'പാചകക്കൂട്ടുകൾ ഷാജിയേട്ടന്റെ അമ്മയിൽ നിന്ന് കിട്ടിയത്, മക്കൾക്കും കൈപ്പുണ്യമുണ്ട്'; ആനിയും ഷാജി കൈലസും!

വിവാഹശേഷം സിനിമാ അഭിനയത്തിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് ആനി. വളരെ അപൂർവമായി മാത്രമെ ആനിയുടേയും ഷാജി കൈലാസിന്റേയും കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളു.

മക്കൾക്കും ഷാജി കൈലാസിനുമൊപ്പമുള്ള ആനിയുടെ ഏറ്റവും പുതിയ ചിത്രം അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്ന് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ആനിയെ നായികയായി പ്രേക്ഷകർ സ്വീകരിച്ചതിനെക്കാളേറെ ആനി പങ്കുവെക്കുന്ന രുചിക്കൂട്ടുകൾക്ക് ആരാധകർ ഏറെയായിരുന്നു.

ആനീസ് കിച്ചൺ എന്ന അമൃത ടിവിയിലെ പരിപാടിക്ക് നിരവധി ആരാധകരുണ്ടായിരുന്നു. അടുത്തിടെയാണ് ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ് നായകനായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി തുടങ്ങിയ താരങ്ങളുടെ മാസ് കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറെയും ആസ്വദിച്ചിട്ടുള്ളത് ഷാജി കൈലാസ് സംവിധാനത്തിലൂടെയാണ്. കടുവയിൽ സംയുക്ത മേനോനായിരുന്നു നായിക.

പാചകക്കൂട്ടങ്ങൾ ഷാജിയേട്ടന്റെ അമ്മയിൽ നിന്ന് കിട്ടിയത്

വിവേക് ഒബ്റോയിയായിരുന്നു വില്ലൻ വേഷം ചെയ്തത്. സിനിമയിലെ ചില ഡയലോ​ഗുകൾ ഒരു വിഭാ​ഗം ആളുകളെ വിഷമിപ്പിക്കുന്നതാണെന്ന് കാണിച്ചും സിനിമ റിലീസ് ചെയ്ത സമയത്ത് ചില വിവാ​ദങ്ങളുണ്ടായിരുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിന് വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചതോടെയാണ് ആനിയെന്ന നായികയെ സിനിമാ പ്രേമികൾക്ക് ലഭിച്ചത്.

അങ്ങനെ 1993ൽ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. അച്ഛനമ്മാരുടെ കഴിവുകളെല്ലാം മൂന്ന് മക്കൾക്കും ലഭിച്ചിട്ടുണ്ട്.

മക്കൾക്കും  കൈപ്പുണ്യമുണ്ട്

അഭിനയത്തിന് അഭിനയം, സഹസംവിധാനം, പാചകം എന്നിവയിലെല്ലാം മൂന്ന് പേർക്കും അറിവുണ്ട്. ഇപ്പോൾ മക്കളെ കുറിച്ച് ആനിയും ഷാജി കൈലാസും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

'ജഗന്‍ സഹസംവിധായകനായ നാലാമത്തെ സിനിമയാണ് കടുവ. ഒപ്പം റസ്റ്റോറന്റ് ബിസിനസും ഷാജി കൈലാസ് പ്രൊഡക്‌ഷൻ ഹൗസിന്റെ കാര്യങ്ങളും നോക്കുന്നു. ഷാരോണ്‍ ഡിഗ്രി വിദ്യാർഥിയാണ്.'

'റൂഷിൻ പ്ലസ് ടുവിനാണ്. പ്ലസ് ടുകാരൻ റൂഷിൻ ജീവിതത്തിലെ ഏത് ടെൻഷനെയും കൂൾ ആയാണ് കൈകാര്യം ചെയ്യുന്നത്. പരീക്ഷയുടെ തലേദിവസം സിനിമയ്ക്ക് പോകാൻ വിളിച്ചാലും പരീക്ഷ നാളയല്ലേ...ബാ പോകാം എന്നേ പറയൂ.'

ജോലി വേണമെന്ന് മൂന്ന് പേർക്കും മോഹമുണ്ട്

'താക്കോൽ എന്ന സിനിമ ഞാനാണ് നിർമിച്ചത്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് റൂഷിനാണ്. എല്ലായ്പോഴും ഞാൻ ലൊക്കേഷനിലൊന്നും പോകാറില്ല. പക്ഷെ ഇവൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം പോയി. നെടുമുടി വേണുച്ചേട്ടനും രൺജി പണിക്കരുമെല്ലാം ലൊക്കേഷനിലുണ്ട്'

'അവർ ഇവനെ ഒരുക്കുന്നു ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പറഞ്ഞു കൊടുത്തു' ഷാജി കൈലാസ് പറയുന്നു. 'എന്റെ അപ്പൻ മാസശമ്പളക്കാരനായിരുന്നു.'

'അപ്പനും അമ്മയും എങ്ങനെയാണോ എന്നെ വളർത്തിയത് അതുപോലെയാണ് ഞാനും ഇവരെ വളർത്തിയിരിക്കുന്നത്. നിങ്ങളുടെ അച്ഛന്റെ പോക്കറ്റിലെ പൈസ കണ്ട് ജീവിതത്തിൽ ഒരു സ്വപ്നവും വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.'

കോട്ടയം രുചികൾ തിരിച്ച് പിടിച്ചു

'അതുകൊണ്ടാണെന്ന് തോന്നുന്നു ജോലി വേണമെന്ന് മൂന്ന് പേർക്കും മോഹമുണ്ട്. പാചകം ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലം തൊട്ടെ അമ്മയുടെ കൂടെ തട്ടിയും മുട്ടിയുമൊക്കെ നിൽക്കും. ഇവിടെ വന്നപ്പോൾ ഷാജിയേട്ടന്റെ അമ്മയിൽ നിന്ന് കുറേ പാചകക്കൂട്ടുകൾ കിട്ടി.'

'കോട്ടയം രുചികൾ എനിക്ക് തിരിച്ചുപിടിക്കണമെന്ന് വലിയ മോഹമായിരുന്നു. മിസിസ് കെ.എം മാത്യുവിന്റെ പുസ്തകങ്ങളായിരുന്നു അന്ന് എന്റെ പാഠപുസ്തകങ്ങൾ. അന്നമ്മക്കൊച്ചമ്മയുടെ പാചകക്കുറിപ്പുകൾ പഠിച്ചാണ് എന്റെ കുട്ടിക്കാലത്തെ രുചി ഞാൻ തിരിച്ചുപിടിച്ചത്.'

'മക്കളേയും പാചകം പഠിപ്പിച്ചു. എവിടെ പോയാലും ഭക്ഷണമുണ്ടാക്കി കഴിക്കാനറിയാത്തതുകൊണ്ട് പട്ടിണി കിടക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്' ആനി പറഞ്ഞു.

More from Filmibeat

Read more about: shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X