twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ ഇക്ക അതൊരിക്കലും ചെയ്യരുതെന്ന് ഭാര്യ പറഞ്ഞു! തുറന്നുപറഞ്ഞ് സംവിധായകന്‍ സിദ്ധിഖ്‌

    By Prashant V R
    |

    മലയാളത്തില്‍ നിരവധി വിജയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് സിദ്ധിഖ്. റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ സിദ്ധിഖ് ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. മോളിവുഡിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും സംവിധായകന്‍ തിളങ്ങിയിരുന്നു. മിമിക്രി വേദികളില്‍ നിന്നുമാണ് സിദ്ധിഖും സിനിമയിലേക്ക് എത്തിയത്. തുടക്കകാലത്ത് നടനും സംവിധായകനുമായ ലാലിനൊപ്പം ചേര്‍ന്നാണ് സിദ്ധിഖ് സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നത്.

    പിന്നീട് സ്വതന്ത്ര സംവിധായകനായി സിദ്ധിഖ് മാറുകയായിരുന്നു. സംവിധാനത്തില്‍ തിളങ്ങിയെങ്കിലും അഭിനേതാവായി സിദ്ധിഖ് തുടക്കം കുറിച്ചിരുന്നില്ല. ഇതേകുറിച്ച് സംവിധായകന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. സ്‌റ്റേജ് ഷോകളില്‍ അഭിനയിക്കുന്ന സമയത്തൊക്കെ ഞാന്‍ എന്റെ അഭിനയം ആസ്വദിച്ചിട്ടില്ലെന്നും അഭിനയിക്കുക എന്നത് തനിക്ക് ദുഷ്‌കരമായ ജോലി ആയിരുന്നുവെന്നും സിദ്ധിഖ് പറയുന്നു.

    കൂടാതെ ഭാര്യയുടെ അഭിപ്രായം

    കൂടാതെ ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചതുകൊണ്ടും ഞാന്‍ എന്റെ സിനിമകളില്‍ അങ്ങനെയൊരു സാഹസം കാണിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു. സിദ്ധിഖിന്റെ വാക്കുകളിലേക്ക്: ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എന്നെ സംബന്ധിച്ച് എറ്റവും റിസ്‌ക് ഏറിയ ജോലി. സ്‌റ്റേജ് ഷോകളില്‍ എന്റെ പെര്‍ഫോമന്‍സ് വരുമ്പോള്‍ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്ന ചിന്തയായിരുന്നു.

    മറ്റൊരാള്‍ എഴുതുന്ന

    മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെ എന്റെ ഭാര്യയും പറഞ്ഞത് ആതാണ്. സിനിമയില്‍ ഒരിക്കലും ഇക്ക അഭിനയിക്കരുതെന്ന്. എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ലാത്തത്‌കൊണ്ടും ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടും ഞാന്‍ എന്റെ സിനിമകളില്‍ അങ്ങനെയൊരു സാഹസം കാണിച്ചിട്ടില്ല.

    Recommended Video

    Remaster Old Footages to 4K UHD
    ഞാന്‍ നടനായിരുന്നില്ലേ

    ഞാന്‍ നടനായിരുന്നില്ലേ പിന്നെ എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂടാ. എന്ന് ഞാന്‍ വെറുതെ എന്റെ ഭാര്യയോട് ചോദിച്ചു. വേണ്ട എന്നായിരുന്നു മറുപടി. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. വൈഫിനെ അനുസരിക്കുന്നത് കുടുംബസമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാന്‍ അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്നസത്യം, സിദ്ധിഖ് വ്യക്തമാക്കി.

    അതേസമയം മോഹന്‍ലാലിനെ

    അതേസമയം മോഹന്‍ലാലിനെ നായകനാക്കിയുളള ബിഗ് ബ്രദറാണ് സിദ്ദിഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. വലിയ വിജയമാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ബിഗ് ബ്രദര്‍. ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

    ബിഗ് ബ്രദറിന് മുന്‍പ്

    ബിഗ് ബ്രദറിന് മുന്‍പ് കിംഗ് ലയര്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങിയ സിനിമകള്‍ സംവിധായകന്റെതായി വലിയ വിജയമായി മാറിയിരുന്നു. സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി സിനിമകളെടുത്ത സംവിധായകനാണ് സിദ്ധിഖ്. തമിഴില്‍ വിജയകാന്ത്, വിജയ്, പ്രസന്ന തുടങ്ങിയവരെ നായകന്മാരാക്കിയും സിദ്ധിഖ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ബോളിവുഡില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയായിരുന്നു സിദ്ധിഖ് റീമേക്ക് ചിത്രം ഒരുക്കിയത്.

    Read more about: sidhique
    English summary
    Director Siddique About The Only Condition Raised By His Wife In Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X