twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുഞ്ഞാലിമരക്കാറിൽ ഇല്ലാത്തൊരു ഡയലോ​ഗിന്റെ പേരിൽ സോഷ്യൽമീഡിയ പ്രിയനെ ക്രൂശിച്ചു'; സത്യൻ അന്തിക്കാട് പറയുന്നു!

    |

    ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പ്രിയദർശൻ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിം​​ഹം. മോഹൻലാൽ അടക്കം വൻതാരനിര അണിനിരന്ന സിനിമയുടെ റിലീസിന് വേണ്ടി പ്രേക്ഷകരെല്ലാം ആകാംഷയോടെയാണ് കാത്തിരുന്നത്.

    എന്നാൽ പക്ഷെ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബി​ഗ് ബജറ്റ് സിനിമയായിരുന്നിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മരക്കാറിന് ഉയരാൻ കഴിഞ്ഞില്ലെന്നാണ് ചില പ്രേക്ഷകർ സിനിമ കണ്ട ശേഷം പറഞ്ഞത്.

    Also Read: മുണ്ട് പുക്കിളിന് താഴെ ഉടുക്കണമെന്ന് പറഞ്ഞതോടെ സില്‍ക്ക് സ്മിത അങ്ങനെ തന്നെ ചെയ്തു; ആ വേഷത്തെ കുറിച്ച് ഭദ്രന്‍Also Read: മുണ്ട് പുക്കിളിന് താഴെ ഉടുക്കണമെന്ന് പറഞ്ഞതോടെ സില്‍ക്ക് സ്മിത അങ്ങനെ തന്നെ ചെയ്തു; ആ വേഷത്തെ കുറിച്ച് ഭദ്രന്‍

    മാത്രമല്ല ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ ഒരു ഡയലോ​ഗിന്റെ പേരിൽ സിനിമ വല്ലാതെ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. വെട്ടിയിട്ട വായ തണ്ട് പോലെ എന്നൊരു ‍‍‍ഡയലോ​ഗ് ഒരു ഇമോഷണൽ സീനിൽ മോഹൻലാൽ പറയുന്നുണ്ട്. ഇതിന് പിന്നീട് വലിയ പരിഹാസം കേൾക്കേണ്ടി വന്നിരുന്നു.

    ദേശീയ പുരസ്കാരം നേടിയ ചിത്രം കൂടിയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിത സോഷ്യൽമീഡിയ വഴി സിനിമയ്ക്ക് ഉണ്ടാകുന്ന ​ഗുണങ്ങളേയും ​ദോഷങ്ങളേയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകരായ സത്യൻ അന്തിക്കാടും പ്രിയദർശനും.

    ഇല്ലാത്തൊരു ഡയലോ​ഗിന്റെ പേരിൽ സോഷ്യൽമീഡിയ പ്രിയനെ ക്രൂശിച്ചു

    മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകർ. ഒരാളെ തകർക്കാനായി കുറെപ്പേർ ചേർന്ന് അറ്റാക്ക് ചെയ്യുന്നുണ്ട് എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

    'സോഷ്യൽമീഡിയയെ നമുക്ക് ആർക്കും കുറ്റപ്പെടുത്താനോ നിയന്ത്രിക്കാനോ പറ്റുന്ന ഒന്നല്ല. ഒരുപാട് നല്ല ​ഗുണങ്ങളും സോഷ്യൽമീഡിയ കാരണം ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ ഒരു സിനിമ റിലീസ് ചെയ്ത് അതിന്റെ ഇന്റർവെൽ ആകുമ്പോഴേക്കും അവരവരുടെ പാണ്ഡിത്യം കാണിക്കാനുള്ള ശ്രമങ്ങളും അതിൽ സംഭവിക്കാറുണ്ട്.'

    ആളുകളെ തിയേറ്ററിൽ കേറ്റി കൂവിക്കുമായിരുന്നു

    'കുറച്ച് കാലം മുമ്പ് വരെ വളരെ കൂടുതൽ ആളുകൾ അത് ഫോളോ ചെയ്തിരുന്നു. ഇപ്പോൾ പക്ഷെ അത് അത്ര കാര്യമായി എടുക്കുന്നില്ല. ഞാനും ഓഡിയൻ ആയതുകൊണ്ട് അറിയാം. സോഷ്യൽമീഡിയയിൽ പലപ്പോഴും വ്യക്തിപരമായി അറ്റാക്കുകൾ ഉണ്ടാകുന്നുണ്ട്.'

