മമ്മൂട്ടിയുടെ ഹൃദയം തകർത്ത സിസ്റ്റർ ഷീനയുടെ വാക്കുകൾ സിനിമയാകുന്നു...

കൊവിഡ് പ്രതിരോദ പ്രവർത്തനങ്ങളിൽ മമ്മൂട്ടി സജീവമാണ്. സമൂഹത്തിന്റെ വിവിധ കോണിലുള്ളവരെ ബന്ധപ്പെടുകയും അവരുടെ വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. കൊറോണ വൈറസിനെതിരെയുളള പോരാട്ടം ഒരു ചെറുത്ത് നിൽപ്പിന്റേയും അതിജീവനത്തിന്റേയും കഥയാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ കൊവിഡ് പേരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴിത നടൻ മമ്മൂട്ടിയും ആരോഗ്യ പ്രവർത്തകയും തമ്മിലുള്ള ഹൃദയസ്പർശിയായ ഫോൺ സംഭാഷണം ചലച്ചിത്രമാകുന്നു.

mammootty

വാർ-ട്വൻ്റി ട്വൻ്റി എ ബിഗ് സല്യൂട്ട് എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സൈമൺ കുരുവിള. 9. K Kറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൈമൺ കുരുവിള ഒരുക്കുന്ന ചിത്രമാണ് വാർ ട്വന്റി ട്വന്റി-എ ബിഗ് സല്യൂട്ട് . ഒരു ചെറുത്ത് നിൽപ്പിന്റെ കഥയാണിത്. കേരളത്തിലെ ഒരു ആരോഗ്യ പ്രവർത്തകയുമായി മമ്മൂട്ടി സംസാരിച്ചതാണ് ഇത്തരം ഒരു ചിത്രം ഒരുക്കുന്നതിന് തനിക്ക് പ്രചോദനമായെന്നും സംവിധായകൻ പറയുന്നു. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കുമുള്ള ആദരവ് കൂടിയാണ് ഈ ചിത്രം. യേശു സിനിമാസിന്റെ ബാനറിൽ ചിത്രീകരണമാരംഭിക്കുന്ന വാർ ട്വന്റി ട്വന്റി എ ബിഗ് സല്യൂട്ട് എന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ എത്തുന്നുണ്ട്.

മാതൃഭൂമി ക്ലബ്ബ് എഫ്.എം. അവതരിപ്പിക്കുന്ന പരിപാടിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സ് ഷീനയെ മമ്മൂട്ടി ഫോണിൽ വിളിക്കുന്നത്. മമ്മൂക്കയും നഴ്സ് ഷീനയും തമ്മിലുള്ള സംഭാഷണം കേരള ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഷീനയുമായുളള സംസാരത്തിനിടയിൽ പലതവണ അദ്ദേഹം പതറിപ്പോയിരുന്നു.

വാര്‍ഡിലെ രോഗികള്‍ പലരും പറയും ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സഹിക്കുന്ന യാതനകള്‍ മനസ്സിലാക്കുന്നുണ്ടെന്ന്. അത് കേള്‍ക്കുമ്പോള്‍ സങ്കടംവരും. ചില അനുഭവങ്ങള്‍ വാക്കുകളില്‍ വിശദീകരിക്കാനാകില്ലല്ലോ ഇക്ക?'' -ഷീന മമ്മൂട്ടിയോട് പറഞ്ഞു. വിനാശകാരിയായ വൈറസിനെതിരെ പൊരുതുന്ന മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരോടും സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. വടകര മണിയൂര്‍ സ്വദേശിയാണ് ഷീന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X