For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും പുനര്‍ചിന്തനത്തിന് സമയമുണ്ട്, ആന്റണി പെരുമ്പാവൂരിനോട് സംവിധായകൻ സത്യൻ അന്തിക്കാട്

  |

  2020 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു ദൃശ്യം2. ആദ്യഭാഗത്തിൻറെ വൻ വിജയത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസ്ഫ് വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാലിന്റെ പിറന്നാൾദിവസം പ്രഖ്യാപിച്ച ചിത്രം വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കുകയായിരുന്നു.

  ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ദൃശ്യം 2 വലിയ ചർച്ചാ വിഷയമാകുകയാണ്. സിനിമയുടെ റിലീസാണ് ചർച്ചകളുടെ അടിസ്ഥാനം. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം ഇപ്പോൾ ഒടിടിയിൽ പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്. ന്യൂയർ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി തിയേറ്റർ ഉടമകളും മറ്റും രംഗത്തെത്തിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന് പുനർചിന്തനത്തിന് ഇനിയും സമയമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മാത്യഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തിയേറ്ററുകൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽസന്തോഷമുണ്ടെന്നും സംവിധായകൻ പറയുന്നു.

  മോഹന്‍ലാലിന്റെ ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവിന് വ്യക്തമായ കാരണമുണ്ടാകും. എന്നിരുന്നാലും, തിയേറ്റര്‍ തുറന്ന സാഹചര്യത്തില്‍ നിര്‍മാതാവിന് പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. തിയേറ്റര്‍ തുറക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പായിരിക്കാം ദൃശ്യം 2 ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്തായാലും ഈ തീരുമാനത്തിന് പിന്നില്‍ നിര്‍മാതാവിന് വ്യക്തമായ കാരണങ്ങളുണ്ടാകും. അല്ലെങ്കില്‍ മോഹന്‍ലാലൊന്നും അതിന് സമ്മതിക്കില്ലല്ലോ. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ട്.

  കൂടാതെ തിയേറ്റർ റിലീസിനെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. സിനിമകള്‍ ഉണ്ടാകുന്നത് തിയേറ്ററുകള്‍ക്ക് വേണ്ടിയാണ്. തിയേറ്ററുകളിൽ നടക്കുന്ന കലയാണ് സിനിമ.
  തിയേറ്ററുകളിൽ ഇനിയും നല്ല സിനിമകള്‍ വരണം, എങ്കില്‍ മാത്രമേ ഭയമില്ലാതെ ആളുകള്‍ സിനിമ കാണാനെത്തൂ. ദൃശ്യം 2 അങ്ങനെയുള്ള ഒരു സിനിമയാണെന്ന് പ്രതീക്ഷിക്കാം. ഇത്തരം സാധ്യതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും അവര്‍ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിനുള്ള കാരണങ്ങള്‍ അവര്‍ക്കുണ്ടാകാം. ഫിലിം ചേമ്പറിന്റെ ഉള്‍പ്പടെയുള്ള എതിര്‍പ്പ് താല്‍കാലികമാണെന്നും ഇതെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മാത്യഭൂമിയോട് പറഞ്ഞു.

  കൊവിഡ് സാഹചര്യത്തിൽ എല്ലാ സ്ഥാപനങ്ങൾ തുറന്നപ്പോഴും സിനിമാ തിയേറ്ററുകള്‍ മാത്രം തുറക്കാതിരിക്കുന്നതിന്റെ വിഷമമുണ്ടായിരുന്നു. സിനിമകള്‍ അവശ്യവസ്തുവല്ലാത്തത് കൊണ്ടാണ് തിയേറ്ററുകളുടെ കാര്യം അവസാനത്തേക്ക് വെച്ചിരുന്നത്. എന്നാൽ സിനിമയെ ആശ്രയിച്ച് ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവിതം കുറച്ചുമാസങ്ങളായിട്ട് കഷ്ടത്തിലാണ്. തിയേറ്റര്‍ തുറക്കാനുള്ള തീരുമാനം വന്നപ്പോൾ വലിയ സന്തോഷമായെന്നും സംവിധായകൻ പറയുന്നു.

  വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍ | Filmibeat Malayalam

  ദൃശ്യം 2 തിയേറ്റർ റിലീസായി തന്നെയാണ് ചിത്രീകരിച്ചതെന്ന് ജീത്തു ജോസഫ് മാത്യഭൂമി ഡോട്കോമിനോട് പറഞ്ഞു. വിവാദം കനക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കം മുതൽ തന്നെ ചിത്രത്തിനായി ആമസോൺ സമീപിച്ചിരുന്നു. എന്നാൽ അന്ന് തിയേറ്റർ റിലീസ് എന്ന നിലയിൽ തന്നെയായിരുന്നു നിന്നിരുന്നത്. എന്നാൽ ചിത്രത്തിന്റെ ടീസർ അനൗൺസ് ചെയ്തപ്പോൾ വീണ്ടും ആമസോൺ സമീപിക്കുകയായിരുന്നു. നല്ലൊരു ഓഫർ ആന്റണിക്ക് മുമ്പാകെ വെക്കുകയും ചെയ്തു. ആന്റണി തന്നെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. രണ്ട് ചിത്രങ്ങളാണ് റിലീസ് ആവാൻ ഇരിക്കുന്നത്, ഇനി ഇതുപോലൊരു നല്ല ഓഫർ വരണമെന്നില്ല. അങ്ങനെയാണ് റിലീസ് ആമസോണിന് നൽകുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു നിർമ്മാതാവ് ആൻരണി പെരുമ്പാവൂരും വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

  Read more about: mohanlal sathyan anthikad
  English summary
  Director Sathyan Anthikad Requested Drishyam 2 Producer To Rethink About OTT release,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X