തന്നെ മോഹിപ്പിക്കുന്നത് മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകളാണ് ; സിബി മലയിൽ
മലയാളികൾക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മോഹൻലാൽ - സിബി മലയിൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. എന്നെന്നും ഓർത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളെയായിരുന്നു ഈ കൂട്ട്കെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോഴിത മോഹൻലാൽ എന്ന നടനെ കിറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

Recommended Video
അഭിനയരംഗത്ത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മോഹൻലാൽ. അദ്ദേഹം പറയുന്നു.മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വിപണന മൂല്യത്തേക്കാൾ എന്നെ മോഹിപ്പിക്കുന്നത് മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകൾ തന്നെയാണ് എന്നും അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മോഹൻലാൽ സിബി മലയിൽ പറഞ്ഞു.
മോഹൻലാൽ സിബി മലയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സിബി മലയിൽ പറഞ്ഞിരുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനേകം പേരില്‍ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണ് മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇനി എന്നാണ് ഒരു സിനിമ എന്നത് . കൃത്യമായ ഉത്തരം എന്റെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ആര്‍ക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതിനേക്കാള്‍ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്. തീര്‍ച്ചയായും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വിപണന മൂല്യത്തേക്കാള്‍ എന്നെ മോഹിപ്പിക്കുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകള്‍ തന്നെയാണ്." സിബി മലയില്‍ പറയുന്നു.
മോഹൻലാൽ സിബി മലയിൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ദേവദൂതന്റെ പരാജയ കാരണത്തെ കുറിച്ചും സിബി മലയിൽ പറഞ്ഞിരുന്നു. തനിയ്ക്ക് തോന്നിയത് ദേവദൂതൻ ഇറങ്ങിയപ്പോഴെയ്ക്കും മോഹൻലാൽ എന്ന നടൻ നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞൻ നിരാശപ്പെടുത്തിയിരിക്കാം- സിബി മലയിൽ പറഞ്ഞു.മോഹൻലാലിനെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കാൻ കഥയിൽ കൃത്യമായ അഴിച്ച് പണികൾ വേണ്ടി വന്നിരുന്നെന്നും സംവിധായകൻ കൂട്ടിച്ചേർത്തു


Click it and Unblock the Notifications