twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ ആൺമക്കൾ വീട്ടിലെ എല്ലാ ജോലിയും ചെയ്യും, ഞാനും അടുക്കളയിൽ കയറും'; പരിഹസിക്കുന്നവരോട് ഷാജി കൈലാസ്

    |

    ഷാജി കൈലാസ് എന്നത് ഒരു വികാരമാണ്. അതൊരു ബ്രാൻഡാണ് മലയാളികൾക്ക്. കഴിഞ്ഞ 10വർഷത്തോളമായി സ്വന്തമായി ഒരു ഹിറ്റ് പോലും ഇല്ലാത്ത ഒരു സംവിധായകനാണ് ഷാജി കൈലാസ്. കഴിഞ്ഞ ഒമ്പത് വർഷമായി മലയാളത്തിൽ ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ഒരാളാണ്.

    നരസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാള സിനിമകൾ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാൻ കൂടിയാണ് ഷാജി കൈലാസ്.

    'ആസിഫ് സെറ്റിൽ വന്ന് ഹ​ഗ് ചെയ്ത് പറയുമ്പോഴാണ് ഷഹീൻ പറഞ്ഞ കാര്യം ഞാനും അറിയുന്നത്'; സിദ്ദീഖ്'ആസിഫ് സെറ്റിൽ വന്ന് ഹ​ഗ് ചെയ്ത് പറയുമ്പോഴാണ് ഷഹീൻ പറഞ്ഞ കാര്യം ഞാനും അറിയുന്നത്'; സിദ്ദീഖ്

    1993-2000 വരെയുള്ള കാലഘട്ടത്തിൽ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരുപാട് തീപ്പൊരി സിനിമകൾ നൽകിയ സംവിധായകനുമാണ് ഷാജി കൈലസാസ്. പിന്നീട് എടുത്ത സിനിമകൾ പരാജയം ഏറ്റുവാങ്ങിയപ്പോൾ 2005, 2006 വർഷങ്ങളിൽ വീണ്ടും ഹിറ്റുകൾ സൃഷ്ടിച്ചു.

    ശേഷം വീണ്ടും പരാജയങ്ങളുടെ നീണ്ട നിര. ഒമ്പത് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കടുവ റിലീസ് ചെയ്തപ്പോൾ പഴയ ഷാജി കൈലാസിനെ തിരികെ കിട്ടിയ സന്തോഷമാണ് പ്രേക്ഷകർക്ക്. പഴയ ആരവങ്ങളും ഉത്സവ അന്തരീക്ഷവുമായി തീയേറ്ററിൽ കടുവ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

    'ഒറിജിനൽ വാക്കത്തി വെച്ചാണ് വെട്ടിയത്, അന്നത്തെ സംഭവം ജയറാം ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം'; സിദ്ദിഖ്'ഒറിജിനൽ വാക്കത്തി വെച്ചാണ് വെട്ടിയത്, അന്നത്തെ സംഭവം ജയറാം ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം'; സിദ്ദിഖ്

    എന്റെ ആൺമക്കൾ വീട്ടിലെ എല്ലാ ജോലിയും ചെയ്യും

    ഷാജി കൈലാസിന്റെ സിനിമകൾപ്പോലെ തന്നെ മലയാളികൾക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ കുടുംബവും. നടിയും അവതാരികയുമായ ആനിയെയാണ് ഷാജി കൈലാസ് വിവാ​ഹം ചെയ്തത്.

    താരദമ്പതികൾക്ക് മൂന്ന് ആൺമക്കളുമുണ്ട്. ഷാജി കൈലാസ് സിനിമകൾ കാലം മാറിയപ്പോൾ വളരെ അധികം ചർച്ചകൾക്ക് വിധേയമാക്കപ്പെട്ട ഒന്നാണ്.

    കാരണം അദ്ദേഹത്തിന്റെ സിനിമകളിലെ ആൺകോയ്മയും സ്ത്രീകളെ പരിഹസിക്കുന്ന ഡയലോ​​ഗുകളുമായിരുന്നു.

