twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആ സംഭവം ഷൂട്ടിം​ഗ് മുടക്കി, സിനിമയെ ബാധിച്ചു'; ലേഡീസ് ആന്റ് ജെന്റിൽമാനെക്കുറിച്ച് സിദ്ദിഖ്

    |

    2013 ലിറങ്ങിയ സിദ്ദിഖ് ചിത്രമായിരുന്നു ലേഡിസ് ആന്റ് ജെന്റിൽമാൻ. മോ​ഹൻലാൽ നായകനായെത്തിയ സിനിമയിൽ മനോജ് കെ ജയൻ, പത്മപ്രിയ, മീര ജാസ്മിൻ, മംമ്ത മോഹൻദാസ്, മിത്ര കുര്യൻ തുടങ്ങി വൻ താര നിരയായിരുന്നു അണിനിരന്നത്. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാനായില്ല. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. മോഹൻലാൽ ​ഗംഭീരമായി പെർഫോം ചെയ്തെങ്കിലും സിനിമയുടെ കഥാപരിസരം പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റിയില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. സഫാരി ടിവിയോടാണ് പ്രതികരണം.

    Also Read: കൈയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞിട്ട് സീരിയലിൽ നിന്നും ഇറങ്ങി പോയി; അന്നുണ്ടായ പ്രശ്‌നത്തെ കുറിച്ച് അര്‍ച്ചനAlso Read: കൈയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞിട്ട് സീരിയലിൽ നിന്നും ഇറങ്ങി പോയി; അന്നുണ്ടായ പ്രശ്‌നത്തെ കുറിച്ച് അര്‍ച്ചന

    സാമ്യം വരുമോ എന്ന ആശങ്ക താൻ പറഞ്ഞിരുന്നെങ്കിലും...

    സിനിമയുടെ ഷൂട്ടിം​ഗിനെയാകെ ബാധിച്ച ഒരു സംഭവത്തെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇതിനിടെയാണ് സ്പിരിറ്റ് എന്ന സിനിമയിലും നടൻ മദ്യപാനിയുടെ വേഷം ചെയ്തത്.

    സാമ്യം വരുമോ എന്ന ആശങ്ക താൻ പറഞ്ഞിരുന്നെങ്കിലും രണ്ടും രണ്ട് രീതിയിൽ ചെയ്യാമെന്ന് മോഹൻലാൽ പറയുകയും മോ​​ഹൻലാൽ മികച്ച രീതിയിൽ ഈ വ്യത്യസ്തത കാണിക്കുകയും ചെയ്തെന്നും സിദ്ദിഖ് പറയുന്നു. തന്റെ പ്രിയപ്പെട്ട കഥാപാത്രം ആണ് ചന്ദ്രബോസ് എന്നും തന്റെ തന്നെ ചില സ്വഭാവ സവിശേഷതകൾ ഈ കഥാപാത്രത്തിനുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

    Also Read: 'ക്ഷുദ്ര ജീവികൾ ഒപ്പം കൂടിയതോടെ ഞാനിങ്ങനെ ആയി'; സുരേഷ് ​ഗോപിAlso Read: 'ക്ഷുദ്ര ജീവികൾ ഒപ്പം കൂടിയതോടെ ഞാനിങ്ങനെ ആയി'; സുരേഷ് ​ഗോപി

    ഇതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതെന്നും സിദ്ദിഖ്

    ഐടിയാണ് സിനിമയുടെ കഥാപരിസരം. കഥാപാത്രങ്ങൾ ഐടി പ്രൊഫഷണലുകൾ ആണ്. ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല. ഐടി കഥകൾ പറയുമ്പോൾ പ്രേക്ഷകന് മനസ്സിലാവുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതെന്നും സിദ്ദിഖ് പറയുന്നു.

    'നടി ജയഭാരതിയുടെ മകൻ കൃഷ് സത്താർ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആ സിനിമയിലാണ് നടൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച് കൃഷ് തിരിച്ച് ലണ്ടനിലേക്ക് പോയി'

    Also Read: ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല! തുറന്ന് പറഞ്ഞ് ഗ്രേസ്Also Read: ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല! തുറന്ന് പറഞ്ഞ് ഗ്രേസ്

    ഞങ്ങളുടെ പ്ലാനിം​ഗിൽ ഇല്ലാത്തൊരു രം​ഗം പ്രാക്ടീസ് ചെയ്യിച്ചു

    'കൃഷിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു ഫെെറ്റ് രം​ഗം എടുത്തു. ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ഞങ്ങളുടെ പ്ലാനിം​ഗിൽ ഇല്ലാത്തൊരു രം​ഗം പ്രാക്ടീസ് ചെയ്യിച്ചു. ബൈക്ക് സ്കിഡ് ചെയ്ത് നിർത്താനായിരുന്നു പറഞ്ഞത്'

    'അവന് ബൈക്കിൽ അത്ര വലിയ പ്രാക്ടീസ് ഇല്ല. സീനെടുത്തപ്പോൾ ബൈക്ക് സ്കിഡ് ചെയ്യവെ ടൈമിം​ഗ് തെറ്റി അവൻ വീണു. ഞാൻ വേ​ഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു. എല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. ഒന്നര മാസം പ്ലാസ്റ്റർ ഇടണം. ഷൂട്ടിം​ഗ് തുടങ്ങി വന്നിട്ടേ ഉള്ളൂ'

    Also Read: 'ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ, എന്റെ ശക്തി അമ്മയായിരുന്നു'; നടൻ യദു കൃഷ്ണൻAlso Read: 'ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ, എന്റെ ശക്തി അമ്മയായിരുന്നു'; നടൻ യദു കൃഷ്ണൻ

    അമല പോളിനെയും ആദ്യം പരി​ഗണിച്ചിരുന്നു

    'ഷൂട്ടിം​ഗ് ആകെ കുഴഞ്ഞു. ഇവിനില്ലാതെ ഷൂട്ട് ചെയ്യാൻ പറ്റാതായി. കൃഷ് ഇല്ലാത്ത രം​ഗങ്ങൾ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്,' സിദ്ദിഖ് പറഞ്ഞു. മംമ്തയുടെ റോളിലേക്ക് അമല പോളിനെയും ആദ്യം പരി​ഗണിച്ചിരുന്നെന്നും എന്നാൽ ഒരു തമിഴ് പ്രൊജക്ട് വന്നതോടെ അമലയ്ക്ക് പിൻമാറേണ്ടി വന്നെന്നും സിദ്ദിഖ് പറഞ്ഞു.

    Read more about: siddique
    English summary
    director Siddique about failure of ladies and gentlemen movie; reveals an unexpected incident from the location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X