twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഞാനും ലാലും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്! തുറന്നുപറഞ്ഞ് സിദ്ധിഖ്‌

    By Prashant V R
    |

    റാംജിറാവു സ്പീക്കിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് സിദ്ധിഖ് ലാല്‍. ആദ്യ സംവിധാന സംരംഭം തന്നെ വന്‍ വിജയമാക്കികൊണ്ടാണ് ഇരുവരും മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നത്. റാംജിറാവുവിന് പിന്നാലെ ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മിമിക്രി താരങ്ങളായി കൊച്ചിന്‍ കലാഭവനില്‍ തിളങ്ങിയ ശേഷമായിരുന്നു ഇരുവരും സിനിമയിലേക്ക് എത്തിയിരുന്നത്.

    കാബുളിവാലയ്ക്ക് പിന്നാലെ സിദ്ധിഖ് സ്വതന്ത്ര സംവിധായകനായി മാറിയപ്പോള്‍ ലാല്‍ നിര്‍മ്മാതാവായും നടനായുമാണ് തിളങ്ങിയത്. സംവിധാനത്തിന് പുറമെ നിരവധി സിനിമകള്‍ക്കായി തിരക്കഥയും ഇരുവരും ഒരുമിച്ച് എഴുതിയിരുന്നു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ്, മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കിംഗ് ലയര്‍ തുടങ്ങിയ സിനിമകള്‍ക്കെല്ലാം ഇരുവരും ഒരുമിച്ചാണ് തിരക്കഥ എഴുതിയത്.

    1989 മുതല്‍ 1995 വരെയുള്ള

    1989 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ആറ് സിനിമകളായിരുന്നു സിദ്ദിഖ്-ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തെത്തിയത്. അതിന് ശേഷം ഇരുവരും പിരിഞ്ഞിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്തിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ സിനിമകളായിരുന്നു സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ കൂടുതല്‍ പുറത്തിറങ്ങിയത്.

    Recommended Video

    Actress Sarayu Exclusive Interview | FilmiBeat Malayalam
    മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ

    മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലുമായി പിരിയാനുണ്ടായ കാരണം സിദ്ധിക്ക് തുറന്നുപറഞ്ഞിരുന്നു. അന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു സിദ്ധിഖ് മറുപടി നല്‍കിയത്. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു ആ തീരുമാനം എടുത്തതെന്ന് സിദ്ധിഖ് പറയുന്നു. നമ്മള്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ പല പ്രശന്ങ്ങളും ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും.

    അത് ആരായിരുന്നാലും

    അത് ആരായിരുന്നാലും. അപ്പോള്‍ അങ്ങനെയൊരു സാഹചര്യം അല്ലെങ്കില്‍ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതിന് മുന്‍പ് ഞങ്ങള്‍ രണ്ട് വഴിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് അങ്ങനെ മുന്നോട്ടുപോവുന്നതാണ് നല്ലതെന്ന് രണ്ട് പേര്‍ക്കും തോന്നിയിരുന്നു. അന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. ഞാന്‍ നിര്‍മ്മിക്കാം ലാല് സംവിധാനം ചെയ്യൂ, തിരക്കഥ നമ്മുക്ക് ഒരുമിച്ച് എഴുതാം.

    പിന്നെ ഞാന്‍ സംവിധാനം ചെയ്യാം

    പിന്നെ ഞാന്‍ സംവിധാനം ചെയ്യാം എന്നൊക്കെ. അപ്പോ ലാല്‍ പറഞ്ഞു. തല്‍ക്കാലം ഞാന്‍ സംവിധാനം ചെയ്യുന്നില്ല. ഞാന്‍ പ്രൊഡക്ഷന്‍ സൈഡ് നോക്കികോളാം. സിനിമകള്‍ നിര്‍മ്മിച്ചോളാം എന്നൊക്കെ. അങ്ങനെയാണ് ഞങ്ങള്‍ അന്നത് തീരുമാനിച്ചത്. സിദ്ധിഖ് പറയുന്നു. അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറെ വിഷമിപ്പിക്കുന്ന കാര്യവും സംവിധായകന്‍ പങ്കുവെച്ചു.

    മക്കളില്‍ ഇളയകുട്ടിക്ക്

    മക്കളില്‍ ഇളയകുട്ടിക്ക് ചെറിയൊരു വൈകല്യമുണ്ടെന്ന ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്. അത് നമ്മള് തീരുമാനിക്കുന്നതല്ല,. ദൈവം തരുന്നതാണ്. അവളെ നമ്മള് സന്തോഷത്തോടെ കൊണ്ടുപോവുക എന്നത് മാത്രമേ നമ്മള്‍ക്ക് ചെയ്യാന്‍ പറ്റൂ. ഒരു സിനിമ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ഓടി വരിക വീട്ടിലേക്കാണെന്നും സംവിധായകന്‍ പറഞ്ഞു.

    Read more about: sidhique
    English summary
    Director Siddique Revealed The Actual Reason For Not Doing A movie With Lal|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X