മമ്മൂട്ടിയും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയനിമിഷം! വര്‍ഷമെത്ര കഴിഞ്ഞാലും ഈ ഫീല്‍ തീരില്ല
മോഹന്‍ലാലിനൊപ്പമാണ് ആദ്യമായി ലോക സുന്ദരി ഐശ്വര്യ റായി അഭിനയിക്കുന്നത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചത്. മമ്മൂട്ടിയ്ക്ക് പ്രണയിക്കാന്‍ അറിയാമോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തമ ഉദ്ദാഹരണമായിരുന്നു ഈ സിനിമ.
2000 ത്തിലായിരുന്നു രാജീവ് മേനോന്റെ സംവിധാനത്തില്‍ ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. 20 വര്‍ഷത്തിന് മുകളിലായിട്ടും ചിത്രത്തിലെ മമ്മൂട്ടിയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള പ്രണയ രംഗം പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്. ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ഈ സിനിമ ഉണ്ടാക്കുന്ന ഓളത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍.

'മമ്മൂട്ടിയും ഐശ്വര്യ റായിയും ഒന്നിച്ചുള്ള ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയുടെ സംവിധായകനും നടനും പ്രശസ്ത ഛായാഗ്രഹകനുമായ രാജീവ് മേനോന്‍. ക്യാപ്റ്റന്‍ ബാലയും മീനാക്ഷിയും തമിഴിലെ ഒരുപാട് സിനിമാപ്രേമികളുടെ ഹൃദയത്തില്‍ നില്‍ക്കുന്നു. എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി രാജീവ് മേനോന്‍ കൊടുത്തിരിക്കുന്നത്'.
ഐശ്വര്യ റായി അവതരിപ്പിച്ച മീനാക്ഷിയെ പെണ്ണ് കാണാന്‍ വരുന്നൊരു സീന്‍ ആയിരുന്നു ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ടത്. പട്ടാളക്കാരനായിരുന്ന ക്യാപ്റ്റന്‍ ബാലയ്ക്ക് കാലിന് അപകടം സംഭവിച്ചെങ്കിലും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ മീനാക്ഷി തീരുമാനിക്കുന്ന രംഗമായിരുന്നു. ഇത് പ്രേക്ഷകരിലും വലിയ വികാരങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മമ്മൂട്ടിയ്ക്കും ഐശ്വര്യ റായിയ്ക്കുമൊപ്പം അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ, എന്നിങ്ങനെ വലിയൊരു താരനിര അണിനിരന്ന ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ഫീല്‍ ഗുഡ് റൊമാന്റിക് ചിത്രത്തിനൊപ്പം എആര്‍ റഹ്മാന്റെ സംഗീതം കൂടി ചേരുമ്പോള്‍ അത്രയധികം പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു.
സുജാത രംഗനാഥന്‍ ആയിരുന്നു രചന നിര്‍വഹിച്ചത്. സംവിധാനത്തിനൊപ്പം രാജീവ് മേനോന്‍ സംഭാഷണവുമൊരുക്കി. ജെയിന്‍ ഓസ്റ്റന്റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി എന്ന സിനിമ നോവലില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.


Click it and Unblock the Notifications