പതിവ് സിനിമ ശൈലി വേണ്ടെന്ന് മോഹന്‍ലാല്‍ ഉള്‍പ്പടെ പറഞ്ഞു, ആ പരാജയ ചിത്രത്തെക്കുറിച്ച് സിദ്ദിഖ്
മികച്ച ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് . എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ പ്രീതിപ്പെടിത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിദ്ദിഖ് എന്നാൽ അദ്ദേഹതത്തിന് പതറി പോയത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലാണ്. തന്റെ സ്ഥിരം ശൈലിയിൽ നിന്ന് ബോധപൂർവ്വം വ്യത്യസ്തമായ ചിത്രം ചെയ്തതാണെന്ന് സംവിധായകൻ. ഒരു അഭിമുഖത്തിലാണ് 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ പരാജയത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത്.

ലേഡീസ് ആൻഡ് ജെന്റിൽമാനെന്ന ചിത്രം തന്‍റെ ശൈലിയില്‍ നിന്ന് മാറി ബോധപൂര്‍വ്വം ചെയ്തതാണെന്ന് സിദ്ദിഖ്. അത് അങ്ങനെ തന്നെ ചെയ്‌താല്‍ മതി എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും മോഹന്‍ലാലിനും അഭിപ്രായം ഉണ്ടായിരുന്നതായി സംവിധായകൻ പറയുന്നു. തന്റെ മുന്‍കാല സിനിമകളിലെ കഥകളിലെ നൂലാമാലകള്‍ ഉപേക്ഷിച്ചു വളരെ ലൈറ്റ് ആയി പറഞ്ഞ സിനിമയായിരുന്നു അതെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.
"ഞാന്‍ എന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വഴിമാറി നടന്ന സിനിമയായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ അതിന്റെ കഥ പറച്ചില്‍ രീതി വളരെ ലളിതമാണ്, അങ്ങനെ ബോധപൂര്‍വ്വം തന്നെ ചെയ്തതാണ്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അത് സ്വീകാര്യമായിരുന്നു. വലിയ ട്വിസ്റ്റ് ഒന്നും ഇല്ലാത്ത വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് മൂവിയായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ അതിന്റെ ത്രെഡ് വച്ച് ഒരു സിനിമ ഇന്നും എനിക്ക് മറ്റു ഭാഷകളില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്". സിദ്ധിഖ് പറയുന്നു.
പ്രശസ്ത സംവിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് അദ്ദേഹത്തിനോടൊപ്പം ചേരുകയായിരുന്നു. 2013 ൽ മോഹൻലാൽ കൃഷ് ജെ സത്താർ, മീര ജാസ്മീൻ. മംമ്ത, പത്മപ്രിയ എന്നിങ്ങനെ വൻ താരനി അണിനിരന്ന ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ.സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും,സി.ജെ. റോയ് യും ചേർന്നാണ് നിർമ്മിച്ചത്. എന്നാൽ പ്രതീക്ഷിച്ച പോലെ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല. ലോഡീസ് ആൻഡ് ജെന്റിൽ മാനിന് ശേഷം മോഹൻലാൽ- സിദ്ദിഖ് കൂട്ട്കെട്ടിൽ പിറന്ന ചിത്രമാണ് ബിഗ് ബ്രദർ


Click it and Unblock the Notifications











