'സുരേഷിനെ ആദ്യം കണ്ടത് ആ വേഷത്തിലാണ്, കൊള്ളാമല്ലോ നല്ലൊരു ഐറ്റമാണല്ലോയെന്ന് അപ്പോഴെ തോന്നി'; ഷാജി കൈലാസ്

നരസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാളസൂപ്പർ ഹിറ്റ് ആക്ഷൻ മാസ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാനാണ് സംവിധായകന്‍ ഷാജി കൈലാസ്.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ കടുവ എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു. സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തിയ ചിത്രങ്ങളാണ് ഭരത്ചന്ദ്രന്‍ ഐപിഎസ്, തലസ്ഥാനം, മാഫിയ, ഏകലവ്യന്‍ എന്നിവ.

ഈ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായി മാറിയ ചിത്രങ്ങളാണ്. ശക്തമായ കഥാപാത്രങ്ങളില്‍ സുരേഷ് ഗോപി തന്റെ കരിയറില്‍ തിളങ്ങിയതും ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകളിലൂടെയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ നല്ല സുഹൃത്തുക്കളാണ്.

കുടുംബങ്ങൾ തമ്മിൽ വളരെ നല്ല സ്നേഹമാണ്. ഇപ്പോഴിത സുരേഷ് ​ഗോപിയെ ആദ്യമായി കണ്ടതിനെ കുറിച്ചും സൗഹൃദം തുടങ്ങിയതിനെ കുറിച്ചും ഷാജി കൈലാസ് അമൃത ടിവിക്ക് നൽ‌കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

സുരേഷിനെ ആദ്യം കണ്ടത് ആ വേഷത്തിലാണ്

'ഒരു സിനിമ ചെയ്യാൻ ആലോചിക്കുമ്പോൾ തന്നെ സുരേഷ് ​ഗോപി മനസിലേക്ക് വരാറുണ്ട്. പക്ഷെ സുരേഷ് ​ഗോപിയെ ആർട്ടിസ്റ്റായി ഞാൻ കണ്ടിട്ടില്ല. സഹോദരൻ, അടുത്ത സുഹൃത്ത് എന്നീ നിലകളിലാണ് അവനെ കണ്ടിരിക്കുന്നത്. ഫോണെടുത്ത് വിളിച്ച് ഈ ദിവസം പരിപാടിയുണ്ട് വന്നേക്കണമെന്ന് പറഞ്ഞാൽ അവൻ വരും.'

'അവനോട് അങ്ങനെ എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് എങ്ങനെയൊക്കയോ ഉണ്ടായതാണ്. ആദ്യം ഞാൻ സുരേഷ് ​ഗോപിയെ കണ്ടതും പോലീസ് വേഷത്തിലാണ്. അദ്ദേഹം പോലീസ് കഥാപാത്രം ചെയ്യുന്ന ഒരു സിനിമയുടെ സെറ്റിൽ പോയിരുന്നു. ശേഷം അദ്ദേഹം ഞങ്ങളുടെ മുറിയിലേക്ക് വന്നു.'

കൊള്ളാമല്ലോ നല്ലൊരു ഐറ്റമാണല്ലോയെന്ന് അപ്പോഴെ തോന്നി

'പോലീസ് വേഷത്തിലായിരുന്നു. അപ്പോഴാണ് ഞാൻ‌ ശ്രദ്ധിച്ച് നോക്കിയത്. കണ്ടപ്പോൾ തന്നെ കൊള്ളാമല്ലോ... നല്ലൊരു ഐറ്റമാണല്ലോയെന്ന് തോന്നി. അവിടെ വെച്ച് മുതൽ തുടങ്ങിയതാണ് സുരേഷ് ​ഗോപിയുമായുള്ള സൗഹൃദം. അന്ന് സുരേഷ് ​ഗോപിയെ കണ്ട് മടങ്ങിവരവെ എനിക്കൊപ്പം രാജീവ് അഞ്ചൽ ഉണ്ടായിരുന്നു.'

'അന്ന് അദ്ദേഹം ആ സിനിമയുടെ കലാ സംവിധായകനായിരുന്നു. അദ്ദേഹത്തിനോട് ഞാൻ അന്ന് യാത്രമദ്ധ്യേ പറഞ്ഞു സൂപ്പർസ്റ്റാറാകാനായി ഒരാൾ വരുന്നുണ്ടെന്ന്. അത് ആരാണെന്ന് രാജീവ് ചോദിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറ‍ഞ്ഞു.... നമ്മളിപ്പോൾ കണ്ടില്ലേ... അയാൾ ഭാവിയിൽ സൂപ്പർ സ്റ്റാറായിരിക്കുമെന്ന്.'

സുരേഷ് ​ഗോപിയെ കണ്ടശേഷമാണ് എനിക്ക് ആ തോന്നൽ വന്നത്

'അതെങ്ങനെ കറക്ട് പറയാൻ പറ്റുമെന്നും അന്ന് രാജീവ് ചോദിച്ചിരുന്നു. സുരേഷ് ​ഗോപിയെ കണ്ടശേഷമാണ് എനിക്ക് ആ തോന്നൽ വന്നത്. അതുപോലെ എന്റെ ആദ്യത്തെ സിനിമയുടെ നായകനായും ഞാൻ ഫിക്സ് ചെയ്തത് സുരേഷ് ​ഗോപിയെയായിരുന്നു.'

'ജ​ഗദീഷ് ആയിരുന്നു കഥ എഴുതിയത്. ഞാനും ജ​ഗദീഷും കൂടി സ്കൂട്ടറിൽ സുരേഷ് ​ഗോപിയെ കാണാൻ പോവുകയും കഥ പറഞ്ഞ് പടം ചെയ്യാമെന്ന് സുരേഷ് ​ഗോപി പറയുകയുമായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ഒരുമിച്ചുള്ള സിനിമാ യാത്ര ആരംഭിച്ചത്', ഷാജി കൈലാസ് പറഞ്ഞു. സുരേഷ് ​ഗോപി വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയിട്ടുണ്ട്.

സൗഹൃദത്തെ കുറിച്ച് ഷാജി കൈലാസ്

ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സുരേഷ് ​ഗോപി സിനിമ മേ ഹൂം മൂസയാണ്. സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയായിരുന്നു മേ ഹും മൂസ.

സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ രാജൻ പി. ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Read more about: suresh gopi shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X