twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‘ഗോഡ്ഫാദര്‍’ സിനിമ ദേശീയ അവാര്‍ഡില്‍ നിന്ന് പുറത്തായത് ഇത് കൊണ്ടാണ്, വെളിപ്പെടുത്തി സിദ്ധിഖ്

    |

    മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു.സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന, ജഗദീഷ്, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചു ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിരുന്നു.

     siddique

    വലിയ ജനശ്രദ്ധ നേടി ചിത്രം ആ വർഷത്തെ നാഷണൽ അവാർഡിന് പരിഗണിച്ചിരുന്നു. എന്നാൽ ചിത്രം തഴയപ്പെടുകയായിരുന്നു. ഇപ്പോഴിത ഇതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്റെ സിദ്ദിഖ്. "വിജയം കൊയ്ത വാണിജ്യ സിനിമകള്‍ക്കുള്ള ഒന്നല്ല ദേശീയ അവാര്‍ഡ്‌ എന്നത് പലരുടെയും മനസ്സില്‍ കടന്നുകൂടിയത് കൊണ്ട് 'ഗോഡ്ഫാദര്‍' അന്നത്തെ നാഷണല്‍ അവാര്‍ഡ്‌ ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടതാണ്. 'ചിന്നതമ്പി'യും ഗോഡ്ഫാദറിനൊപ്പം ജൂറി നാഷണല്‍ അവാര്‍ഡില്‍ നിന്ന് പുറത്താക്കിയ സിനിമയാണ്. വിജയം നേടിയ മികച്ച കൊമേഴ്സ്യല്‍ സിനിമകള്‍ നാഷണല്‍ അവാര്‍ഡ്‌ നിലയിലേക്ക് ഉയരേണ്ട എന്ന പൊതുവായ ജൂറി സങ്കല്‍പ്പമാകും അന്ന് ഗോഡ്ഫാദറിനെ തഴയാന്‍ കാരണം.സിദ്ധിഖ് വ്യക്തമാക്കുന്നു. അന്ന് അത് ആലോചിക്കുമ്പോള്‍ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവാര്‍ഡ്‌ എന്നത് എനിക്ക് ഒരു വിഷയമേയല്ല". സിദ്ധിഖ് പറയുന്നു.

    Recommended Video

    Dileep praised Mohanlal For His Acting Brilliance | FilmiBeat Malayalam

    ആനപ്പാറയിൽ അച്ചാമ്മയുടേയും അഞ്ഞൂറാൻ മുതലാളിയുടേയും കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. ഇരു കുടുംബങ്ങൾ തമ്മിലുള്ള വഴക്കും പ്രതികാരവും ഏറെ രസകരമായിട്ടാണ് സിദ്ദിഖ് -ലാൽ കൂട്ടകെട്ട് പ്രേക്ഷകർക്കായി അവതരിപ്പിച്ചത്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഫിലോമിനി. എന്നാൽ ചിത്രത്തിൽ താരത്തിന്റെ ഒരു വ്യത്യസ്ത മുഖമായിരുന്നു കണ്ടത്. എൻഎൻ പിള്ളയായിരുന്നു അഞ്ഞൂറൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സഠവിധായകർ കണ്ടെത്തിയത്ര. ഈ പേര് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    സിനിമയിലെ ഗാനങ്ങളും ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജുകളിൽ ആനപ്പറയിൽ അച്ചാമയും അഞ്ഞൂറാനും ചർച്ച വിഷയമാണ്. ശിദ്ദഇക് -ലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ഒരു മനോഹര ചിത്രമാണ് ഗോഡ്ഫാദർ. മുകേഷ്, കനക എന്നിവരാണ് ചിത്രത്തിൽ നായകനും നായികയുമായി അഭിനയിച്ചത്. അഞ്ഞൂറന്റെ ഇളയ മകനായ രാമഭഭ്രൻ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്. ആനപ്പാറ കുടുംബത്തിലെ അംഗമാണ് കനക.

    Read more about: siddique
    English summary
    Director siddique About Why The Movie Godfather Not Give A nationa Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X