നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളു,അത് മമ്മൂക്കയാണ്!തുറന്നുപറഞ്ഞ് സംവിധായകന്‍ സിദ്ധിഖ്

By Prashant V R

Recommended Video

തുറന്നുപറഞ്ഞ് സംവിധായകന്‍ സിദ്ധിഖ് | filmibeat Malayalam

ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും സംവിധായകന്‍ സിദ്ധിഖും. ആദ്യം ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കികൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. ചിത്രത്തിലെ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന മമ്മൂക്കയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളള മമ്മൂക്കയുടെ കുടുംബ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിദ്ധിഖിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായും ഹിറ്റ്‌ലര്‍ മാറിയിരുന്നു.

ഹിറ്റ്‌ലറിനു ശേഷമിറങ്ങിയ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രവും മമ്മൂട്ടി-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു. ഇവരുടെ സിനിമകള്‍ മിനിസ്‌ക്രീനില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂക്കയെക്കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. നൂറിനെ നൂറ്റിപ്പത്ത് ആക്കുന്ന ഒരാളേയുളളു,അത് മമ്മൂക്കയാണെന്നാണ് അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞത്.

മമ്മൂക്കയെക്കുറിച്ച് സിദ്ധിഖ്

മമ്മൂക്കയെക്കുറിച്ച് സിദ്ധിഖ്

സിനിമയുടെ ഡബ്ബിംഗില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് സിദ്ധിഖ് പറയുന്നു. മമ്മൂക്കയോളം ഡബ്ബിംഗില്‍ മികവ് പുലര്‍ത്തുന്ന മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. മറ്റു താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുക്ക് നൂറില്‍ നൂറും തരാറുണ്ട്. എന്നാല്‍ ഡബ്ബിംഗില്‍ എത്തുമ്പോള്‍ അത് 90 ശതമാനത്തിലേക്കോ 95 ശതമാനത്തിലേക്കോ എത്തും. എന്നാല്‍ ഡബ്ബിംഗില്‍ ആ നൂറിനെ നൂറ്റിപ്പത്ത് ശതമാനം ആക്കുന്ന ഒരാളേയുളളു അത് മമ്മൂക്കയാണ്. സിദ്ധിഖ് പറയുന്നു.

എക്‌സ്പ്രഷനു മാത്രമേ

എക്‌സ്പ്രഷനു മാത്രമേ

അദ്ദേഹം അഭിനയിക്കുമ്പോള്‍ ഇമോഷന്‍ സീനും മറ്റും അത്ര പ്രാധാന്യം കൊടുക്കാറില്ല. എക്‌സ്പ്രഷനു മാത്രമേ പ്രാധാന്യം കൊടുക്കുകയുളളൂ. എന്നാല്‍ അതെല്ലാം അദ്ദേഹം ഡബ്ബിംഗില്‍ മേക്കപ്പ് ചെയ്യും. അപ്പോള്‍ ആ സീനിന് ഡബിള്‍ ഇംപാക്ട് ആയിരിക്കും. ഒരു സീനിനെ മികച്ച ഡബ്ബിംഗ് പാടവം കൊണ്ട് എങ്ങനെ വ്യത്യസ്തമാക്കാന്‍ കഴിയുമെന്ന് മമ്മൂക്ക പലകുറി തെളിയിച്ചുതന്നിട്ടുണ്ട്. അഭിമുഖത്തില്‍ സിദ്ധിഖ് വ്യക്തമാക്കി.

ഡബ്ബിംഗിനു പുറമെ നരേഷന്‍

ഡബ്ബിംഗിനു പുറമെ നരേഷന്‍

ഡബ്ബിംഗിനു പുറമെ മമ്മൂട്ടി നരേഷന്‍ പറഞ്ഞ ഒത്തിരി സിനിമകളും ആല്‍ബങ്ങളും ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനു വേണ്ടിയായിരുന്നു അടുത്തിടെ മമ്മൂക്ക നരേഷന്‍ നല്‍കിയിരുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ സാന്നിദ്ധ്യം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. കൂടാതെ പല സംഗീത ആല്‍ബങ്ങള്‍ക്കെല്ലാം അദ്ദേഹം മുന്‍പ് ശബ്ദം നല്‍കിയിരുന്നു.

ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിനു ശേഷം

ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിനു ശേഷം

ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിനു ശേഷം സിദ്ധിഖ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമ പ്രതീക്ഷിക്കുന്നെങ്കിലും അടുത്ത് തന്നെ ഉണ്ടാകില്ല. മോഹന്‍ലാലിനെ നായകനാക്കിയുളള ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇത്തവണയും ഹാസ്യത്തിന് പ്രധാന്യം നല്‍കിയുളെളാരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ലാലേട്ടന്റെതായി നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങള്‍ക്കു ശേഷമായിരിക്കും ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X