'അതിനുശേഷം ഫഹദിന്റെ ഫാനാണ് ഞാൻ, ദുൽഖറിനെ കാണുമ്പോൾ വീട്ടിലുള്ള ആളെപ്പോലെ തോന്നും'; സത്യൻ അന്തിക്കാട്

മലയാള സിനിമയില്‍ ജീവിതഗന്ധിയായ നര്‍മ്മം അവതരിപ്പിച്ച് സധാരണ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ വ്യക്തിയാണ് സത്യന്‍ അന്തിക്കാട്. മകൾ എന്ന സിനിമയിലൂടെ വീണ്ടും സത്യന്‍ അന്തിക്കാട് ഒരിക്കല്‍ കൂടി തന്‍റെ മികവ് തെളിയിച്ചു.

ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് എന്നും സിനിമാപ്രേമികൾക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ആ കോമ്പോ വീണ്ടും ഒരുമിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ സിനിമ കാണാൻ പ്രേക്ഷകർ തിയേറ്റിലേക്കെത്തിയത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത സത്യൻ അന്തിക്കാട് സിനിമ കൂടിയായിരുന്നു മകൾ.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മീര ജാസ്മിനായിരുന്നു ചിത്രത്തിൽ നായിക. ആറ് വര്‍ഷത്തിന് ശേഷമാണ് മീര ജാസ്‍മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്.

ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയായിരുന്നു. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. ജയറാമും മീര ജാസ്മിനും ഇതിന് മുമ്പ് ഒരു ചിത്രത്തില്‍ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സായിരുന്നു അത്.

മകൾ സിനിമ

ജയറാമിനും മീരയ്ക്കുമൊപ്പം ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ്, നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. 2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശനാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം.

സംവിധായകനാകും മുമ്പ് സത്യൻ അന്തിക്കാട് കൈവെച്ചത് ​ഗാനരചനയിലായിരുന്നു. ഗാനരചയിതാവ് എന്ന നിലയില്‍ പേരെടുത്തപ്പോഴും സംവിധായകനാവുക എന്ന മോഹം സത്യന്‍ ഉപേക്ഷിച്ചില്ല. ഉപേക്ഷിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ഒരു സംവിധായകനെ മലയാളത്തിന് നഷ്ടമായേനെ.

ഫീൽ​ഗുഡ് സിനിമകളിലൂടെ വിസ്മയിപ്പിച്ച പ്രതിഭ

കിന്നാരം, കുറുക്കന്‍റെ കല്യാണം, ടി.പി. ബാലഗോപാലന്‍ എം.എ, സന്‍മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, കുടുംബപുരാണം, പൊന്‍മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സസ്നേഹം, സന്ദേശം, മഴവില്‍ക്കാവടി, ഗോളാന്തരവാര്‍ത്ത, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങി നീണ്ടുകിടക്കുന്ന സിനിമകളുടെ പട്ടികയാണ് സത്യൻ അന്തിക്കാടിനെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമാക്കി മാറ്റിയത്.

മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ഒട്ടനവധി പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സത്യൻ മലയാള സിനിമയിലെ യുവ തലമുറെയ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

എല്ലാ യുവതാരങ്ങളും പലതരത്തിലാണ് മികച്ച് നിൽക്കുന്നതെന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

മലയാളത്തിലെ യുവതാരങ്ങൾ

'പുതിയ തലമുറയില്‍ എല്ലാവരും നല്ല അഭിനേതാക്കളാണ്. അത് പല തലത്തിലാണ്. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ ചില രംഗങ്ങളെടുക്കുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ ചെയ്യുന്നത് പോലെ തോന്നും.'

'ഞാന്‍ പ്രകാശനും ഇന്ത്യന്‍ പ്രണയകഥയും ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഫഹദിന്റെ ഫാന്‍ ആയി മാറി. ഫഹദിന് കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള കഴിവാണ് അത്ഭുതപ്പെടുത്തിയത്.'

'സ്ക്രീൻ പ്രസൻസ് കൊണ്ടാണ് ഫഹദ് അത്ഭുതപ്പെടുത്തുന്നത്. അത് ഫഹദിന് കിട്ടിയ അനു​ഗ്രഹമാണ്. നിവിനും ടൊവിനോയുമടക്കം യുവതാരങ്ങളെല്ലാം വിവിധ മേഖലകളിലാണ് കഴിവ് തെളിയിക്കുന്നത്. അതിനാൽ‌ ഇവരെ താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്തുക സാധ്യമല്ല' സത്യൻ അന്തിക്കാട് പറഞ്ഞു.

Read more about: sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X