'മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമ ബിജു മേനോൻ ചെയ്തു..., മമ്മൂട്ടി പിന്മാറിയതിന് കാരണം ഇതാണ്'; സോഹൻലാൽ!

1996 മുതൽ 2000 വരെ ദൂരദർശനിൽ പ്രൊഡക്ഷൻ അസിസ്റ്റന്റും സ്ക്രിപ്റ്റ് റൈറ്ററുമായാണ് സംവിധായകൻ സോഹൻലാൽ തന്റെ കരിയർ ആരംഭിച്ചത്. സോഹൻലാൽ പിന്നീട് ടെലിവിഷൻ ചാനലുകളായ ഇന്ത്യാവിഷൻ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ,ജീവൻ ടിവി, അമൃത ടിവി എന്നിവയിൽ പ്രവർത്തിച്ചു. പ്രോ​ഗ്രാം ഡയറക്ടറായിരുന്നു സോഹൻലാൽ അവിടെ നിന്നാണ് സിനിമാ മോഹം സോഹൻലാലിനുള്ളിൽ വളരുന്നത്. മലയാളത്തിന്റെ സ്വന്തം എഴുത്തുകാരി മാധവിക്കുട്ടിയുടെ ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത നീർമാതളത്തിന്റെ പൂക്കൾ എന്ന ടിവി ചലച്ചിത്രമാണ് സോഹൻലാലിന്റെ ആദ്യത്തെ ശ്രദ്ധേയമായ സൃഷ്ടി.

ഈ ചിത്രം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുകയും നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. കൂടാതെ മികച്ച ടിവി ഫിലിം, സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതം, ഓഡിയോഗ്രഫി എന്നിവയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും സോഹൻലാലിന് ലഭിച്ചിരുന്നു.

Sohanlal, mamootty

2009ൽ പുറത്തിറങ്ങിയ ഓർക്കുക വല്ലപ്പോഴും ആയിരുന്നു സോഹൻലാലിന്റെ ആദ്യ സിനിമ. തിലകൻ, ജഗദീഷ്, കൃഷ്ണചന്ദ്രൻ, ശിൽപബാല, മീര വാസുദേവ് എന്നിവർ അണിനിരന്ന സിനിമ പല സിനിമാപ്രേമികളുടെയും ഇഷ്ട ചിത്രമാണ്. മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡും ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത സിനിമയാണ് ഓർക്കുക വല്ലപ്പോഴും.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കഥവീടായിരുന്നു. 2013 നവംബറിൽ പുറത്തിറങ്ങിയ സിനിമയിൽ ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ മുൻനിര താരങ്ങളായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

ചിത്രത്തിലെ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനായി സോഹൻലാൽ ആദ്യം സമീപിച്ചത് നടൻ മമ്മൂട്ടിയായിരുന്നു. എന്നാൽ അദ്ദേഹം ആ കഥാപാത്രം ചെയ്യാൻ തയ്യാറായില്ല. അതിനുള്ള കാരണം മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ സോഹ​ൻലാൽ.

'കഥവീടിന്റെ സമയത്താണ് മമ്മൂക്കയെ കാണാൻ പോയത്. ചിത്രത്തിൽ ബിജു മേനോൻ ചെയ്ത കഥാപാത്രത്തെ കുറിച്ച് ഞാൻ ആദ്യം സംസാരിച്ചത് മമ്മൂക്കയോടാണ്. അദ്ദേഹം ആ സമയത്ത് ടെക്നോപാർക്കിൽ‌ മറ്റൊരു സിനിമയുടെ ഷൂട്ടിങിലായിരുന്നു. ഷാജി കൈലാസ് സിനിമയായിരുന്നു. വളരെ സ്നേഹത്തോടെയാണ് മമ്മൂക്ക ഞങ്ങളെ സ്വീകരിച്ചത്.'

Sohanlal, mamootty

'കഥ മുഴുവൻ അദ്ദേഹം കേട്ടു. ശേഷം കേരള കഫേ എന്നൊരു സിനിമയിൽ ചെയ്തതേയുള്ളു അതും ഒരു ആന്തോളജിയാണ് എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇത് ചെയ്യുന്നില്ല. നീ മറ്റൊരു സിനിമ പ്ലാൻ ചെയ്യൂവെന്ന് പറഞ്ഞു. പക്ഷെ എനിക്ക് അദ്ദേഹത്തിന് പറ്റിയൊരു സിനിമ ആലോചിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്റെ പ്രയോരിറ്റീസ് കഥവീടിന് ശേഷം മാറിപ്പോയി. കഥവീടിൽ കുഞ്ചാക്കോ ബോബനല്ലേ അഭിനയിച്ചത്.'

'അദ്ദേഹവും സൂപ്പർ സ്റ്റാറല്ലേ. ഒരു പൊട്ട കഥയുണ്ടാക്കി മമ്മൂക്കയോട് സംസാരിക്കാൻ പോകാൻ എനിക്ക് താൽപര്യമില്ല. അ​ദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നൊരു കഥയുണ്ടാക്കി വേണ്ടെ ഞാൻ പറയാൻ ചെല്ലാൻ', എന്നാണ് സോഹൻലാൽ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കിട്ട് പറഞ്ഞത്.

More from Filmibeat

Read more about: sohanlal mamootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X