twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മമ്മൂട്ടിയുടെ അടുത്ത് ചെന്നത് പേടിയോടെ! എന്നാൽ സംഭവിച്ചത്, ആ ഹിറ്റ് ചിത്രം പിറന്നത് ഇങ്ങനെ

    |

    തിയേറ്ററുകൾ വൻ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു മായവി. സംവിധായകൻ റാഫി ഒരുക്കിയ ചിത്രം ഇന്നും സിനിമ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്. മഹി എന്ന മായാവിയായി എത്തിയ മമ്മൂട്ടിയും, കണ്ണൻ സ്രാങ്കായി എത്തിയ സലിംകുമാറും, ഗിരി എന്ന സുരാജും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിരുന്നു. കോമഡിയ്ക്കും സ്റ്റണ്ടിനും പ്രധാന്യം കൊടുത്തു കൊണ്ട് ഒരുക്കിയ ചിത്രം മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ മറ്റൊരു അധ്യായമായിരുന്നു രചിച്ചത്.

    ഇപ്പോഴിത പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മായാവിയുടെ രസകരമായ പിന്നണി കഥകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ഷാഫി. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

     ആറ്  വർഷത്തിന്  ശേഷം

    തന്റെ ആദ്യ ചിത്രമായ വൺമാൻഷോ ചെയ്ത് ആറ് വർഷത്തിന് ശേഷമാണ് റാഫിയും മൊക്കാർട്ടിൻ ചേട്ടനും ചേർന്ന് തനിയ്ക്ക് വേണ്ടി ഒരു തിരക്കഥ ഒരുക്കുന്നത്. അവരോട് പോയി ചോദിക്കുമ്പോൾ ആദ്യ സിനിമയ്ക്ക് വേണ്ടി ഒരുവൺലൈൻ സ്റ്റോറി ഉണ്ടാക്കി തരുകയായിരുന്നു.വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.

     മമ്മൂട്ടിയുടെ അടുത്തെത്തിയത്


    നിർമ്മാതാവ് ആന്റോ ജോസഫ് വഴിയാണ് ചിത്രത്തിനായി മമ്മൂക്കയുടെ അടുത്തെത്തിയത്.. അദ്ദേഹമായിരുന്നു പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് കഥ ഒന്ന് സൂചിപ്പിച്ചു നോക്കാം എന്ന് പറഞ്ഞത്. പുതിയ രീതിയിലുളള അവതരണത്തിലൂടെയായിരുന്നു മമ്മൂക്കയോട് കഥ പറഞ്ഞ്. ഇരുട്ട് അടി സര്‍വീസ്', ഐ.എ.എസ്' എന്നൊക്കെ പറഞ്ഞു . അതേസമയം ചെറിയൊരു പേടിയോടെയാണ് അദ്ദേഹത്തിനടത്ത് കഥ പറയാനായി എത്തിയത്

      ഇരുട്ടടിക്കാരനായ നായകൻ


    സിനിമയിലെ നായകൻ ഒരു ഇരുട്ടടിക്കാരനാണ്. ഇത് തന്നിൽ ചെറിയൊരു പേടിയും സംശയവും സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർക്ക് മുന്നിൽ അദ്ദേഹം ഒരു ഹീറോയാണ്. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മുന്നിൽ മഹിയ്ക്ക് ഒരു നിലയും വിലയുമില്ല. സലിംകുമാർ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ച് നിർത്തുകയാണ്. മെഗസ്റ്റാർ പദവിയിൽ ഇരിക്കുന്ന ആൾക്ക് ഇത് ഇഷ്ടമാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാൽ ആദ്യത്തെ കേൾവിയിൽ തന്നെ അദ്ദേഹം സമ്മതം മൂളി- അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

     ഇരുട്ടടിക്കാരനായി മമ്മൂട്ടി

    2007 ചിത്രത്തിൽ മലയാളത്തിൽ മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയായിരുന്നു അണിനിരന്നത്. മമ്മൂട്ടി, മനോജ്‌ കെ. ജയൻ, സലീം കുമാർ, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യമുള്ള ഒരു മലയാള ചലച്ചിത്രമാണ് മായാവി. മമ്മൂട്ടി പ്രധാന കഥാപാത്രമായ മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

    English summary
    director shafi says about mammootty movie mayavi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X