twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപും കാവ്യയും ഒന്നിച്ച മെഗാഹിറ്റ് ചിത്രത്തിന്‌റെ കഥ റിലീസിന് മുന്നേ കേട്ടു, വെളിപ്പെടുത്തി സിദ്ധിഖ്

    By Midhun Raj
    |

    റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് സിദ്ധിഖ്. ലാലിനൊപ്പമുളള സിദ്ധിഖിന്റെ സംവിധാന കൂട്ടുകെട്ട് ഒരുകാലത്ത് മോളിവുഡില്‍ ശ്രദ്ധേയമായിരുന്നു. സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ഇവരുടെ സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. മമ്മൂട്ടി നായകനായ ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായത്.

    നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    ലാല്‍ പിന്നീട് നിര്‍മ്മാതാവായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ധിഖ്. സിദ്ധിഖിന്റെ റീമേക്ക് ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഇരുപതിലധികം സിനിമകളാണ് സംവിധായകന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയത്.

    ഇന്നും മലയാളി പ്രേക്ഷകരുടെ

    ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളാണ് സിദ്ധിഖ്. അതേസമയം ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ കഥ കേട്ട സൂപ്പര്‍ഹിറ്റ് സിനിമകളെ കുറിച്ചുളള അനുഭവങ്ങള്‍ സിദ്ധിഖ് പങ്കുവെച്ചിരുന്നു. തന്നോട് പറഞ്ഞ കഥകള്‍ പിന്നീട് സിനിമയാക്കിയപ്പോള്‍ മെഗാഹിറ്റായി മാറിയ അനുഭവം സംവിധായകന്‍ പറയുന്നു.

    എന്റെയടുത്ത് കഥകള്‍ പറയാന്‍ ഒരുപാട് പേര്‍

    എന്റെയടുത്ത് കഥകള്‍ പറയാന്‍ ഒരുപാട് പേര്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ കുറെ കഥകള്‍ കേള്‍ക്കും. അതിലെ തെറ്റുകള്‍ ഞാന്‍ പറയാറുണ്ട്. ഞാന്‍ പുറത്തുനിന്ന് കഥകള്‍ അങ്ങനെ എടുക്കാത്തത് കൊണ്ട് ആ പരിപാടി നിര്‍ത്തി. സിദ്ധിഖ് പറയുന്നു. നല്ല ഒരുപാട് കഥകള്‍ പലരും പറഞ്ഞിട്ടുണ്ട്. നല്ലതാണെങ്കില്‍ എനിക്ക് അറിയാവുന്നവരോട് ഞാന്‍ അത് പറയും.

    ലാല്‍ജോസിന്റെ മീശമാധവന്‍

    മീശമാധവന്‍ എന്ന സിനിമയുടെ കഥ ലാല്‍ജോസ് എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അന്ന് അത് ഒരു പ്രമുഖ വതരണ കമ്പനിയോട് ആ സിനിമ ഏറ്റെടുക്കാന്‍ പറഞ്ഞു. പക്ഷേ അവര്‍ അത് ചെയ്തില്ല. പിന്നീട് സിനിമ സൂപ്പര്‍ ഹിറ്റായപ്പോള്‍ അവര്‍ക്കത് വലിയ നഷ്ടബോധമായിരുന്നു. അത് പോലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം എന്ന സിനിമയുടെ കഥയും ഞാന്‍ കേട്ടിരുന്നു.

    Recommended Video

    നാദിർഷായുടെ മകളുടെ കല്യാണ വീഡിയോ കാണാം | FilmiBeat Malayalam
    ഇത് ശ്രീനിയെകൊണ്ട് എഴുതിക്കണമെന്ന്

    ഇത് ശ്രീനിയെകൊണ്ട് എഴുതിക്കണമെന്ന് ഞാന്‍ റോഷനോട് പറഞ്ഞു. ശ്രീനി എഴുതാമെന്ന് ഏല്‍ക്കണമെങ്കില്‍ ചില കാര്യങ്ങളുണ്ട്. ആ രീതിയില്‍ നീങ്ങിയാല്‍ ശ്രീനി ഇത് എഴുതുമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു. പിന്നീട് റോഷന്‍ എന്നെ വിളിച്ചുപറഞ്ഞത് 'ശ്രീനി സാര്‍ എഴുതാമെന്ന് സമ്മതിച്ചു' എന്നാണ്. ഇനി ഒന്നും നോക്കണ്ട, ഗംഭീരമായി സംവിധാനം ചെയ്‌തോളൂ, സിനിമ സൂപ്പര്‍ഹിറ്റായിരിക്കുമെന്ന ആത്മവിശ്വാസം റോഷന് ഞാനും പകര്‍ന്നുനല്‍കി. അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു.

    2002ലായിരുന്നു ദിലീപിന്റെ

    2002ലായിരുന്നു ദിലീപിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മീശമാധവന്‍ പുറത്തിറങ്ങിയത്. ഇരുനൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. പിന്നാലെ 2005ല്‍ മോഹന്‍ലാലിന്റെ ഉദയനാണ് താരവും പുറത്തിറങ്ങി. മോഹന്‍ലാലും ശ്രീനിവാസനും വീണ്ടുമൊന്നിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി.

    Read more about: sidhique
    English summary
    director sidhique reveals about mohanlal udayanu tharam and dileep's meeshamadhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X