എന്റെ ആഗ്രഹമാണ് അത്, മോഹന്‍ലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം? സൂചന നൽകി സിബി മലയിൽ

മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു മോഹൻലാൽ സിബി മലയിൽ കൂട്ട്കെട്ടിൽ പിറന്നത് . ഇന്നും ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകാറുണ്ട്. എന്നെന്നും ഓർത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളെയായിരുന്നു ഈ കൂട്ട്കെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇനിയും സിബി മലയിൽ- മോഹൻലാൽ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നുമുണ്ട്. ഇപ്പോഴിത മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള സൂചന നൽകിയിരിക്കുകയാണ് സിബി മലയിൽ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

sibi malayail

ഇനിയൊരും മോഹനൻലാൽ സിബി മലയിൽ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം."ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനേകം പേരില്‍ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണ് മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇനി എന്നാണ് ഒരു സിനിമ എന്നത് . കൃത്യമായ ഉത്തരം എന്റെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ആര്‍ക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതിനേക്കാള്‍ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്. തീര്‍ച്ചയായും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വിപണന മൂല്യത്തേക്കാള്‍ എന്നെ മോഹിപ്പിക്കുന്നത് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകള്‍ തന്നെയാണ്." സിബി മലയില്‍ പറയുന്നു.

Recommended Video

Most Tweeted Tag From Mollywood

മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും പുതുതലമുറ പ്രേക്ഷര്‍ക്കിടയില്‍ പോലും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ' ദശരഥ' ത്തിലെ രാജീവ് മേനോന്റെ വര്‍ത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആ വഴിയിലൊരു ശ്രമം പൂര്‍ണ തിരക്കഥയുമായി ഞാന്‍ നാലു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക'. ഇതും നല്ലതാണെങ്കില്‍ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം." അദ്ദേഹം പറഞ്ഞു.

മോഹൻലാൽ സിബി മലയിൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ദേവദൂതന്റെ പരാജയ കാരണത്തെ കുറിച്ചും സിബി മലയിൽ പറഞ്ഞിരുന്നു. തനിയ്ക്ക് തോന്നിയത് ദേവദൂതൻ ഇറങ്ങിയപ്പോഴെയ്ക്കും മോഹൻലാൽ എന്ന നടൻ നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക്‌ എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞൻ നിരാശപ്പെടുത്തിയിരിക്കാം- സിബി മലയിൽ പറഞ്ഞു.മോഹൻലാലിനെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കാൻ കഥയിൽ കൃത്യമായ അഴിച്ച് പണികൾ വേണ്ടി വന്നിരുന്നെന്നും സംവിധായകൻ കൂട്ടിച്ചേർത്തു

More from Filmibeat

Read more about: mohanlal sibi malayail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X