ഇന്ന് എല്ലാം ടാലന്റുള്ള കുട്ടികളാണ്, ഇഷ്ട സിനിമകളെക്കുറിച്ച് മനസ്സ് തുറന്ന് ഷാജി കൈലാസ്

നീണ്ട വർഷങ്ങളുടെ ഇടവേളക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് 'കടുവ'. പൃഥ്വിരാജിന്റെ മാസ് ആക്ഷനും, ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 'കടുവ' ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിട്ടുണ്ട്.

വാണിജ്യപരമായി 'കടുവ' തിയറ്ററുകളിൽ ഓളം തീർക്കുകയാണ്. റിലീസ് ആയ ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം. ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടി ചിത്രം നേടിയിരുന്നു.

Shaji

ഇപ്പൊഴിതാ പുതിയ തലമുറയിലെ സിനിമ സംവിധായകരെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് പുതിയ തലമുറയിലെ സംവിധായകരെക്കുറിച്ച് പറയുന്നത്. 'ഇപ്പോഴുള്ള കുട്ടികളെല്ലാം കഴിവുറ്റവരാണ്. ഈയടുത്ത് കണ്ടവയിൽ എനിക്ക് കുറച്ച് സിനിമകൾ ഇഷ്ടപ്പെടുകയും അതുപോലെ എടുക്കണമെന്നും തോന്നി', ഷാജി കൈലാസ് പറയുന്നു.

'മനോഹരമായ സിനിമകളാണ് ഇപ്പോൾ ക്രിയേറ്റ് ചെയ്യുന്നത്. ചില സിനിമകൾ കണ്ട് നമ്മൾ പോലും ഞെട്ടിപ്പോകും. ടാലന്റുള്ളവരാണ് ഇന്നത്തെ കുട്ടികൾ. ചിലത് കാണുമ്പോൾ ഇതൊന്ന് എടുത്താലോ എന്നുവരെ തോന്നിയിട്ടുണ്ട്. ഞാൻ ഓപ്പറേഷൻ ജാവ എന്ന സിനിമ കണ്ടിരുന്നു'.

Annie Shaji

'എന്ത് മനോഹരമായാണ് അവർ ആ ചിത്രം എടുത്തിരിക്കുന്നത്. പിന്നെ നായാട്ട് എന്ന സിനിമയും കണ്ടു, കൂടാതെ ജോജുവിന്റെ തന്നെ വേറൊരു സിനിമ കണ്ടു. ഇങ്ങനത്തെ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നും. എന്ത് മനോഹരമായാണ് ഇവരെല്ലാം പെർഫോം ചെയ്യുന്നത് എന്ന്. ടൈമിങ്, കട്ടിങ് എല്ലാം നല്ല രസത്തിലെടുത്തിരിക്കുന്നവയാണ്', ഷാജി കൈലാസ് പറഞ്ഞു.

1993-2000 വരെയുള്ള കാലഘട്ടത്തിൽ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരുപാട് സൂപ്പർ​ഹിറ്റ് സിനിമകൾ നൽകിയ സംവിധായകനാണ് ഷാജി കൈലാസ്. പിന്നീട് എടുത്ത സിനിമകൾ പരാജയം ഏറ്റുവാങ്ങിയപ്പോൾ 2005, 2006 വർഷങ്ങളിൽ വീണ്ടും ഹിറ്റുകൾ സൃഷ്ടിച്ചു. ശേഷം വീണ്ടും പരാജയങ്ങളുടെ നീണ്ട നിരയായിരുന്നു. ഒമ്പത് വർഷങ്ങൾക്ക് ശേഷം കടുവ റിലീസ് ചെയ്തപ്പോൾ പഴയ ഷാജി കൈലാസിനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് പ്രേക്ഷകർ.

ഏറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം തിയറ്ററിൽ റിലീസ് ആകുന്നത്. നായകനായത്തുന്ന കഥാപാത്രത്തിൻ്റെ പേരായിരുന്നു ആദ്യ പ്രിതസന്ധി. അതെല്ലാം മാറ്റി പറഞ്ഞ ദിവസം തന്നെ ചിത്രം റിലീസ് ആയങ്കിലും വീണ്ടും ചില വിവാദങ്ങളും നേരിടേണ്ടി വന്നു. നമ്മൾ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ഫലം ചിലപ്പോൾ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്ന ഡയലോ​ഗാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

ഈ ഡയലോഗിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് തങ്ങൾക്ക് സംഭവിച്ച അശ്ര​ദ്ധക്ക് പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് പറയുകയും ചെയ്തു. ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രേക്ഷകരോട് മാപ്പ് പറഞ്ഞത്.

' എന്റെ ഫ്‌ളോപ്പുകൾ കൊണ്ടാണ് മലയാള സിനിമയിൽ നിന്നും മാറി നിന്നത്. സിനിമ ലോകത്ത് നിന്നും മുഴുവനുമായി മാറി നിന്നെന്ന് പറയാൻ ആകില്ല. ഒൻപത് വർഷത്തിനിടയിൽ രണ്ട് തമിഴ് സിനിമകൾ ചെയ്തു. ഇത്രയും വർഷം പോയത് പോലും ഞാനറിഞ്ഞില്ല', ഷാജി കൈലാസ് പറയുന്നു.

Read more about: shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X