സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ സിനിമകളുടെ വിജയരഹസ്യം ഇതാണ്, വെളിപ്പെടുത്തി സംവിധായകന്‍
സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇവരുടെതായി റിലീസ് ചെയ്തിരുന്നു. ഫാസിലിന്‌റെ സഹസംവിധായകരായി തുടക്കം കുറിച്ച സിദ്ധിഖ് ലാല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരായത്. ആദ്യ ചിത്രം തന്നെ ഇവരുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയത്.
റാംജിറാവു സ്പീക്കിംഗിന് പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളെല്ലാം ഇവരുടെതായി റിലീസ് ചെയ്ത സിനിമകളാണ്. ഇതില്‍ 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറാണ് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമ. മികച്ച പ്രതികരണത്തോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയായിരുന്നു ഗോഡ്ഫാദര്‍.

എന്‍എന്‍ പിളള, തിലകന്‍, മുകേഷ്, ഇന്നസെന്റ്, ഭീമന്‍ രഘു, സിദ്ധിഖ്, ജനാര്‍ദ്ധനന്‍, ശങ്കരാടി, കനിക, ഫിലോമിന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി തന്നെയായിരുന്നു സിദ്ധിഖ് ലാല്‍ ടീം ഗോഡ് ഫാദറും അണിയിച്ചൊരുക്കിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഒരുകാലത്ത് തരംഗമായി മാറി.

അതേസമയം ഈഗോ ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഞങ്ങളുടെ സിനിമകളുടെ വിജയമെന്ന് സിദ്ധിഖ് തുറന്നുപറഞ്ഞിരുന്നു. ഗോഡ്ഫാദര്‍ സിനിമയുടെ സമയത്തെ അനുഭവം പങ്കുവെച്ചായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ഈഗോ ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഞങ്ങളുടെ സിനിമകളുടെ വിജയമെന്ന് സിദ്ധിഖ് പറയുന്നു.

ഗോഡ് ഫാദര്‍ ചിത്രീകരിക്കുമ്പോള്‍ അതില്‍ ലളിത ചേച്ചിയുടെ വീട്ടിലേക്ക് ജഗദീഷ് വരുന്ന ഒരു രംഗമുണ്ട്. അതില്‍ കാണിക്കുന്ന വീടായിരുന്നില്ല ആദ്യം തീരുമാനിച്ചത്. മറ്റൊരു വീട്ടില്‍ അത് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് അവിടെ അത് ചിത്രീകരിച്ചാല്‍ നന്നാകില്ല എന്ന് തോന്നി. പക്ഷേ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം അവിടെ റെഡിയാണ്.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ഞാന്‍ ഈ കാര്യം ലാലിനെ അറിയിച്ചു. ലാല്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഇതില്‍ ഒരുപാട് കോമഡി സ്വീക്വന്‍സ് വര്‍ക്ക് ചെയ്യേണ്ട ഒരു രംഗമാണ്. അത് ഇങ്ങനെയൊരു വീട്ടില്‍ വെച്ചാല്‍ ചെയ്താല്‍ ഏല്‍ക്കില്ല. എന്റെ തീരുമാനം ലാല്‍ ശരിവച്ചു. അങ്ങനെ ആ സീന്‍ അവിടെ ചിത്രീകരിച്ചില്ല. പിന്നീട് മറ്റൊരു വീട്ടില്‍ അത് എടുത്തപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു അന്ന് സിദ്ധിഖ് അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്ന്.
Recommended Video

സംവിധാനത്തിന് പുറമെ കഥ, തിരക്കഥ എന്നിവ സിനിമകള്‍ക്ക് എഴുതിയും സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് സജീവമായിരുന്നു. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ് പിന്നീട് സ്വതന്ത്ര സംവിധായകനായത്. ലാല്‍ പിന്നീട് അഭിനയ രംഗത്തും നിര്‍മ്മാതാവായുമെല്ലാം മലയാള സിനിമയില്‍ എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ടു ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് ലാലിന്റെ സംവിധാനത്തില്‍ വീണ്ടും പുറത്തിറങ്ങിയത്. പിന്നാലെ ഇന്‍ഗോസ്റ്റ് ഹൗസ് ഇന്‍, ടൂര്‍ണമെന്റ്, കോബ്ര, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി റിലീസ് ചെയ്തു.


Click it and Unblock the Notifications