twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിമിക്സ് പരേഡ് അവതരിപ്പിക്കാനുള്ള വേദിയിൽ ഞങ്ങളുടെ ടീമിനെ ജയറാം ചതിച്ചെന്ന് സംവിധായകൻ സിദ്ദിഖ്

    |

    മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. നടനും സം‌വിധായകനുമായ ലാലിനോടൊപ്പം ചേർന്ന് സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. ഇരുവരുടേയും മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം.

    സംവിധാനത്തിൽ എത്തുന്നതിന് മുമ്പ് മിമിക്രി കലാകാരനായിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖ് രം​ഗപ്രേവേഷനം ചെയ്തത്. സിനിമാ മേഖലയിൽ ഇന്ന് മുൻനിര നായകന്മാരായി നിക്കുന്നതിൽ പലരും കലാഭവനിലൂടെ എത്തിയവരാണ്. മലയാളികളുടെ ഇഷ്ടം താരം ജയറാമും കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്.

    അപരൻ

    1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത 'അപരൻ' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. ആദ്യ സിനിമയിൽ നായകനായി തന്നെയാണ് ജയറാം എത്തിയത്. ജയറാം ചെയ്ത ചതിയെക്കുറിച്ച് സംവിധായകൻ സിദ്ദിഖ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.‍‍‍‍‍‍‍ അദ്ദേഹം സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഇക്കാര്യവും പറഞ്ഞത്.

    'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

    ആദ്യമായി കാണുന്നത്

    'പഠിക്കുന്ന സമയത്ത് കാലടി കോളേജിൽവെച്ചാണ് ആദ്യമായി ഞാൻ ജയറാമിനെ കാണുന്നത്. അദ്ദേഹം അവിടുത്തെ വിദ്യാർത്ഥിയാണ്. കോളേജ് യൂണിയൻ്റെ പരിപാടിക്ക് ഞങ്ങളെ മിമിക്സ് പരേഡ് അവതരിപ്പിക്കാൻ അവിടേക്ക് ക്ഷണിച്ചു. അന്ന് പരിപാടി അവതിരപ്പിക്കാൻ കോളേജിൽ എത്തിയപ്പോൾ കാണുന്നത് ജയറാം നിന്ന് ഞങ്ങളുടെ മിമിക്സ് പരേഡ് അതുപോലെ അവതരിപ്പിക്കുന്നതാണ്'.

    Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

    പരിപാടി മോശമാക്കാൻ

    'ഞങ്ങളുടെ പരിപാടി ആരും അറിയാതെ റെക്കോർഡ് ചെയ്ത് കാണാതെ പഠിച്ചിട്ടാണ് അവർ വേദിയിൽ പരിപാടി അവതരിപ്പിച്ചത്. ഞങ്ങളുടെ പരിപാടി പൊളിക്കാനുള്ള ശ്രമം ആയിരുന്നു അവരുടേത്. പരിപാടി അവതരിപ്പിച്ച ശേഷം ജയാറാം അവിടുന്ന് മുങ്ങുകയും ചെയ്തു. പക്ഷേ ഞങ്ങൾ അന്ന് ഉച്ചയ്ക്ക് ആഹാരം പോലും കഴിക്കാതെ പുതിയ പരിപാടി സെറ്റ് ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു'.

    'പരിപാടി വിജയിക്കുകയും ചെയ്തു. പിന്നീട് താൻ കലാഭവനിൽ നിന്ന് ഇറങ്ങിയ സമയത്ത് വന്ന ആളാണ് ജയറാം', സിദ്ദീഖ് പറഞ്ഞു.

    'കലാഭവനിൽ നിന്ന് ഞാൻ ഇറങ്ങിയതിന് ശേഷം കുറച്ച് നാൾ അവിടുത്തെ പരിപാടികൾ വളരെ മോശമായിരുന്നു. പിന്നീട് എൻ്റെ സ്ഥാനത്തേക്ക് ഞാൻ ഹരിശ്രീ അശോകനെ സജസ്റ്റ് ചെയ്തു. അദ്ദേഹം അത് വളരെ നന്നായി കൈകാര്യം ചെയ്തു. ഇടമലയാറിൽ ഒരു പരിപാടി വന്നപ്പോഴും അത് വളരെ മനോഹരമാകുകയും ചെയ്തു. താൻ കലാഭവനിൽ നിന്ന് പിൻമാറിയതോടെ ലാലും പതുക്കെ അവിടുന്ന് പിന്മാറാൻ തയ്യാറെടുത്തിരുന്നു', സിദ്ദിഖ് കൂട്ടിച്ചേർത്തു.

    'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

    സിദ്ദിഖ് - ലാൽ കൂട്ടുകെട്ട്

    സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ ഉണ്ടായ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഫ്രണ്ട്‌സ്, ഗോഡ്‌ ഫാദർ, ഇൻ ഹരിഹർ നഗർ കാബൂളിവാല എന്നിവയാണ്. ഒരിടക്ക് വെച്ച് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞുവെന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രേക്ഷകർക്കും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ ഞങ്ങൾ തമ്മിൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്, സിദ്ദീഖ് ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പറഞ്ഞിരുന്നു.

    Read more about: siddique
    English summary
    Director Siddique open Ups about jayaram, he was fooled on mimics parade college programme
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X