    ഞാനും അടുക്കളയിൽ കയറും

    വർഷങ്ങൾക്കിപ്പുറം തന്റെ സിനിമകൾ കീറിമുറിച്ച് പരിശോധിക്കുന്നവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് ഷാജി കൈലാസ് ഇപ്പോൾ. വനിത മാ​ഗസീനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

    'നിങ്ങൾ സിനിമയെ സിനിമയായി കാണൂ. അത് എന്‍റർടെയ്നറാണ്. അതാണോ ജീവിതം?. നരസിംഹം സംവിധാനം ചെയ്തതു കൊണ്ട് ഞാൻ അടുക്കളയിൽ കയറില്ലെന്ന് പറയാനാവുമോ?.'

    'എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും. പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറണ്ടത് എന്നൊന്നും ഞാനും ചിത്രയും അവരെ പഠിപ്പിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും അറിയിച്ച് തന്നെയാണ് വളർത്തിയിരിക്കുന്നത്.'

    സിനിമയെ സിനിമയായി കാണൂ

    'എന്ത് വാങ്ങുമ്പോഴും ബ്രാൻഡ് മാത്രമല്ല പ്രൈസ് ടാഗും കൂടി അവർ‌ നോക്കാറുണ്ട്. രൺ‌ജി പണിക്കരുമായി ചേർന്ന് ഭാവിയിൽ ചിലപ്പോൾ സിനിമകൾ സംഭവിച്ചേക്കാം. ഞാൻ ദൈവവിശ്വാസിയാണ്.'

    'എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു. കർമ്മം ചെയ്യുക മാത്രമാണ്. അമിതമായ ആഗ്രഹങ്ങളൊന്നുമില്ല. ഇത്രയും നാൾ വീട്ടിലിരുന്നില്ലേ? ഇനി സിനിമയിലേക്ക് വീണ്ടും പോരൂ എന്ന് പറഞ്ഞ് കൈ പിടിച്ച് കൊണ്ടുവന്നതായാണ് എനിക്ക് തോന്നിയത്.'

    'എലോൺ തന്നെ അങ്ങനെയുണ്ടായ സിനിമയാണ്. കൊവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ ലാൽസാർ തന്ന സിനിമ. വെറും ഇരുപതു ദിവസം കൊണ്ടാണതുണ്ടായത്.'

    Recommended Video

    Shaji Kailas Kaduva Interview | ഷാജി കൈലാസിന്റെ അടുത്ത കടുവ മമ്മൂട്ടിയോ | *Interview
    മക്കളെ എല്ലാം അറിയിച്ചാണ് വളർത്തുന്നത്

    'കൊവിഡ് കാരണം സാമ്പത്തികമായി എല്ലാവരും തളർന്ന് പോയപ്പോൾ ആ സിനിമ ഒരുപാട് പേർക്ക് കൈത്താങ്ങായി' ഷാജി കൈലാസ് പറയുന്നു. മുമ്പ് നടി ആനി പെൺകുട്ടികളെ കുറിച്ച് നടത്തിയ ചില പ്രസ്താവനകൾ വൈറലായിരുന്നു.

    ശേഷം കടുവ ഇറങ്ങിയപ്പോൾ അതിലെ ഒരു രം​ഗവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭിന്നശേഷി കുട്ടികളെ തരംതാഴ്ത്തുന്ന തരത്തിലുള്ള ഡയലോ​ഗുകൾ കടുവയിലെ ചില സീനിലുണ്ടായിരുന്നുവെന്നതായിരുന്ന വിവാ​ദത്തിന് കാരണമായത്.

    സംഭവം വലിയ ചർച്ചയിലേക്ക് നീങ്ങിയപ്പോൾ സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജും ക്ഷമ ചോദിച്ചിരുന്നു.

    Read more about: shaji kailas
    English summary
    director shaji kailas reacted about his films related controversies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X