പോലീസുകാരന്റെ യൂണിഫോമിന് ബട്ടന്‍സില്ല, ആ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ പിഴവിനെ കുറിച്ച് സംവിധായകൻ

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ .തനിയാവർത്തനം,ഓഗസ്റ്റ്‌ 1,കിരീടം,ദശരഥം,ഹിസ്‌ ഹൈനെസ്സ് അബ്ദുള്ളയൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിനിമകൾ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രങ്ങൾക്കൊക്കെ ഇന്നും മികച്ച കാഴ്ചക്കാരുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.

അമലാ പോളിന്റെ മേക്കോവർ ചിത്രം കാണാം

ഇപ്പോഴിത മമ്മൂട്ടി ചിത്രം ആഗസ്റ്റ് 1 ന്റെ പിഴവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സിബി മലയിൽ. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു സിനിമ ചെയ്യുവാൻ ആവശ്യമായ മിനിമം സാങ്കേതിക പിന്തുണ പോലും നിർമ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്നും സിബി മലയിൽ പറയുന്നു.

 എസ് എൻ സ്വാമിയുടെ  തിരക്കഥ

ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ പരിസരത്ത് നിന്നുകൊണ്ടാണ് എസ് എൻ സ്വാമി ഓഗസ്റ്റ് ഒന്നിന്റെ തിരക്കഥ എഴുതുന്നതും. ഈ സിനിമ എനിക്ക് ചെയ്യാൻ പറ്റുമോയെന്ന കാര്യത്തിൽ ആർക്കും വലിയ ഉറപ്പില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ സിനിമ എന്റെയരികിൽ വന്നത്. ഈ വിധത്തിലുള്ള സിനിമകൾ ഞാൻ മുൻപ് എടുത്തിരുന്നില്ല.

സിനിമ ചെയ്യാൻ കാരണം മമ്മൂട്ടി

എന്നാൽ മമ്മൂട്ടി കാരണമാണ് ഞാൻ ഈ സിനിമയിൽ എത്തിച്ചേർന്നത്. ഈ ഡേറ്റ് ഞാൻ സിബി മലയിലിന് കൊടുത്തതാണെന്ന് അദ്ദേഹം നിർമ്മാതാവിനോട് പറഞ്ഞു. തുടർന്ന് എസ് എൻ സ്വാമിയും നിർമ്മാതാവുമായി ചർച്ച നടത്തുകയും തുടർന്ന് ഞാൻ തന്നെ സംവിധാനം ചെയ്യാൻ തീരുമാനമെടുക്കുകയുമായിരുന്നു. അതുകൊണ്ടു ഞാൻ ഒരിക്കലും ഈ സിനിമയെത്തേടി അങ്ങോട്ട് പോയിട്ടില്ല. ഈ സിനിമ എന്റെ അരികിലേക്കാണ് എത്തിയത്.

ടെക്‌നിക്കൽ സപ്പോർട്ട് ലഭിച്ചിരുന്നില്ല

അതിന്റെ കഥ രീതിയിലെ വ്യത്യസ്തത കൊണ്ട് സിനിമ ചെയ്യുവാനും എനിക്ക് രസം തോന്നിയിരുന്നു. എന്നാൽ ഒരു പ്രൊഡ്യൂസറുടെ ഭാഗത്തു നിന്നും കിട്ടേണ്ട ടെക്‌നിക്കൽ സപ്പോർട്ട് ലഭിച്ചിരുന്നില്ല. ഒരു സിനിമയ്ക്ക് ആവശ്യമായ മിനിമം കാര്യങ്ങളിൽ പോലും, അതായത് ക്യാമറ, ആർട്ട്ഡയറക്ഷൻ ഇതൊന്നും നിർമാതാവിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആ സിനിമയുടെ ക്ലൈമാക്സ് ഒരു ദിവസം കൊണ്ട് മൂന്നു ക്യാമറയിലാണ് ഷൂട്ട് ചെയ്തത്. യാതൊരു അനുഭവസമ്പത്തുമില്ലാത്ത ക്യാമറ അസ്സിസ്റ്റന്റുമാരായിരുന്നു ക്യാമറ ചെയ്തത്.

ഫിലിം തീർന്നു

പിന്നെ ഏറ്റവും വില കുറഞ്ഞ ക്യാമറയായിരുന്നു ഉപയോഗിച്ചത്. ഫിലിം തീർന്നുപോയ ഘട്ടത്തിൽ നിർമ്മാതാവിനോട് പറഞ്ഞപ്പോൾ 250 അടി ഷൂട്ട് ചെയ്യാൻ പറ്റുന്ന ഫിലിം തന്നു. അത് ഓവർ എക്സ്പോസ്ഡ് ആയ ഫിലിം ആയിരുന്നു. അതും തീർന്നപ്പോൾ അദ്ദേഹത്തിന്റെ അലമാരയിൽ നിന്നും ഈസ്റ്റ്മാന്റെ ഫിലിം കൊണ്ട് ഷൂട്ട് ചെയ്തു. ഇങ്ങനെ പല രീതിയിലുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്തതെന്നും സിബി മലയിൽ പറഞ്ഞു.

Recommended Video

പ്രീസ്റ്റ് റിലീസ് വൈകും.. സംവിധായകൻ പറയുന്നു | FilmiBeat Malayalam
പാളിച്ച പറ്റിയ  രംഗങ്ങൾ

ആഗസ്റ്റ് 1 ലെ പാളിച്ച പറ്റിയ രംഗങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ആഗസ്റ്റ് 1 ന്റെ ക്ലൈമാക്സിൽ മമ്മൂട്ടി ബുള്ളറ്റിൽ വന്നിറങ്ങുമ്പോൾ കാക്കി ഷർട്ടിന്റെ മുകളിലെ ബട്ടൻസ് തുറന്നിട്ട് അലക്ഷ്യമായി നിൽക്കുന്ന പോലീസുകാരനെ ചിലർ വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയിരുന്നു.കൂടാതെ എയർപോർട്ടിലേക്ക് ജനാർദ്ദനൻ കടന്നുവരുമ്പോൾ ഇരുവശവും നിൽക്കുന്ന പോലീസുകാരിൽ ഒരാൾ സ്ലിപ്പർ ചെരുപ്പാണ് ഇട്ടിരുന്നത്. വർഷങ്ങക്ക് ശേഷം ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് മറുപടിയായിട്ടാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X