For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  |

  ‍‍‍മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യ കാലത്ത് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പുറത്തിറക്കി. റാജി റാവു സ്പീക്കിം​ഗ്, ​ഗോഡ്ഫാദർ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. പിന്നീട് ലാലുമായി പിരിഞ്ഞ് ക്രോണിക് ബാച്ച്ലർ, ഫ്രണ്ട്സ് തുടങ്ങിയ സിനിമകൾ സിദ്ദിഖ് സംവിധാനം ചെയ്തു. ബോഡി​ഗാർഡ് എന്ന 2010 ലെ സിനിമയ്ക്ക് ശേഷം വലിയൊരു ഹിറ്റ് മലയാളത്തിൽ സിദ്ദിഖിന് ഉണ്ടായിട്ടില്ല.

  ഭാസ്കർ ദ റാസ്കൽ, ലേഡീസ് ആന്റ് ജെന്റിൽ മാൻ, ഫുക്രി, ബി​ഗ് ബ്രദർ തുടങ്ങിയ സിനിമകളെല്ലാം പരാജയം ആയിരുന്നു. ഇപ്പോഴിതാ പുതിയ കാലത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള സിനിമാ നിരൂപണത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. റിവ്യൂകൾ ഇന്ന് ആർക്കും എഴുതി പോസ്റ്റ് ചെയ്യാമെന്നും അത് സിനിമയെ ബാധിക്കുന്നുണ്ടെന്നും സിദ്ദിഖ് പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.

  'ഈ അടുത്ത കാലത്ത് സംഭവിച്ചിരിക്കുന്ന മറ്റൊരു ദുരന്തം എന്നത് സോഷ്യൽ മീഡിയയുടെ അറ്റാക്ക് ആണ്. എല്ലാവരും സിനിമാ നിരൂപകരാണ്. സിനിമ റീൽ ബൈ റീൽ നിരൂപണം ചെയ്യപ്പെടുകയാണ്. ഒന്നും ചെയ്യാൻ പറ്റില്ല. അത് ഈ കാല​ഘട്ടത്തിന്റെ പുതിയ രീതി ആണ്. പണ്ടും എല്ലാം സിനിമയും എല്ലാവർക്കും ഇഷ്ടപ്പെടാറില്ല. വിജയിച്ച സിനിമ ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഇഷ്ടപ്പെട്ടവർ വന്ന് പുറത്ത് പറയുന്നതനുസരിച്ചാണ് അന്ന് സിനിമയുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്'

  'ഇന്ന് ഇഷ്ടപ്പെടാത്തവരിൽ 90 ശതമാനം പേരും അത് സോഷ്യൽ മീഡിയയിൽ ഇടും. ഇന്ന് ഓൺലെെനിൽ ഒരു സാധനം ഓർഡർ ചെയ്യുമ്പോൾ പോലും അതിന്റെ റിവ്യു നോക്കിയിട്ടാണ് നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത്. ആ വിശ്വാസ്യത സിനിമയുടെ കാര്യത്തിലും വന്നിരിക്കുകയാണ്'

  Also Read: പ്രധാന താരങ്ങൾക്ക് മാത്രം 35 കോടി കൊടുത്ത സിനിമകളുണ്ട്, ഇവിടെ ആകെ ചെലവായത് ഒന്നരക്കോടി: വിനയൻ

  'റിവ്യൂ കണ്ടിട്ടാണ് ഇന്ന് ആളുകൾ സിനിമയ്ക്ക് പോവുന്നത്. പണ്ട് കാലത്തും സൂപ്പർ ഹിറ്റ് സിനിമകൾക്ക് വിമർശനം ഉണ്ടാവാറുണ്ട്. പക്ഷെ അവർക്കൊരു വേദിയില്ല. ഇന്ന് അതല്ല ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെടാത്തവർക്കും വേ​ദിയുണ്ട്. അവർ നിരന്തരമായി പറഞ്ഞ് കൊണ്ടിരിക്കും. അത് തന്നെ തൊഴിലായി എടുത്ത ​ഗ്രൂപ്പുണ്ട്'

