For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിമ പറയാതെ സെറ്റിൽ നിന്നും പോയി, ആദ്യത്തെ അനുഭവമാണ്'; യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സിബി മലയിൽ!

  |

  തനിയാവർത്തനം‌, ഭരതം, സദയം, ആകാശ​ദൂത്, ചെങ്കോൽ തുടങ്ങി മലയാള സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ.

  കോളജ് പഠനകാലത്ത് സിനിമകൾ കണ്ടുകണ്ട് അതിനോടുള്ള അഭിനിവേശം വര്‍ധിച്ച് സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും അതിന്റെ പിന്നണിയില്‍ എത്തിച്ചേരണമെന്നുമുള്ള ആഗ്രഹം കൊണ്ടും സിനിമയിലെത്തിയ പ്രതിഭയാണ് സിബി മലയിൽ. അങ്ങനെയാണ് അദ്ദേഹം സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാൻ അന്നത്തെ ഏറ്റവും വലിയ സിനിമാ പ്രൊഡക്ഷന്‍ ഹൗസായ നവോദയിൽ എത്തിയത്.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  1980കളുടെ തുടക്കത്തിലാണ് സിനിമാ മേഖലയിൽ അദ്ദേഹം എത്തുന്നത്. ഫാസിൽ, പ്രിയദർശൻ, ജിജോ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ സഹായിയായി പ്രവർത്തിച്ചു. ശ്രീനിവാസൻ, ജഗദീഷ്, മുകേഷ് തുടങ്ങിയവരുമായുണ്ടായ സൗഹൃദത്തിൽ പിന്നീട് ജഗദീഷ് കഥയും, ശ്രീനിവാസൻ തിരക്കഥയും സംഭാഷണവുമൊരുക്കിയ മുത്താരംകുന്ന് പി.ഒ എന്ന സിനിമ സിബി മലയിൽ സംവിധാനം ചെയ്തു.

  തൊട്ടടുത്ത വർഷം ശ്രീനിവാസന്‍റെ തിരകഥയില്‍ മോഹന്‍ലാല്‍-മേനക എന്നിവരെ അണിനിരത്തി ദൂരെ ദൂരെ ഒരു കൂട്‌ കൂട്ടാം എന്ന സിനിമ ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കി.

  Also Read: 'ഇവർ പിരിഞ്ഞെന്നാണോ പറയുന്നത്? പക്ഷെ നിറഞ്ഞ് നിൽക്കുന്നത് വിഷ്ണുവാണല്ലോ, സത്യം പറയൂ...'; ആരാധകർ

  സാമൂഹിക വിമര്‍ശന ചിത്രം പ്രേക്ഷക ശ്രദ്ധയ്ക്ക് ഒപ്പം ആ വര്‍ഷത്തെ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കൂടി നേടിയോടെ സിബി മലയില്‍ എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

  സിബി മലയിൽ സംവിധാനം ചെയ്ത സിനിമകൾ ഓരോന്നും സിനിമയെ പഠിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ള പുസ്തകമാണ്. മലയാളത്തിലെ പേരെടുത്ത സംവിധായകരിൽ ഒരാളായ സിബി മലയിൽ നടി റിമ കല്ലിങ്കലിനെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവെയാണ് റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചതിനെ കുറിച്ച് സിബി മലയിൽ വെളിപ്പെടുത്തിയത്.

  'യുവ താരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. വളരെ സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം ഞാൻ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. പ്രേം നസീർ അടക്കമുള്ള താരങ്ങൾ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണ്.'

  'അവരുടെ പ്രൊഫഷന് അവർ കൊടുക്കുന്ന മര്യാദയും നമുക്ക് അവരുടെ പ്രവൃത്തിയിൽ കാണാം. ബഹുമാനം എന്ന് ഞാൻ ഉദ്ദേശിച്ചത് എന്നെ ആദരിക്കണമെന്നല്ല... ഒരു ലൊക്കേഷന്റെ പൂർണ്ണമായ നിന്ത്രണം വഹിക്കുന്ന ആളെന്ന നിലയിൽ, അതിന്റെ പൂർണ്ണമായ ഉത്തരവാദിത്വമുള്ള ആളെന്ന നിലയിലാണ് ഉദ്ദേശിച്ചത്.'

  'നടൻ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ച് എന്റഎ വായിൽ നിന്നും സമ്മതം കിട്ടിയാൽ മാത്രമെ പോവുകയുള്ളു. അത്രത്തോളം സീനിയറായ ആർട്ടിസ്റ്റാണ് അദ്ദേഹം എന്നതുകൂടി ഓർക്കണം.'

  'ജ​ഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ചശേഷമെ മേക്കപ്പ് അഴിക്കൂ. അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്. പക്ഷെ പുതിയ തലമുറയിലെ ആളുകൾക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. ചില അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. അത് എന്റെ കരിയറിലെ ആദ്യത്തെ സംഭവമാണ്.'

  'റിമ കല്ലിങ്കിൽ ഒരിക്കൽ എന്നോട് പറയാതെ ലൊക്കേഷനിൽ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെതാണ്.'

  'സിനിമ എന്ന പ്രൊഫഷൻ അവർക്ക് കൊടുക്കുന്ന ​​ഗ്ലാമർ, അംഗീകാരം എന്നിവ അവർക്ക് മറ്റ് രീതിയിലുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഞാൻ ഒരിക്കൽ അവരോട് പറഞ്ഞിരുന്നു സിനിമയുള്ളതുകൊണ്ടാണ് ഇതൊക്കെ നിങ്ങൾക്കുള്ളതെന്ന്' സിബി മലയിൽ പറഞ്ഞു.

  Read more about: rima kallingal
  English summary
  director Sibi Malayil open up about Rima Kallingal's misbehaviour on shooting set, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X