് ചെയ്ത് ലേശം കറുത്തതാണ്, ഒരു പ്രത്യേക രീതിയിലുമാണ് ഈ കഥാപാത്രത്തിന്റെ മേക്കിങ്ങും. മാത്രമല്ല, ഞാന്‍ പുതിയ ആളാണ്, എന്നെക്കുറിച്ച് ആര്‍ക്കുമറിയില്ല ഇതൊക്കെയോര്‍ത്ത് ചാക്കോച്ചന്‍ എന്ത് പറയുമെന്നുള്ള ആശങ്കയോടെയാണ് സമീപിച്ചത്. എന്നാല്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് തീര്‍ത്ത കുഞ്ചാക്കോ ബോബന്‍ നമ്മള്‍ ഇത് ചെയ്യുമെന്ന് പറഞ്ഞ് കൈ തന്നപ്പോള്‍ ഏറെ ത്രില്ലിലായിരുന്നു.ചിറകൊടിഞ്ഞ കിനാവുകള്‍ ഏത് രീതിയിലാണ് മേക്കിംഗ് നടത്തുന്നത് എന്ന് അഭിനയിക്കാന്‍ വന്ന താരങ്ങള്‍ക്ക് പോലും ആദ്യം അറിയില്ലായിരുന്നു; സംവിധായകന്‍ പറയുന്നു.

    മമ്മൂട്ടി സിനിമ

    ആദ്യ സിനിമ ചെയ്യുമ്പോള്‍ എന്നെ ആര്‍ക്കുമറിയില്ല അതുകൊണ്ട് തന്നെ എന്തും ചെയ്യാമെന്നുള്ള ആത്മ ധൈര്യമുണ്ടായിരുന്നു. എന്നാല്‍
    മമ്മൂക്ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ രണ്ടാമത്തെ സിനിമയായ വണ്‍ ഒരുക്കുമ്പോള്‍ ആ ധൈര്യം ഇല്ലായിരുന്നു എന്നും സംവിധായകന്‍ പറയുന്നുണ്ട്. ഒപ്പം ശ്രീനിവാസന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും അവസരത്തില്‍ പറയുന്നുണ്ട്.''പ്രേക്ഷകരില്‍ നിന്ന് നമ്മള്‍ എപ്പോഴും രണ്ട് അടി മുന്നിലായിരിക്കണം. പ്രേക്ഷകര്‍ നമ്മുടെ മുന്നില്‍ ഓടുന്ന സാഹചര്യമാണെങ്കില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. എല്ലാം അവസാനിപ്പിച്ച് പൗര സ്വീകരണമൊക്കെ ഏറ്റുവാങ്ങി വീട്ടില്‍ ഇരിക്കേണ്ടതായി വരും എന്നായിരുന്നു ശ്രീനിയേട്ടന്‌റെ ഉപദേശം''. ഇത് എന്റെ ഓര്‍മ്മയില്‍ എപ്പോഴുമുണ്ടെന്നും സന്തോഷ് പറയുന്നു.

    Recommended Video

    മമ്മൂക്ക സെറ്റിൽ ഫുൾ Chill ആണ് , സുദേവ് നായർ പറയുന്നു | FIlmiBeat Malayalam
      വണ്ണിലൂടെ ആഗ്രഹം സഫലമായി

    നാഗവള്ളി, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.
    എന്നാല്‍ അവരെ ഒന്ന് കാണാന്‍ പോലും അന്നത്തെ കാലത്ത് സാധിച്ചില്ല. എന്ത് ചെയ്യുമെന്നുള്ള ആലോചനയെ തുടര്‍ന്നാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയതോടെ ഡയറക്ടറായി, ഉടന്‍ സിനിമ ചെയ്യാം എന്നൊരു തോന്നലുണ്ടായിരുന്നു. എന്നാല്‍ പതിയെ ബോധ്യമായി സിനിമ കയ്യെത്തും ദൂരത്ത് അല്ല എന്ന്. അടുക്കും തോറും അകലുന്ന ഒരു സംഭവമായി മാറുകയായിരുന്നു സിനിമ എന്റെ ജീവിതത്തില്‍. 12 വര്‍ഷക്കാലം സീരിയല്‍ ഡയറക്ടര്‍ കെ കെ രാജീവിന്റെ കൂടെ പ്രവര്‍ത്തിച്ചു. പിന്നീട് വേണുനാഗവള്ളി ചേട്ടന്റെ കൂടെയും കുറച്ച് നാള്‍ പ്രവര്‍ത്തിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഡയറക്ട് ചെയ്ത വണ്‍ സിനിമയില്‍ ബാലചന്ദ്ര മേനോനെ ഒരു വേഷം ചെയ്യിച്ച് എന്റെ ആഗ്രഹം സഫലമായെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു.

    English summary
    Mammootty Movie Director Santhosh Viswanath Opens Up About mammootty Movie experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X