  'പണം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ പ്രൊമോട്ട് ചെയ്യുകയും പണം കിട്ടിയില്ലെങ്കിൽ അവരതിനെ നിഷ്കരുണം അറ്റാക്ക് ചെയ്യുകയും ചെയ്യും. പരാജയപ്പെടാവുന്ന സിനിമ പരാജയപ്പെടും. പക്ഷെ വലിയ പരാജയത്തിലേക്ക് അവർക്ക് എത്തിക്കാൻ സാധിക്കും. ഇതെല്ലാ സിനിമകൾക്കും സംഭവിക്കുന്നുണ്ട്,' സിദ്ദിഖ് പറഞ്ഞു.

  Also Read: 'നിങ്ങൾ എംജിആറിൻ്റെ നായികയാണ്, ആ നിലവിട്ടു പെരുമാറരുത്'; ആദ്യ സിനിമ അനുഭവം പങ്കുവച്ച് ഷീല

  നെ​ഗറ്റീവ് പ്രചരണത്തെ മറികടക്കാൻ പോസിറ്റീവ് പ്രചാരണം ഇന്ന് ശക്തമായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പണ്ട് ഒരു സിനിമ ഇറങ്ങിയാൽ പത്രത്തിൽ പരസ്യം കൊടുക്കൽ മാത്രമായിരുന്നു. ഇപ്പോൾ അത് പോര സോഷ്യൽ മീഡിയയിലൂടെ വൻ പ്രചരണം വേണം. അല്ലെങ്കിൽ സിനിമ നെ​ഗറ്റീവ് പബ്ലിസിറ്റി മൂലം പരാജയപ്പെട്ടേക്കും എന്നും സിദ്ദിഖ് പറഞ്ഞു.

  പണ്ടത്തെ പോലെ ഒരു സിനിമയെടുത്ത് വിജയിപ്പിക്കൽ എളുപ്പമല്ല. മത്സരം അത്രയും കൊഴുത്തിരിക്കുകയാണ്. ഒരാഴ്ച മൂന്നും നാലും സിനിമകൾ വെച്ച് പുറത്തിറങ്ങുകയാണ്. അതിൽ വലിയ രീതിയിൽ ഓടുന്നത് അപൂർവം സിനിമകളാണ്.

  Also Read: എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത

  പ്രേക്ഷകന് എല്ലാ സിനിമയും കാണാൻ പണമുണ്ടാവില്ല. അപ്പോൾ നല്ല സിനിമകൾ നോക്കി കാണും, ചെറുപ്പക്കാരാണ് എല്ലാ സിനിമകളും കാണുന്നത്. അവരാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടാക്കുന്നത്. അവര് പറയുന്നത് കേട്ടാണ് പ്രേക്ഷകൻ സിനിമ കാണാൻ വരുന്നതെന്നും സിദ്ദിഖ് പറഞ്ഞു. സിനിമയിൽ വിജയവും പരാജയം സ്വാഭാവികമാണ്.

  ജീവിതത്തിലും വിജയവും പരാജയവും ഇടകലർന്നാണ് വരുന്നത്. അവിടെയും ഇതേ സമീപനം ആണ്. ഒന്നും മനസ്സിൽ കൊണ്ട് നടക്കാറില്ല. കഴിഞ്ഞ് പോയത് വിജയമോ പരാജയമോ ആയാലും അത് മനസ്സിൽ കൊണ്ട് നടക്കരുതെന്നാണ് തന്റെ ഫിലോസഫി എന്നും സിദ്ദിഖ് പറഞ്ഞു.

  Read more about: siddique
  English summary
  Director Siddique Slams Film Reviewers In Social Media; Says Anybody can Degrade A movie Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X