For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശ്രീനി പഴയ ശ്രീനിയായി, നന്ദി പറയേണ്ടത് അരികിൽ നിന്ന് മാറാത്ത വിമലയോടും വിനീതിനോടും'; സത്യൻ അന്തിക്കാട്

  |

  മലയാള സിനിമ അടക്കി ഭരിച്ച ഒരുപാട് താരങ്ങളുടെ ഉയർച്ച താഴ്ചകൾ മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. നസീർ, സത്യൻ, ജയൻ, സുകുമാരൻ, ശങ്കർ, റഹ്മാൻ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടോവിനോ, ആസിഫ് അലി, ജയസൂര്യ അങ്ങനെ പോകുന്നു പട്ടിക.

  ഓരോ വെള്ളിയാഴ്ചകളിലും മലയാളത്തിൽ പിറവിയെടുക്കുന്നത് ഒട്ടനവധി താരങ്ങളാണ്. അവർക്കിടയിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചും വിസ്മയിപ്പിച്ചും നിലനിന്ന് പോകുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  അക്കൂട്ടത്തിൽ വളരെ വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നല്ലൊരു നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ.

  പ്രേക്ഷകനെ കോരിതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിക്കുന്ന ഇൻട്രോയോ ഒന്നും തന്നെ ഇല്ലാത്ത ഒരു നായക സങ്കൽപം ആയിരുന്നു ശ്രീനിവാസന്റേത്. എൺപത് തൊണ്ണൂറ് കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകളാണ് അദ്ദേഹത്തിന്റെ തൂലികയിലും അദ്ദേഹം നായകനായും പുറത്തിറങ്ങിയത്.

  ശ്രീനിവാസൻ സിനിമകൾ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമകളാണ്.

  ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും പരിശോധിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച മറ്റൊരു നടനോ തിരക്കഥാകൃത്തോ മലയാള സിനിമയിൽ ഇല്ലെന്ന് നിസംശയം പറയാം.

  അനുഭവങ്ങളുണ്ടായെങ്കിൽ നല്ല കഥകൾ എഴുതാൻ കഴിയൂവെന്ന് ശ്രീനിവാസൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  അദ്ദേഹം കണ്ടിട്ടുള്ളതും പരിചയപ്പെട്ടിട്ടുള്ളതും വായിച്ച് അറിഞ്ഞിട്ടുള്ളതുമായ കാര്യങ്ങളാണ് താരം പിന്നീട് സിനിമകളാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ മക്കളും ഇതെ കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  പല സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളിലൂടെ സമൂഹത്തിലേക്ക് തൊടുത്ത് വിടുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ എഴുത്തുകളും സിനിമകളും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല.

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  അതുകൊണ്ട് തന്നെയാണ് ശ്രീനിവാസന്റെ തിരിച്ച് വരവിനെ മലയാളികൾ ഇത്രയേറെ ആഘോഷിക്കുന്നതും. രോ​ഗവുമായുള്ള നീണ്ടനാളത്തെ പോരാട്ടം കഴിഞ്ഞ് അദ്ദേഹം പതിയെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ്. പഴയതുപോലെ ശ്രീനിവാസന്റെ ചിരി ഇനി പ്രേക്ഷകന് ബി​ഗ് സ്ക്രീനിൽ കാണാം.

  ഇപ്പോഴിത ശ്രീനിവാസനെ കുറിച്ച് ആത്മമിത്രം സത്യൻ‌ അന്തിക്കാട് എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  ആരോ​ഗ്യം വീണ്ടെടുത്ത ശ്രീനിവാസനെ കാണാൻ പോയ അനുഭവമാണ് കുറിപ്പിൽ സത്യൻ അന്തിക്കാട് വിവരിച്ചിരിക്കുന്നത്. 'മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസിനോട് ശ്രീനിവാസൻ പറഞ്ഞു... ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.'

  'ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു.... ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും.... പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അത് സംഭവിക്കുന്നു. രണ്ട് ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന കുറുക്കൻ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി.'

  'ശ്രീനി പഴയ ശ്രീനിയായി മാറി.... എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽ നിന്ന് മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചെ പറ്റു' സത്യൻ അന്തിക്കാട് കുറിച്ചു.

  സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വൈറലായതോടെ നിരവധി ആരാധകനാണ് പ്രിയപ്പെട്ട താരത്തെ ആരോ​ഗ്യത്തോടെ കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ച് എത്തിയത്. 'ഇനിയും നല്ല നർമ്മങ്ങളും സിനിമകളും പിറവിയെടുക്കണം ആ കൈകളിലൂടയും അദ്ദേഹത്തിലൂടെയും... ഞങ്ങൾക്ക് വേണം അദ്ദേഹത്തെ' എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

  Read more about: sathyan anthikad sreenivasan
  English summary
  Director Sathyan Anthikad Latest Social Media Post About Actor Sreenivasan Health-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X