കഥ ഇഷ്ടമായില്ലെന്ന് എല്ലാവരുടെയും മുന്നിവെച്ച് ആസിഫ് അലി പറഞ്ഞു: അനുഭവം പറഞ്ഞ് സേതു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫ് പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയില്‍ എത്തിയത്.

യൂത്തിനിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് ആരാധകരുണ്ട് നടന്റെ മിക്കചിത്രങ്ങളും മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹപ്രവര്‍ത്തകരോടും വളരെ അടുത്ത ബന്ധമാണ് നടന്‍ കാത്തുസൂക്ഷിക്കുന്നത്. ഇപ്പോഴിത ആസിഫ് അലിയെ കുറിച്ച് സംവിധായകനും തിരക്കഥകൃത്തുമായ സേതു പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളു എന്നാല്‍ ആസിഫ് അതില്‍നിന്നും വ്യത്യസ്തനാണെന്നാണ് സംവിധായകന്‍ സേതു പറയുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി കഥ പറയാന്‍ പോയ സംഭവമാണ് സേതു പറയുന്നത്.

  ആസിഫ് അലിയെ  കുറിച്ച് സേതു

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... '' ആസിഫുമായി ഒരുപാട് നാളത്തെ ബന്ധമുണ്ട്. എനിക്ക് സഹോദരതുല്യന്‍ ആണ് ആസിഫ്. ഒരിക്കല്‍ മറ്റൊരു സംവിധായകന് വേണ്ടി ആസിഫിന്റെയടുക്കല്‍ ഒരു കഥ പറയുവാന്‍ പോയിരുന്നു. മലയാളത്തിലെ തന്നെ പ്രശസ്തനായ ഒരു സംവിധായകനായിരുന്നു ചിത്രം ചെയ്യേണ്ടിയിരുന്നത്.

കഥ ഇഷ്ടമായില്ല

കഥ പറയുന്ന സമയം ആ സംവിധായകനും മറ്റു ചിലരും എന്നോടൊപ്പമുണ്ടായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം ആസിഫ് തനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞതിനുശേഷം ആസിഫ് എന്നെ മാത്രം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയിട്ട് പറഞ്ഞു, 'ചേട്ടാ, എനിക്കിത് ഇഷ്ടപ്പെട്ടില്ല, സേതുവേട്ടന്‍ ഈ കഥ എഴുതരുത്'. സാധാരണ മറ്റു താരങ്ങള്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇഷ്ടമായില്ല എന്നുമാത്രമേ പറയാറുള്ളൂ. പക്ഷേ അതില്‍നിന്നും വ്യത്യസ്തനായി ആസിഫ് കാണിച്ച ഒരു വലിയ സവിശേഷതയായി എനിക്ക് ആ സംഭവത്തിലൂടെ തോന്നി,' സേതു പറഞ്ഞു.

 മഹേഷും മാരുതിയും

സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ഈ ചിത്രത്തിലാണ് ഇപ്പോള്‍ ആസിഫ് അഭിനയിക്കുന്നത്. മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമാണ് 83 മോഡല്‍ മാരുതി കാര്‍. മഹേഷ് എന്ന യുവാവും തന്റെ ജീവിതത്തിലെ സന്തതസഹചാരിയായ മാരുതി കാറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
 സ്വാധീനിച്ച നടന്‍

മുന്‍പ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ സ്വാധീനിച്ച നടനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കമല്‍ഹാസന്റെ പേരാണ് പറഞ്ഞത്.'നല്ല മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാല്‍ ഞാന്‍ മോഹന്‍ലാല്‍ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകള്‍ കണ്ടാല്‍ മമ്മൂട്ടി ഫാനും. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കമല്‍ഹാസന്‍ സാറാണ്. അദ്ദേഹത്തിന്റെ കട്ട ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണ്, ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X