    'ഒരാളെ തകർക്കാനായി കുറെപ്പേർ ചേർന്ന് അറ്റാക്ക് ചെയ്യുന്നുണ്ട്. പണ്ട് ആളുകളെ തിയേറ്ററിൽ കേറ്റി കൂവിക്കുമായിരുന്നു ഇന്ന് അത് മാറി സോഷ്യൽമീഡിയ വഴിയാണ് നടക്കുന്നത്.'

    Also Read: ഭാര്യ അറിഞ്ഞ് കൊണ്ട് നടനായ ഭര്‍ത്താവ് തന്റെ പിന്നാലെയാണെന്ന് കങ്കണ; നടി ലക്ഷ്യം വെച്ചത് ആലിയ-രണ്‍ബീറിനെ?Also Read: ഭാര്യ അറിഞ്ഞ് കൊണ്ട് നടനായ ഭര്‍ത്താവ് തന്റെ പിന്നാലെയാണെന്ന് കങ്കണ; നടി ലക്ഷ്യം വെച്ചത് ആലിയ-രണ്‍ബീറിനെ?

    പ്രിയദർശൻ ചെയ്ത ഒരു അപരാദം

    'അതുപോലെ തന്നെ പ്രിയദർശൻ ചെയ്ത ഒരു അപരാദം കുഞ്ഞാലിമരക്കാർ എന്ന സിനിമ എടുത്തതാണ്. ആ സിനിമയിൽ ഇല്ലാത്തൊരു ഡയലോ​ഗിന്റെ പേരിൽ സോഷ്യൽമീഡിയ പ്രിയനെ വല്ലാതെ ക്രൂശിച്ചു.'

    'ബാഴ വെട്ടിയിട്ട പോലെ എന്ന ഡയലോ​ഗ് ആ സിനിമയിൽ ഇല്ല. സോഷ്യൽമീഡിയ സിനിമയ്ക്ക് ദോഷമാണെന്ന് പറയാൻ പറ്റില്ല. കാരണം അതൊരു പ്ലാറ്റ് ഫോമാണ് ഒരോരുത്തരുടെ സ്വാതന്ത്ര്യമാണ്.'

    അവർ ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം

    'പക്ഷെ വിമർശനം എന്നതിനേക്കാൾ അപ്പുറത്തേക്ക് പരിഹാസമായി മാറുന്നുണ്ട്. വിമർശനം നല്ലതാണ്. എല്ലാവരും സർവഞ്ജരല്ലല്ലോ' സത്യൻ അന്തിക്കാട് പറ‍ഞ്ഞു. 'ഹെൽ‌ത്തി ക്രിട്ടിസിസം വേണം.'

    'മാത്രമല്ല മനപൂർവം ദ്രോഹിക്കരുത്. മുഖമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എടാ, പോടായെന്ന് വിളിക്കരുത്. അവർ ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം' എന്നാണ് പ്രിയദർശൻ സോഷ്യൽമീഡിയയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

    ഹേറ്റ് ക്യാംപയിനെ കുറിച്ച് മോഹൻലാൽ

    സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിറങ്ങിയ ശേഷം സിനിമാ നിരൂപണം നടത്തുന്ന ആളുകളോടുള്ള വിയോജിപ്പ് വലിയ രീതിയിൽ മലയാള സിനിമാക്കാർക്കിടയിലുണ്ട്. മലയാള സിനിമകൾക്ക് എതിരെ നടക്കുന്ന ഹേറ്റ് ക്യാംപയിനെ കുറിച്ച് മോഹൻലാൽ അടുത്തിടെ നടത്തിയ പരാമർശം ശ്രദ്ധ നേടിയിരുന്നു.

    'ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണമെന്നും തെലുങ്ക് ഇന്‍റസ്ട്രിയില്‍ അവിടെ റിലീസാവുന്ന സിനിമയെ കുറിച്ച് ആരും മോശം പറയാറില്ലെന്നും' മോഹൻലാൽ പറഞ്ഞിരുന്നു.

    അതേസമയം മോഹൻലാലിന്റെ പരാമർശത്തിന് അന്ന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മോശം കണ്ടാൽ മോശമെന്ന് പറയേണ്ട എന്നാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകൾ ചോദിച്ചത്.

    Read more about: sathyan anthikad
    English summary
    Director Sathyan Anthikad Reacted To Priyadarshan's Marakkar Movie Related Trolls-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X