'ഷൈൻ ചെറുവിരൽ കൊണ്ടുപോലും ദ്രോഹിക്കില്ല, കോക്പിറ്റിൽ കയറി ഫ്ലൈറ്റ് പറത്തേണ്ട ആവശ്യം അവനില്ല'; സോഹൻ സീനുലാൽ
കഴിഞ്ഞ കുറച്ച് ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ഫ്ലൈറ്റിന്റ കോക്പിറ്റിൽ നടൻ ഷൈൻ ടോം ചാക്കോ കയറാൻ ശ്രമിച്ചതും അതിന് ശേഷം നടന്ന സംഭവങ്ങളും. അതുമായി ബന്ധപ്പെട്ട് ഷൈനിന്റെ ഏറ്റവും പുതിയ സിനിമ ഭാരത് സർക്കസിന്റെ സംവിധായകൻ സോഹൻ സീനുലാൽ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
കോക്പിറ്റിൽ കയറി ഫ്ലൈറ്റ് പറത്തേണ്ട ആവശ്യം ഷൈനിനില്ലെന്നും ഒരാൾ വീണുകിടക്കുമ്പോൾ ചവിട്ടുന്നതല്ല ഹീറോയിസമെന്നും സോഹൻ പറഞ്ഞു.

'സോഹൻ എന്റെ പേരും സീനുലാൽ അച്ഛന്റെ പേരുമാണ്. നേരത്തെ സോഹൻ ലാൽ എന്നായിരുന്നു പേര്. അതേ പേരിൽ വേറൊരു സംവിധായകൻ ഉള്ളതുകൊണ്ടാണ് കൺഫ്യൂഷൻ വരാതിരിക്കാൻ സോഹൻ സീനുലാൽ എന്നാക്കിയത്. ഭാരത് സർക്കസിന്റെ കഥ ആലോചിച്ചപ്പോൾ വിചാരിച്ച താരങ്ങളെ തന്നെ എനിക്ക് പിന്നീട് സിനിമ ഷൂട്ട് ചെയ്തപ്പോൾ കഥാപാത്രങ്ങളായും കിട്ടി. ചിലപ്പോഴൊന്നും ആ ഭാഗ്യം കിട്ടില്ല.'
'ബിനു പപ്പവും ഷൈനുമെല്ലാം അന്ന് വലിയ തിരക്കിലായിരുന്നു. പല സിനിമയുടേയും സെറ്റിൽ നിന്ന് വന്നാണ് അവർ അഭിനയിച്ച് പോയിരുന്നത്. ഗ്യാപ്പുണ്ടാക്കിയാണ് ഷൈനൊക്കെ അഭിനയിക്കാൻ വന്നിരുന്നത്.'
'എല്ലാവരും തിരക്കുള്ള താരങ്ങളാണല്ലോ. ഷൈനും ഞാനും പരിചയപ്പെടുന്നത് ഷാഫി സാറിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്യുന്ന സമയത്താണ്. ആഷിക് അബുവും സുഗീതുമൊക്കെ വഴിയാണ് ഷൈനിനെ പരിചയപ്പെടുന്നത്. അന്ന് മുതൽ ഞങ്ങൾ ഒരു ഗ്യാങാണ്. ഷൈനിന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്നു.'
'ഷൈനിന്റെ എല്ലാ കണ്ടിട്ടുള്ള സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഞാൻ. പല വെറൈറ്റി കഥാപാത്രങ്ങൾ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് മലയാളികളുടെ അഭിനന്ദനം വാങ്ങിയിട്ടുള്ള നടനാണ് ഷൈൻ. അത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. മലയാളികളുടെ അഭിനന്ദനം വാങ്ങുക എന്നത്.'
'ആ നടൻ ഇനിയും ഉയരണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഷൈൻ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല. അത്രയധികം ഡെഡിക്കേറ്റഡാണ്. ഒരാൾക്കൊരു പതനം വരുമ്പോൾ അല്ലെങ്കിൽ അബദ്ധം സംഭവിക്കുമ്പോൾ ചവിട്ടി മേയാനായി ചില ആളുകൾ വരുന്നുണ്ട്. സപ്പോർട്ട് ചെയ്യാനാണ് ആളില്ലാത്തത്.'
'അത്തരത്തിൽ ചവിട്ടിമെതിക്കുന്നത് ഹീറോയിസമല്ല. നമ്മൾ അയാളിലെ നടനെ കണ്ടാൽ മതി. ഷൈൻ ഇതുവരെ ഒരു സ്ഥലത്തും സിനിമയിലും പ്രശ്നമുണ്ടാക്കിയിട്ടില്ല. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. മോശം വാക്ക് പോലും ആരോടും ഷൈൻ പറയില്ല. ചെറുവിരൽ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറുമില്ല.'

'ഒരു സുഹൃത്ത് എന്നതിലുപരി മലയാള സിനിമയ്ക്ക് വളരെ ആവശ്യമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. കോക്പിറ്റിൽ ഷൈൻ കയറി എന്ന സംഭവത്തിൽ മറ്റുള്ളവർ പറഞ്ഞ അറിവ് മാത്രമെ എനിക്കുള്ളു. ഷൈൻ വരും മുമ്പ് ഞാൻ തിരികെ വന്നു. ഷൈനിന് ഞാൻ വന്ന ഫ്ലൈറ്റ് മിസ്സായി. ഞാൻ അവിടെ ഉണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞ അറിവ് വെച്ചാണ് ആ സംഭവത്തിന് ശേഷം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.'
'കോക്പിറ്റിൽ കയറി ഫ്ലൈറ്റ് പറത്തേണ്ട ആവശ്യം ഷൈനിന് ഇല്ലല്ലോ. ഷൈനിന്റെ ചടുലമായ നീക്കങ്ങളും അവന്റെ സംസാരവും കേട്ടപ്പോൾ സ്വാഭാവികമായിട്ടും അവർ സംശയവും ആശങ്കയും ഭീതിയും ഉണ്ടായിട്ടുണ്ടാകാം. ഷൈനിന് നല്ല ക്ഷീണം ആ സമയത്ത് ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയാം. ടൈറ്റ് ഷെഡ്യൂൾ കഴിഞ്ഞാണ് ഷൈൻ ദുബായിൽ പ്രമോഷന് വന്നത്.'
'കിളക്കാനാണോ പോയത് എന്നതല്ല. ഷൈനിന് നല്ല മെന്റൽ സ്ട്രെയിനും ഫിസിക്കൽ സ്ട്രെയിനുമുണ്ടായിരുന്നു. അതൊക്കെയാണ് സംഭവിച്ചത്. ഷൈൻ ഷൈനിന്റെ രീതിയിൽ പോട്ടെ. അയാൾ ഒരു ഡിസിഷൻ എടുക്കട്ടെ.'
സോഹൻ സീനനുലാൽ പറഞ്ഞു. സോഹൻ സീനുലാലിന്റെ ഭാരതച് സർക്കസിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications