ചട്ടമ്പിനാട് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് മമ്മൂക്കയുടെ ആ ശ്രദ്ധേയ ചിത്രം, തുറന്നുപറഞ്ഞ് ഷാഫി

By Midhun Raj

മലയാളത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകരില്‍ ഒരാളാണ് ഷാഫി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളായിരുന്നു സംവിധായകന്‍ കൂടുതല്‍ ഒരുക്കിയത്. സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ഷാഫി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. കോമഡി എന്റര്‍ടെയ്‌നര്‍ ഒരുക്കുന്നതില്‍ മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംവിധായകരില്‍ ഒരാളാണ് ഷാഫി. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയുളള ഷാഫി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

2005ല്‍ പുറത്തിറങ്ങിയ തൊമ്മനും മക്കളും എന്ന സിനിമയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി മലയാളത്തില്‍ ഒന്നിച്ചത്. മമ്മൂക്കയും ലാലും രാജന്‍ പിദേവും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. പിന്നീട് മിനിസ്‌ക്രീനില്‍ വന്നപ്പോഴും തൊമ്മനും മക്കളും മലയാളികള്‍ ഏറ്റെടുത്തു.

തൊമ്മനും മക്കള്‍ക്കും പിന്നാലെ മായാവി,

തൊമ്മനും മക്കള്‍ക്കും പിന്നാലെ മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളും മമ്മൂട്ടി-ഷാഫി കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. 2011ല്‍ റിലീസ് ചെയ്ച വെനീസിലെ വ്യാപാരിയാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അതേസമയം ചട്ടമ്പിനാട് എന്ന ഷാഫി ചിത്രത്തില്‍ കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.

ചിത്രത്തിലെ വീരേന്ദ്ര മല്ലയ്യ

ചിത്രത്തിലെ വീരേന്ദ്ര മല്ലയ്യ എന്ന മെഗാസ്റ്റാറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു, മമ്മൂട്ടിക്കൊപ്പം സിദ്ധിഖ്, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, റായി ലക്ഷ്മി, മീനാക്ഷി, വിനു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ചട്ടമ്പിനാട്.

അതേസമയം ചട്ടമ്പിനാട്

അതേസമയം ചട്ടമ്പിനാട് എന്ന സിനിമ എടുക്കാന്‍ പ്രചോദനമായ ചിത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ഷാഫി വെളിപ്പെടുത്തിയിരുന്നു. ഓരോ സിനിമയും ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ഓരോ കാരണങ്ങള്‍ ഉണ്ടാകുമെന്നും അങ്ങനെ ഒരു കാരണത്തില്‍ നിന്ന് സംഭവിച്ച സിനിമയാണ് ചട്ടമ്പിനാടെന്നും ഷാഫി പറയുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചട്ടമ്പിനാട് 2009 ക്രിസ്മസ് റീലിസായിട്ടാണ് തിയ്യേറ്ററുകളില്‍ എത്തിയത്.

അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്ത വിധേയന്‍ എന്ന മമ്മൂക്ക ചിത്രമാണ് എന്നെ ചട്ടമ്പിനാട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഷാഫി പറയുന്നു. വിധേയന്‍ എന്ന സിനിമയിലെ മമ്മൂക്കയുടെ സ്ലാങ് സൂപ്പര്‍ ആണെന്ന് തോന്നി. അത് ഒരു കൊമേഴ്‌സ്യല്‍ സിനിമയിലേക്ക് മാറി ചിന്തിച്ചാല്‍ എങ്ങനെയുണ്ടാവും എന്ന ചിന്തയില്‍ നിന്നാണ് ചട്ടമ്പിനാടിന്റെ കഥയും കഥാപാത്രങ്ങളും സംഭവിച്ചത്. അഭിമുഖത്തില്‍ ഷാഫി പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളെ വെച്ചും സിനിമകള്‍ ചെയ്ത സംവിധായകനാണ് ഷാഫി. 2019ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: mammootty shafi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X