twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ അപ്സെറ്റായി; കഥയുടെ പ്രധാന ഭാ​ഗം മാറ്റേണ്ടി വന്നു; ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സിദ്ദിഖ്

    |

    2017 ൽ പുറത്തിറങ്ങിയ സിദ്ദിഖ് സിനിമയായിരുന്നു ഫുക്രി. ജയസൂര്യ നായകനായെത്തിയ സിനിമ സിദ്ദിഖ്-ജയസൂര്യ കോംബോയെന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സിദ്ദിഖിന് കരിയറിൽ തുടരെ വന്ന രണ്ടാമത്തെ പരാജയ സിനിമ ആയിരുന്നു ഇത്.

    അതിന് മുമ്പിറങ്ങിയ ലേഡീസ് ആന്റ് ജെന്റിൽ മാൻ എന്ന സിനിമയും വലിയ പരാജയം ആയിരുന്നു. ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. കഥയിലെ പ്രധാന ഭാ​ഗം എടുത്ത് കളഞ്ഞതാണ് സിനിമയെ ബാധിച്ചതെന്ന് സിദ്ദിഖ് പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.

    Also Read: 'ഒന്നായിട്ട് ഒരു മാസം, ആളുകൾ നമ്മെ നോക്കി ചിരിക്കുന്നു, പക്ഷെ എന്റെ സന്തോഷം നീയാണ്'; ഭാര്യയോട് രവീന്ദർ!Also Read: 'ഒന്നായിട്ട് ഒരു മാസം, ആളുകൾ നമ്മെ നോക്കി ചിരിക്കുന്നു, പക്ഷെ എന്റെ സന്തോഷം നീയാണ്'; ഭാര്യയോട് രവീന്ദർ!

    അതനുസരിച്ചാണ് പിന്നീട് കഥ എഴുതിയത്

    'ജയസൂര്യയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥ പുരോ​ഗമിക്കവെ ഇതിനകത്ത് വ്യത്യസ്തമായ ഒരു ആശയം എനിക്ക് കിട്ടി. അതനുസരിച്ചാണ് പിന്നീട് കഥ എഴുതിയത്. ഒരു ഫാന്റസി എലമെന്റ് ആയിരുന്നു അത്. അത് വരുമ്പോഴാണ് സിനിമയ്ക്ക് ഡെപ്ത് വരിക. സ്ക്രിപ്റ്റ് വർക്ക് ചെയ്യുന്ന ഘട്ടത്തിൽ സിദ്ദിഖിന് പകരം ഈ വേഷത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന ശശികുമാറിനെ ആയിരുന്നു. കഥ അദ്ദേഹത്തിന് വളരെ ഇഷ്ടമായി'

    Also Read: 'മാറിടത്തിൽ വളരെ നേരത്തെ തന്നെ വേദനയുണ്ടായി, ആരോടും സംസാരിക്കാതെ സൈലന്റായി'; ​ഗർഭകാലത്തെ കുറിച്ച് മഷൂറAlso Read: 'മാറിടത്തിൽ വളരെ നേരത്തെ തന്നെ വേദനയുണ്ടായി, ആരോടും സംസാരിക്കാതെ സൈലന്റായി'; ​ഗർഭകാലത്തെ കുറിച്ച് മഷൂറ

    ഷൂട്ടി​ഗ് തുടങ്ങുന്നതിന് മുമ്പ് ജയസൂര്യയുടെ മറ്റൊരു സിനിമ ഇറങ്ങുന്നു

    സിനിമ ഷൂട്ടി​ഗ് തുടങ്ങുന്നതിന് മുമ്പ് ജയസൂര്യയുടെ മറ്റൊരു സിനിമ ഇറങ്ങുന്നു. അതും ഫാന്റസി കഥയായിരുന്നു. ജയസൂര്യ ആകെ അപ്സെറ്റായി. അപ്പോഴാണ് ജയസൂര്യ കഥയിലെ പുതിയ മാറ്റം കേൾക്കുന്നത്. അയ്യോ ഇത് ശരിയാവില്ല മാറ്റണം സിദ്ദിക്ക, അല്ലെങ്കിൽ അതേ സിനിമ തന്നെയാവുമെന്ന് പറഞ്ഞു.

    Also Read: ആണുങ്ങള്‍ക്ക് പക്ഷേ പൊന്നിയില്‍ സെല്‍വന്‍ ഇഷ്ടമാവില്ല! പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥAlso Read: ആണുങ്ങള്‍ക്ക് പക്ഷേ പൊന്നിയില്‍ സെല്‍വന്‍ ഇഷ്ടമാവില്ല! പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥ

    എന്നെ സിനിമയിൽ നിന്ന് ഒഴിവാക്ക് എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു

    'പക്ഷെ ഈ സിനിമയിൽ നിന്ന് ഈ ഭാ​ഗം മാറ്റിയിൽ കഥയുടെ പവർ കുറയുമെന്ന് ഞാൻ പറഞ്ഞു. ജയസൂര്യ വല്ലാതെ അപ്സെറ്റായി. അങ്ങനെ ആ ഭാ​ഗം മാറ്റി. അതിന് ശേഷം വീണ്ടും ശശികുമാറിനെ പോയി കണ്ട് കഥ മാറ്റിയ കാര്യം പറഞ്ഞു. ഇതിനകത്ത് ഒരു സുഖമില്ല, മുമ്പത്തെ കഥയായിരുന്നു നല്ലത്, എന്നെ സിനിമയിൽ നിന്ന് ഒഴിവാക്ക് എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു'

    വാങ്ങിച്ച അഡ്വാൻ‌സ് തിരിച്ചു തന്നു. പിന്നീടാണ് നടൻ സിദ്ദിഖ് ഈ കഥാപാത്രത്തിലേക്കെത്തുന്നത്. ആ സിനിമ സാധാരണ സിനിമയായി അവസാനിച്ചു. എങ്കിലും വലിയ പരാജയം ആയിരുന്നില്ല സിനിമയെന്ന് സിദ്ദിഖ് പറയുന്നു.

    Also Read: 'നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ, പെണ്ണുകാണലിന് കൊടുത്തത് ഞാനുണ്ടാക്കിയ പലഹാരങ്ങൾ'; ലക്ഷ്മി നായർAlso Read: 'നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ, പെണ്ണുകാണലിന് കൊടുത്തത് ഞാനുണ്ടാക്കിയ പലഹാരങ്ങൾ'; ലക്ഷ്മി നായർ

    കഥാപരിസരം പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റിയില്ലെന്നാണ് സിദ്ദിഖ് പറയുന്നത്

    ഫുക്രിക്ക് ശേഷം ചെയ്ത ബി​ഗ് ബ്രദർ എന്ന സിനിമ പരാജയപ്പെട്ടതിനെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. മോഹൻലാൽ നായകനായെത്തിയ ബി​ഗ് ബജറ്റ് സിനിമയുടെ കഥാപരിസരം പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റിയില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. ബാം​ഗ്ലൂർ ആണ് സിനിമയുടെ കഥ നടക്കുന്നത്. പക്ഷെ ഷൂട്ട് ചെയ്തത് മുഴുവൻ കേരളത്തിലാണ്.

    നാട്ടിൽ നടക്കുന്ന അവിശ്വസനീയ കഥയെന്ന തരത്തിൽ പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുത്തില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സിനിമയുമായി തിരിച്ചു വരാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്.

    Read more about: siddique jayasurya
    English summary
    Director Siddique about fukri film failure; says original story was changed due to some reasons
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X