ബോഡിഗാര്‍ഡിന് ആദ്യ ദിനം 23 കോടി ലഭിച്ചത് അക്കാരണം കൊണ്ട്, തുറന്നുപറഞ്ഞ് സിദ്ധിഖ്
സംവിധായകന്‍ സിദ്ധിഖിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ബോഡിഗാര്‍ഡ്. ദിലീപും നയന്‍താരയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. പിന്നീടാണ് സിദ്ധിഖിന്റെ വിജയ ചിത്രം മറ്റു ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം ദിലീപ് ചിത്രത്തിന് റീമേക്കുകള്‍ വന്നിരുന്നു. 2011ലാണ് ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയത്. സല്‍മാന്‍ ഖാന്‍ നായകവേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു ചിത്രം. സല്‍മാന്‍ ഖാന്‌റെ നായികയായി കരീന അഭിനയിച്ച ചിത്രം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റി. സിദ്ധിഖ് തന്നെയാണ് ഹിന്ദിയിലും ബോഡിഗാര്‍ഡ് സംവിധാനം ചെയ്തത്. സംവിധായകന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം ബോഡിഗാര്‍ഡ് ഹിന്ദി പതിപ്പിന് ലഭിച്ച കളക്ഷനെ കുറിച്ച് ഒരഭിമുഖത്തില്‍ സിദ്ധിഖ് മനസുതുറന്നിരുന്നു. സല്‍മാന്‍ ഖാന്‌റെ മറ്റൊരു ചിത്രത്തിന് ലഭിച്ച ജനപ്രീതിയാണ് പിന്നാലെ വന്ന ബോഡിഗാര്‍ഡിന്‌റെ കളക്ഷനിലും പ്രതിഫലിച്ചതെന്ന് സംവിധായകന്‍ പറയുന്നു. മലയാളത്തില്‍ ചെയ്യുമ്പോള്‍ താന്‍ ഒരുപാട് പ്രതിസന്ധി മറികടന്ന് ചെയ്ത സിനിമയായിരുന്നു ബോഡിഗാര്‍ഡെന്ന് സിദ്ധിഖ് പറയുന്നു.

അതിന്റെ ചിത്രീകരണ ഘട്ടം മുതല്‍ റിലീസ് സമയം വരെയും അത് ഒഴിഞ്ഞുപോയിട്ടില്ല, സിനിമ ഇറങ്ങി കഴിഞ്ഞും അതിന് നേരെ ആവശ്യമില്ലാത്ത രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്റെ സ്ഥിരം ട്രാക്കായ കോമഡിയില്‍ നിന്ന് മാറിയാണ് ഞാന്‍ ആദ്യമായി ഇങ്ങനെയൊരു സിനിമയുമായി വന്നത്.

അത് ഏറ്റെടുക്കാന്‍ ചിലര്‍ക്ക് പാടായിരുന്നു. സംവിധായകന്‍ പറയുന്നു. പിന്നെ എറ്റവും വലിയ അഭിമാനം എന്തെന്നാല്‍ ഇവിടെ അംഗീകരിക്കാന്‍ മടി തോന്നിയ ഒരു സിനിമയുടെ ത്രെഡ് ആണ് ബോളിവുഡ് സിനിമാ വ്യവസായത്തെ പോലും വലിയ രീതിയില്‍ താങ്ങിനിര്‍ത്തുന്നതിന് കാരണമായത്. നാല് ദിവസംകൊണ്ട് നൂറു കോടി നേടിയ ചിത്രം ആദ്യ ദിവസം നേടിയത് 23 കോടിയാണ്.

ഞാന്‍ സല്‍മാനെ വെച്ച് ബോഡിഗാര്‍ഡ് ചെയ്യുന്നതിന് മുന്‍പേ ദബാംഗ് എന്നൊരു ചിത്രം ഇറങ്ങിയിരുന്നു. അത് വന്‍ഹിറ്റായിരുന്നു അതുകൊണ്ട് തന്നെ സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രം എന്ന നിലയില്‍ എന്റെ സിനിമ വന്നപ്പോള്‍ ദബാംഗ് എന്നെ സിനിമയുടെ വിജയം നിര്‍ണായകമായി. അത് കാരണമാണ് ആദ്യ ദിവസം തന്നെ ഇത്രയും കോടി രൂപ ബോഡിഗാര്‍ഡ് കളക്ട് ചെയ്തത്. അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു
മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications