twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ട്; മുകേഷിന്റെ ആശങ്കയെക്കുറിച്ച് സംവിധായകൻ

    |

    2005 ൽ റിലീസ് ചെയ്ത മലയാള സിനിമയാണ് ജൂനിയർ സീനിയർ. കുഞ്ചാക്കോ ബോബൻ, മുകേഷ്, ജ​ഗദീഷ്, മീനാക്ഷി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കുഞ്ചാക്കോ ബോബൻ കരിയറിൽ തുടരെ പരാജയങ്ങൾ വരുന്ന സമയത്ത് ഇറങ്ങിയ സിനിമ ആയിരുന്നു ഇത്. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.

    ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ജൂനിയർ സീനിയർ. സിനിമയിൽ ഭർത്താവിന്റെ വേഷം ചെയ്യാൻ മുകേഷ് മടിച്ചിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

    Also Read: മൃദുലയും കുടുംബവും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ പങ്കുവെച്ച് താര ദമ്പതികൾ!Also Read: മൃദുലയും കുടുംബവും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ പങ്കുവെച്ച് താര ദമ്പതികൾ!

    എന്നെ ഭർത്താവ് ആക്കരുതെന്നാണ് ജോത്സ്യൻ പറഞ്ഞതെന്ന് പറഞ്ഞു

    'ആ കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോ ഷൂട്ട് കവർ ചെയ്ത സിനിമകളിലൊന്നാണത്. രാവിലത്തെ പൂജ കഴിഞ്ഞ് ഒരു സീനെടുത്തപ്പോൾ ഒരു കാറ് വന്നു. കാറിന്റെ ഡോർ തുറന്ന് എന്നെ വലിച്ച് അകത്തോട്ടിടുന്നു. മുകേഷേട്ടനായിരുന്നു. ശ്രീകണ്ഠാ ഞാൻ ജോത്സ്യനെ കണ്ടു. ഒരിക്കലും ഇതിൽ എന്നെ ഭർത്താവ് ആക്കരുതെന്നാണ് ജോത്സ്യൻ പറഞ്ഞതെന്ന് പറഞ്ഞു. ചേട്ടാ അത് പറ്റില്ല, കഥ ഇങ്ങനെ ആയിപ്പോയെന്ന് ഞാൻ പറഞ്ഞു'

     എനിക്കൊരു അവാർഡ് കിട്ടിയത് പോലെ ആയി

    Also Read: പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്Also Read: പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്

    'ഞാനങ്ങനെ പറയുമെന്ന് മുകേഷേട്ടൻ വിചാരിച്ചില്ല. പക്ഷെ ഞാൻ ബോൾഡായി പറഞ്ഞു. തിരിച്ച് അ​ദ്ദേഹം എന്നെ കൊണ്ടാക്കി. ഇത് കഴിഞ്ഞ് ജ​ഗദീഷേട്ടൻ വന്ന് ഡബ് ചെയ്തു. ഡബ് ചെയ്യാൻ മുകേഷേട്ടനെ വിളിച്ചു. ജ​ഗദീഷ് എന്നെ വിളിച്ചിരുന്നു, നീ നന്നായിട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്ന് പറഞ്ഞു. എനിക്കൊരു അവാർഡ് കിട്ടിയത് പോലെ ആയി. അന്നത്തെ കാലത്ത് നന്നായി ചെയ്ത സിനിമ ആണതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു'

    അതിനാൽ നല്ല സ്വീകരണമാണ് ലഭിച്ചത്

    'ആ സമയത്ത് വേറൊരു പ്രമുഖ സംവിധായകന്റെ പടം റിലീസ് ആയിരുന്നു. മുകേഷേട്ടൻ എനിക്ക് വേറൊരു സഹായം കൂടി ചെയ്തു. ഡെന്നിസ് ചേട്ടനെ പോയി കാണെന്ന് പറഞ്ഞു. വേറൊരു കഥ പറയാനായി. മുകേഷേട്ടൻ വിളിച്ചു പറഞ്ഞിരുന്നു, അതിനാൽ നല്ല സ്വീകരണമാണ് ലഭിച്ചത്. ഭക്ഷണമൊക്കെ കഴിച്ച് കഥയൊക്കെ പറഞ്ഞു. ജൂനിയർ സീനിയറിൽ ഭൂരിഭാ​ഗവും പോണ്ടിച്ചേരിയാണ്'

    'പക്ഷെ നാലഞ്ച് ദിവസം മാത്രമാണ് പോണ്ടിച്ചേരി ഷൂട്ട് ചെയ്തത്. അതിന്റെ ഇന്റീരിയർ മുഴുവൻ എറണാകുളത്തെ ഹോട്ടലിൽ സെറ്റ് ചെയ്തു. എറണാകുളം ഷൂട്ടിം​ഗ് തീർത്ത് ഞാനും ചാക്കോച്ചനും മുകേഷേട്ടനും മീനാക്ഷിയും ചെന്നെെയ്ക്ക് പോയി'

     ഭാ​ഗ്യത്തിന് വലിയ അപകടം പറ്റിയില്ല

    'അവിടെ എത്തി ഫോൺ വരുന്നത്, ക്യാമറാമാനായ എന്റെ സഹോദരൻ അനിൽ ​ഗോപിനാഥും ഒപ്പമുള്ളവരും സഞ്ചരിച്ച വാഹനം വരുന്ന വഴി ട്രക്കുമായി ഇടിച്ചെന്നാണ്. തകർന്ന് പോയി. പോണ്ടിച്ചേരിയിൽ ഷൂട്ട് നടക്കുമോ എന്നത് സംശയമായി. ഭാ​ഗ്യത്തിന് വലിയ അപകടം പറ്റിയില്ല. പിറ്റേന്ന് ഉച്ചയോടെ ഷൂട്ടിം​ഗ് തുടങ്ങി. മൊത്തം 85 ലക്ഷം രൂപയായിരുന്നു സിനിമയുടെ ചെലവ്'

    'അതിൽ നിന്നും പരസ്യത്തിൽ നിന്ന് കുറച്ച് പൈസ കിട്ടി. ചാക്കോച്ചൻ കുറച്ച് ഇടിഞ്ഞ് നിൽക്കുന്ന സമയത്താണ് പടം ഇറങ്ങിയത്. പക്ഷെ എന്നാലും അന്നിറങ്ങിയ മറ്റ് ചാക്കോച്ചൻ സിനിമകളേക്കാൾ നന്നായി ഓടിയെന്നാണ് വിചാരിക്കുന്നത്,' ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.

    Read more about: mukesh
    English summary
    Director Sreekandan Venjaramoodu Recalls Making Of Junior Senior Movie; Shares An Incident With Mukesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X