ശ്രീനിവാസനുമായുള്ള പിണക്കം, ലാല്‍ പറഞ്ഞ മറുപടി മറ്റൊരാള്‍ക്കും പറയാനാവില്ലെന്ന് സത്യന്‍ അന്തിക്കാട്
മോഹൻലാൽ ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത മോഹൻലാൽ ശ്രീനിവാസൻ പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലാലിന്റെ 60ാം പിറന്നാളിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. പ്രിയദർശനും ഈ അഭിമുഖത്തിൻരെ ഭാഗമായിരുന്നു.

ഒരിക്കൽ ലാലിനോട് ശ്രീനിവാസനുമായി തെറ്റിയോ എന്ന് ചോദിച്ചയാളോട് മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് ശ്രീനിവാസന്റെ ആ രണ്ട് സിനിമയെ ഓര്‍മ്മയുള്ളൂ. ഞാന്‍ ഓര്‍ക്കുന്നത് അയാള്‍ എനിക്ക് വേണ്ടി നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ ഇരിക്കില്ലായിരുന്നു". ലാല്‍ നിമിഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് സത്യന്‍ അന്തിക്കാട് പറയുന്നു.
ശ്രീനിവാസൻ എന്ന മനുഷ്യനെപ്പോലെ ലാലിനെ സൂക്ഷ്മമായി മനസ്സിലാക്കിയ ആളില്ലെന്ന് പ്രിയദർശൻ പറഞ്ഞു.ദാരിദ്ര്യത്തിലെ ഹ്യൂമർ ഇതുപോലെ ചെയ്യാൻ കഴിയുന്ന ഒരാളെ ഒരു ഭാഷയിലും കണ്ടിട്ടില്ലെന്ന് ശ്രീനി തന്നെ പറഞ്ഞിട്ടുമുണ്ട്.
ലാൽ അഭിനയിക്കുമ്പോഴുള്ള ചില നിമിഷങ്ങളിൽനിന്നാണു പലപ്പോഴും അടുത്ത ദിവസത്തെ സീനുകൾ കൂടുതൽ തെളിഞ്ഞു വരുന്നത്.അല്ലാതെ നേരത്തെ എഴുതിവച്ചവയല്ല. ചിരിച്ചു മറിയുന്ന ലാലല്ല ക്യാമറയ്ക്കു മുന്നിലെ ലാൽ.വേറെ ആരോ അഭിനയിച്ചതുപോലെ ഈ മനുഷ്യൻ ഷോട്ടിനു ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചുവരും- സത്യൻ അന്തിക്കാട് പറഞ്ഞു.
പ്രായത്തേക്കാൾ പക്വതയുളള വ്യക്തിയാണ് അദ്ദേഹം. ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ നിന്ന് താന്‍ പിന്മാറാന്‍ പോയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാചകം ഇന്നും തനിക്ക് അത്ഭുതമാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.ലാല്‍ അമേരിക്കയില്‍' എന്ന സിനിമ ഇടയ്ക്ക് മുടങ്ങി പോയി. ഞാന്‍ അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. അന്ന് ലാല്‍ പറഞ്ഞു. 'സത്യേട്ടാ നമ്മുടെ നാല് മക്കളില്‍ ഒരാള്‍ കേട് വന്നാല്‍ റോഡില്‍ തള്ളില്ലല്ലോ നമ്മള്‍ നേരെയാക്കാന്‍ നോക്കും. സിനിമ നമ്മുടെ മക്കളല്ലേ' എന്ന് ഇന്നും ആ വാക്ക് ഇപ്പോഴും എന്‍റെ നെഞ്ചിലുണ്ട്- സത്യൻ അന്തിക്കാട് പറയുന്നു.


Click it and Unblock the Notifications











