ദിലീപിന്റെ ‘ബോഡിഗാര്‍ഡ്’ ചെയ്യുമ്പോള്‍ ഒരുപാട് വേദനിച്ചു, വെളിപ്പെടുത്തി സംവിധായകൻ സിദ്ധിഖ്

ദിലപ്, നയൻതാര- സിദ്ദിഖ് കൂട്ട്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ബോഡിഗാർഡ്. മികച്ച വിജയമായിരുന്നു ചിത്രം നേടിയത്. ഈ ചിത്രം മലയാളത്തില്‍ ചെയ്യുമ്പോള്‍ താന്‍ ഏറെ വിഷമിച്ചുവെന്നും സംവിധാനം പറയുന്നു. 'ബോഡിഗാര്‍ഡ്' മോശമല്ലാത്ത സിനിമയായിരുന്നിട്ടും ആ സിനിമയ്ക്ക് ഏറെയും വിമര്‍ശനങ്ങള്‍ ആണ് ലഭിച്ചതെന്നും സിദ്ധിഖ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Siddique,

"ഞാന്‍ പണ്ടും ഒഴിഞ്ഞു മാറുന്ന സ്വഭാവക്കാരനാണ്. ഇന്നും അങ്ങനെ തന്നെ. എന്റെ ഒരു ഏരിയയില്‍ വരുമ്പോഴാണ് ഞാന്‍ ശക്തനാകുന്നത്. അല്ലാത്ത സമയത്തൊക്കെ എന്നോട് വാക്ക് തര്‍ക്കത്തിന് വരികയാണെങ്കില്‍ ഞാന്‍ പറഞ്ഞു നോക്കും എന്റെതായ ഒരു ലെവല്‍ വച്ച് പറഞ്ഞു നോക്കും. അതിനപ്പുറത്തേക്ക് അയാള്‍ ജയിക്കും എന്ന് തോന്നിയാല്‍ ഞാന്‍ പിന്മാറും. പക്ഷേ അവസാനം വിജയം എന്റെതാണെന്ന് ഞാന്‍ തെളിയിക്കും.

Recommended Video

Mammootty's favourite food | FilmiBeat Malayalam

ഒരുപാട് വിജയിച്ചു നില്‍ക്കുന്ന ഒരാള്‍ ഒന്ന് പരാജയപ്പെടണം എന്ന് ചിലര്‍ക്ക് എങ്കിലും ഒരു തോന്നാല്‍ ഉണ്ടോ എന്ന് നമ്മള്‍ സംശയിച്ചു പോകും. 'ബോഡിഗാര്‍ഡ്' എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്ക് എല്ലാ രീതിയിലും വേദന ഉണ്ടാക്കുന്ന അനുഭവങ്ങള്‍ ആയിരുന്നു. അതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ആണെങ്കിലും അതിന്റെ വിതരണ ഘട്ടത്തില്‍ ആണെങ്കിലും എല്ലാത്തിലും എനിക്ക് വേദനയാണ് കിട്ടിയിട്ടുള്ളത്. സിനിമ നല്ലതാണെന്ന് ഒരു വിഭാഗം പറഞ്ഞെങ്കിലും അതിനേക്കാള്‍ ഏറെ വിമര്‍ശനങ്ങളായിരുന്നു ആ സിനിമയ്ക്ക് നേരിടേണ്ടി വന്നത്. പക്ഷേ ഞാന്‍ അതൊക്കെ മറന്നു. ഒന്നും മിണ്ടാന്‍ പോയില്ല. ഇന്ന് ബോഡിഗാര്‍ഡിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിജയ സിനിമയുടെ കഥയായി അത് മാറി എന്നതാണ്- സിദ്ദിഖ് പറഞ്ഞു.

2010 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ്‌ പ്രധാന വേഷത്തിലെത്തിയത്. പിന്നീട് സിനിമ ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. തമിഴിൽ വിജയ് , അസിൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കാവലൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഹിന്ദി പതിപ്പിൽ സൽമാൻഖാനും കരീന കപൂറുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രങ്ങൾ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സിനിമ പോലെ തന്നെ ഗാനങ്ങൾക്കും വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X