twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തരംഗമായ ആ സിനിമയുടെ തിരക്കഥ ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു,പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് ഷാഫി

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി വിജയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഷാഫി. സൂപ്പര്‍താരങ്ങളെ വെച്ചുളള ഷാഫി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂട്ടി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങളെ വെച്ചെല്ലാം ഷാഫി മോളിവുഡില്‍ സിനിമകള്‍ ചെയ്തിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളായിരുന്നു സംവിധായകന്റെതായി ഇന്‍ഡസ്ട്രിയില്‍ കൂടുതലായി പുറത്തിറങ്ങിയത്.

    ഷാഫിയുടെ എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മലയാളത്തില്‍ പതിനഞ്ചിലധികം സിനിമകള്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. ജയറാമിനെ നായകനാക്കിയുളള വണ്‍മാന്‍ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി മാറിയത്.

    അരങ്ങേറ്റ ചിത്രത്തില്‍

    അരങ്ങേറ്റ ചിത്രത്തില്‍ ജയറാം, ലാല്‍, കലാഭവന്‍ മണി, സംയുക്ത വര്‍മ്മ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സഹസംവിധായകനായി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു ഷാഫി സംവിധായകനായി തുടക്കം കുറിച്ചത്. 90കളില്‍ രാജസേനന്‍, സിദ്ധിഖ്, റാഫി മെകാര്‍ട്ടിന്‍ തുടങ്ങിയവരുടെ സിനിമകളിലായിരുന്നു സഹസംവിധായകനായി ഷാഫി പ്രവര്‍ത്തിച്ചത്.

    അസിസ്റ്റന്റ് ഡയറക്ടറായി

    അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സമയം സിനിമ ചെയ്യാന്‍ സമയമായമെന്ന് പലരും പറഞ്ഞതായി ഷാഫി മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ആ സമയം താന്‍ കാത്തിരുന്നത് റാഫി മെകാര്‍ട്ടിന്‍ ടീമിന്റെ തിരക്കഥയ്ക്കായി ആണെന്നും സംവിധായകന്‍ പറയുന്നു. ഒരഭിമുഖത്തിലാണ് പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ തന്റെ ആദ്യ സിനിമയെ കുറിച്ച് മനസുതുറന്നത്.

    ഞാന്‍ സഹസംവിധായകനായി

    ഞാന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എന്നോട് പലരും പറഞ്ഞിരുന്നു നിനക്ക് സിനിമ ചെയ്യാന്‍ സമയമായി എന്ന്. പക്ഷേ എനിക്ക് ആവശ്യം റാഫി മെകാര്‍ട്ടിന്‍ ടീമിന്റെ തിരക്കഥയായിരുന്നു. ഞാന്‍ അവരോട് നേരത്തെ പറഞ്ഞിരുന്നു എനിക്ക് സിനിമ ചെയ്യാന്‍ ഒരു തിരക്കഥ എഴുതി തരണമെന്ന്.

    അവരുടെ തിരക്കുകള്‍ കഴിഞ്ഞ്

    അവരുടെ തിരക്കുകള്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ എനിക്ക് വേണ്ടി എഴുതി. അങ്ങനെ ആദ്യത്തെ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതായിരുന്നു ജയറാം, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച വണ്‍മാന്‍ ഷോ എന്ന ചിത്രം, ഷാഫി പറഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിരുന്നു വണ്‍മാന്‍ ഷോ.

    ജയറാം അഡ്വക്കേറ്റ് ജയകൃഷ്ണനായും

    ജയറാം അഡ്വക്കേറ്റ് ജയകൃഷ്ണനായും സംയുക്ത വര്‍മ്മ അഡ്വക്കേറ്റ് രാധികാ മേനോന്‍ ആയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. നരേന്ദ്രപ്രസാദ്, ജനാര്‍ദ്ദനന്‍, മന്യ, സലീംകുമാര്‍, എന്‍എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സുരേഷ് പീറ്റേഴ്‌സിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ പാട്ടുകളും മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: jayaram shafi
    English summary
    Director Shafi Reveals About The script his debut movie one man show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X