നയന്‍താരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട്, പ്രിയ നായികയെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

By Midhun Raj

സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നയന്‍താര. ജയറാം നായകനായ ചിത്രത്തിന്റെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മനസിനക്കരെയില്‍ ഗൗരി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. മനസിനക്കരെയ്ക്ക് പിന്നാലെ മലയാളത്തില്‍ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി ഗ്ലാമര്‍ വേഷങ്ങളില്ലെലാം തിളങ്ങിയിരുന്നു. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു കരിയര്‍ കൂടിയായിരുന്നു നയന്‍താരയുടേത്. തമിഴിലും തെലുങ്കിലും സജീവമായ ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവന്‍ ആക്ഷന്‍ ഡ്രാമയാണ് മലയാളത്തില്‍ നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

അതേസമയം നയന്‍താരയെ കുറിച്ച്

അതേസമയം നയന്‍താരയെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. നയന്‍താരയുടെ പെരുമാറ്റ രീതിയെ കുറിച്ചും അഭിമുഖങ്ങളിലെ നടിയുടെ മലയാള ഭാഷ പ്രയോഗത്തെ കുറിച്ചുമാണ് സംവിധായകന്‍ മനസുതുറന്നത്. നയന്‍താരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ടെന്ന് സംവിധായകന്‍ പറയുന്നു.

അത് തന്നെയാണ് അവരെ

അത് തന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും. തന്റെ മനസിന് ശരി എന്നത് മാത്രമേ ചെയ്യൂ. സ്വന്തം മനസാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ സാധിക്കുക എന്നതൊരു ഭാഗ്യമാണ്. അസാമാന്യമായ ധൈര്യവും ആത്മാര്‍ത്ഥതയുമുളളവര്‍ക്ക് മാത്രമേ സാധിക്കൂ. നയന്‍താര ജനിച്ചതും വളര്‍ന്നതുമൊക്കെ കേരളത്തിന് പുറത്താണ്.

സ്വന്തം നാടായ തിരുവല്ലയില്‍

സ്വന്തം നാടായ തിരുവല്ലയില്‍ വളരെ കുറച്ച് വര്‍ഷങ്ങളേ ജീവിച്ചിട്ടുളളു. എന്നിട്ടും നമ്മളോട് സംസാരിക്കുമ്പോഴും ചാനല്‍ അഭിമുഖങ്ങളിലുമൊക്കെ പച്ച മലയാളത്തിലെ സംസാരിക്കാറുളളൂ. തമിഴ് ചാനലില്‍ ശുദ്ധമായ തമിഴ് ഭാഷയില്‍ മാത്രം. മറ്റാരെക്കാളും മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാവുന്ന ആളാണ്. പക്ഷേ ഇംഗ്ലീഷാണ് അറിവിന്റെയും അന്തസിന്റെയും അളവ് കോലെന്ന് നയന്‍താര കരുതിയിട്ടേയില്ല. നിറകുടം തുളുമ്പാറില്ലല്ലോ, ലേഡീ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

പക്ഷേ ഇംഗ്ലീഷാണ്

മനസിനക്കരെയ്ക്ക് ശേഷം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ മലയാള സിനിമകളിലും നയന്‍താര അഭിനയിച്ചിരുന്നു. തുടര്‍ന്നാണ് അയ്യ എന്ന ചിത്രത്തിലൂടെ നടി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശരത്കുമാര്‍ നായകനായ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന രജനീകാന്തിന്റെ ചന്ദ്രമുഖി തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. ചന്ദ്രമുഖിക്ക് പിന്നാലെയാണ് നയന്‍സിന് തമിഴിലും തെലുങ്കിലുമെല്ലാം അവസരങ്ങള്‍ കൂടിയത്.

Recommended Video

mammootty being photographer for nayanthara
അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ നിഴല്‍ ആണ് നടിയുടെ എറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. തമിഴില്‍ ദീപാവലി റിലീസായി മൂക്കുത്തി അമ്മന്‍ എന്ന സിനിമയാണ് നയന്‍താരയുടെതായി
ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമ മികച്ച പ്രതികരണങ്ങള്‍ നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. നിലവില്‍ തമിഴിലാണ് നടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Read more about: nayanthara sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X