മേനകയെയും ശങ്കറിനെയും തെറ്റിക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചു! സിനിമാ ലൊക്കേഷനിലെ കഥ പറഞ്ഞ് സംവിധായകന്‍
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ സജീവമായി വരുന്ന കാലത്ത് സൂപ്പര്‍താരം നടന്‍ ശങ്കറായിരുന്നു. അക്കാലത്തെ റൊമാന്റിക് ഹീറോയായിരുന്ന ശങ്കറിനെ ആരാധിച്ചിരുന്നൊരു തലമുറ ഉണ്ടായിരുന്നു. മാത്രമല്ല നടി മേനകയും ശങ്കറും തമ്മിലുള്ള കെമിസ്ട്രി വലിയ വിജയമായിരുന്നു. മേനകയുടെ കൂടെയാണ് ശങ്കര്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതും.
ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അത് നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ ശങ്കറും മേനകയും തമ്മിലുള്ള ഇഷ്ടം ഇല്ലാതാക്കാന്‍ നടന്‍ മോഹന്‍ലാല്‍ ശ്രമിച്ചിരുന്നതായി പറയുകയാണ് സംവിധായകനും നിര്‍മാതാവുമായ ശരത് ചന്ദ്രന്‍. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അധികമാര്‍ക്കും അറിയാത്ത കഥ ഇദ്ദേഹം വെളിപ്പെടുത്തിയത്.

'മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കാളും സൂപ്പര്‍സ്റ്റാറായിരുന്നു ശങ്കര്‍. അക്കാലത്തെ റൊമാന്റിക് ഹീറോയായിരുന്നു നടന്‍. അദ്ദേഹത്തെ അന്വേഷിച്ച് ഒരുപാട് നിര്‍മാതക്കള്‍ വരുമായിരുന്നു. മോഹന്‍ലാല്‍ ആദ്യം വില്ലനായിരുന്നില്ലേ, അവന്‍ എങ്ങനെ സൂപ്പര്‍സ്റ്റാറായി. നല്ല സ്‌ക്രീപ്റ്റുകള്‍ കിട്ടിയത് കൊണ്ടാണ്. ശങ്കറിന്റെ അഭിനയമായിരുന്നില്ല അദ്ദേഹത്തിന് വില്ലനായത്. സ്‌ക്രീപ്റ്റ് റൈറ്റേഴ്‌സ്് എഴുതി സംവിധായകന്‍ പറയുന്നതിന് അനുസരിച്ചാണ് ഓരോരുത്തരും അഭിനയിക്കുന്നത്.
നടന്മാരുടെയൊക്കെ ഭാവി തീരുമാനിക്കുന്നത് ശരിക്കും ഇങ്ങനെയുള്ള നല്ല കഥകളാണ്. സ്‌ക്രീപ്റ്റ് റൈറ്റേഴ്‌സിന്റെ കൈയ്യിലാണ് ഓരോരുത്തരുടെയും കരിയറും സിനിമയുമൊക്കെ ക്ലിക്കായി വരുന്നത്',. അതേ സമയം ശങ്കറിന്റെ ഒന്നിലധികമുള്ള വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിനെ പറ്റിയും ശരത് ചന്ദ്രന്‍ സംസാരിച്ചിരുന്നു.
'സിനിമാ താരങ്ങളെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഹരമാണ്. അവരെ വിവാഹം കഴിക്കാനും ആളുകളുണ്ടാവും. അങ്ങനെയാണ് ശങ്കര്‍ ഒന്നിലധികം തവണ വിവാഹിതനാവുന്നത്. ഇതിപ്പോള്‍ തമിഴിലടക്കം സിനിമാ താരങ്ങള്‍ക്കിടയില്‍ അങ്ങനെയാണ്. മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലോക്കെ എന്തെല്ലാം പ്രോക്കിത്തരം കാണിച്ചിട്ടുള്ള ആളാണ്. ഞാന്‍ നേരില്‍ കണ്ടിട്ടുള്ള കാര്യങ്ങളുണ്ടെന്നും,' സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

'മോഹങ്ങള്‍ പൂവണിയും', എന്ന സിനിമയില്‍ ശങ്കറാണ് നായകന്‍. മോഹന്‍ലാലും സിനിമയിലുണ്ട്. ലാലിന് ആകെ നാല് സീനേ ഈ സിനിമയിലുള്ളത്. ശങ്കറും മേനകയും അക്കാലത്ത് ഭയങ്കര സ്‌നേഹമായിരുന്നു. അവരുടെ സ്‌നേഹം കണ്ടതോടെ ഇതെങ്ങനെ എങ്കിലും ഇല്ലാത്താക്കണമെന്ന് മോഹന്‍ലാല്‍ ചിന്തിച്ചിരുന്നു. അതിന് വേണ്ടി പുള്ളിക്കാരന്‍ ശ്രമിച്ചിരുന്നതായിട്ടും ശരത് ചന്ദ്രന്‍ പറയുകയാണ്.
ഇങ്ങനെയുള്ള കുസൃതികള്‍ മോഹന്‍ലാലിന് ഉണ്ടായിരുന്നു. ഇത് മാത്രമല്ല കുട്ടിക്കാലം മുതലേ അത്തരം കുസൃതി കാണിച്ചിട്ടുള്ള ആളാണ് മോഹന്‍ലാല്‍. ബാലാജിയുടെ മകളെ വിവാഹം കഴിക്കുന്നതിനെ പറ്റിയും എനിക്ക് അറിയാമായിരുന്നു. അന്ന് താനും ചെന്നൈയില്‍ ആണ് താമസിക്കുന്നത്.
അന്നൊക്കെ ഒരു പെണ്‍കുട്ടി മോഹന്‍ലാലിനെ കാണാനായി എപ്പോഴും വരുമായിരുന്നു. അവരാണ് പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്ര. അന്ന് സുചിത്ര സ്‌റ്റെല്ല മേരി സ്‌കൂളില്‍ പഠിക്കുകയായിരുന്നു. മോഹന്‍ലാലുമായി സുചിത്ര ഭയങ്കര സൗഹൃദത്തിലായിരുന്നു. അവസാനം അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ചേര്‍ന്ന് കല്യാണവും കഴിപ്പിച്ച് കൊടുത്തു. അതാണ് മോഹന്‍ലാലിന്റെ ആദ്യത്തെ ഭാര്യ. അവര്‍ തന്നെ ഇപ്പോഴും ഭാര്യയായി ലാലിന്റെ കൂടെയുള്ളതെന്നും നിര്‍മാതാവ് പറയുന്നു.


Click it and Unblock the Notifications











