twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് കുഴപ്പമെന്ന് മമ്മൂട്ടി, ഞാൻ പതറി; സെറ്റിലെ എല്ലാവരെയും അദ്ദേഹം ശ്രദ്ധിക്കും; നടനെക്കുറിച്ച് സംവിധായകൻ

    |

    മലയാളത്തിലെ മഹാ നടനായി തിളങ്ങുകയാണ് മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകൾക്കെല്ലാം വലിയ ജന സ്വീകാര്യതയാണ് ലഭിക്കുന്നത്. റോഷാക്ക് ആണ് നടന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ഒരു സെെക്കോ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നടനെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.

    ആയിരം നാവുള്ള അനന്തൻ എന്ന മമ്മൂട്ടി അഭിനയിച്ച സിനിമയിൽ ഇദ്ദേഹമായിരുന്നു സഹ സംവിധായകൻ. സിനിമയിൽ മമ്മൂട്ടി ഡബ് ചെയ്പ്പോഴുണ്ടായ ഒരു സംഭവവും ഇദ്ദേഹം വിവരിച്ചു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

    Also Read: പുതിയ സിനിമകൾക്ക് ഒപ്പു വെക്കുന്നില്ല; അമ്മയാവാനൊരുങ്ങി നയൻതാര? ഇടവേളയിലേക്കെന്ന് റിപ്പോർട്ട്Also Read: പുതിയ സിനിമകൾക്ക് ഒപ്പു വെക്കുന്നില്ല; അമ്മയാവാനൊരുങ്ങി നയൻതാര? ഇടവേളയിലേക്കെന്ന് റിപ്പോർട്ട്

    ചൂടാവുന്ന പോലെ ആയിരുന്നു ചോ​ദ്യം

    'മമ്മൂക്കയുടെ ഡബിം​ഗ് ഞാനാണ് മദ്രാസിൽ അറ്റൻഡ് ചെയ്തത്. ഒരു ഡയലോ​ഗ് മമ്മൂക്ക പറഞ്ഞപ്പോൾ ഒന്നുകൂടെ ചെയ്യണം എന്ന് ഞാൻ പറഞ്ഞു. എന്താണ് കുഴപ്പമെന്ന് ചോദിച്ചു. അതിന്റെ മോഡുലേഷൻ ഒന്ന് മാറ്റി പറഞ്ഞാൽ നന്നാവുമെന്ന് ഞാൻ പറഞ്ഞു. എങ്ങനെ പറയണം എന്ന് ചോദിച്ചു'

    'അപ്പോൾ ഞാൻ ബ ബ ബ ആയി. ചൂടാവുന്ന പോലെ ആയിരുന്നു ചോ​ദ്യം. അത് കഴിഞ്ഞ് മമ്മൂക്ക കൂളായിട്ട് നീ എടുത്തോ എന്ന് പറഞ്ഞ് രണ്ട് മോഡുലേഷനിൽ പറഞ്ഞു. മമ്മൂക്കയിൽ നിന്നും എനർജി ആണ് കിട്ടുന്നത്'

    Also Read: 'അന്നത്തെ റിമി ടോമി ഒരു കൗതുകം തന്നെയാണ്, ഹീറോയായെങ്കിലും ഞങ്ങൾ ഷർട്ടിൽ കുത്തിപിടിച്ച് വഴക്കുണ്ടാകും'; നാദിർഷAlso Read: 'അന്നത്തെ റിമി ടോമി ഒരു കൗതുകം തന്നെയാണ്, ഹീറോയായെങ്കിലും ഞങ്ങൾ ഷർട്ടിൽ കുത്തിപിടിച്ച് വഴക്കുണ്ടാകും'; നാദിർഷ

    നമ്മളെ മൈൻഡ് ചെയ്യുന്നില്ല എന്ന് തോന്നും

    'ക്ലാപ് ബോയിയെ പോലും ശ്ര​ദ്ധിക്കുന്ന ഒരു മനോഭാവം മമ്മൂട്ടിക്ക് ഉണ്ട്. നമ്മളെ മൈൻഡ് ചെയ്യുന്നില്ല എന്ന് തോന്നും. പക്ഷെ എല്ലാവരെയും ശ്രദ്ധിക്കും. നമ്മളെ താൽപര്യത്തോടെ ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്ക. നമ്മളെ ഒന്ന് ഇളക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അല്ലാതെ നെ​ഗറ്റീവ് അടിപ്പിക്കുകയല്ല. നമ്മൾ ആവശ്യപ്പെടുന്നത് ചെയ്യുകയും ചെയ്യും. മമ്മൂക്ക ​ഗ്രേറ്റ് ആക്ടർ ആണ്. ലോക നിലവാരത്തിലുള്ള നടനാണ് മമ്മൂക്ക'

    Also Read: അമിതാഭ് ബച്ചന്റെ ജീവിതത്തിലുണ്ടായ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; പ്രിയദർശൻ പറയുന്നുAlso Read: അമിതാഭ് ബച്ചന്റെ ജീവിതത്തിലുണ്ടായ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; പ്രിയദർശൻ പറയുന്നു

    നന്നായി ഡയലോ​ഗ് ഡെലിവറി ചെയ്യുന്ന നടൻമാർ മലയാളത്തിൽ കുറവാണെന്ന് പറയാം

    'ആ നിലയിലേക്ക് ഉയരാനുള്ള ഡെഡിക്കേഷൻ ഉണ്ട്. കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിൽ, വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന കാര്യത്തിൽ എല്ലാം മമ്മൂക്ക വളരെ വ്യത്യസ്തനാണ്. ഇത്രയും നന്നായി ഡയലോ​ഗ് ഡെലിവറി ചെയ്യുന്ന നടൻമാർ മലയാളത്തിൽ കുറവാണെന്ന് പറയാം. ഇം​ഗ്ലീഷ് ആയാലും മലയാളം ആയാലും ആഴത്തിൽ മനസ്സിലേക്ക് ഇടിച്ച് കയറ്റുന്ന ഡയലോഗ് ഡെലിവറി ആണ് മമ്മൂക്കയ്ക്ക്'

    Also Read: മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ ഷോയിൽ പറഞ്ഞിട്ടുണ്ട്, ദേഷ്യത്തോടെയല്ല; വീഡിയോയുമായി ബാലAlso Read: മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ ഷോയിൽ പറഞ്ഞിട്ടുണ്ട്, ദേഷ്യത്തോടെയല്ല; വീഡിയോയുമായി ബാല

    പിന്നീട് ജയറാമിന് പകരം നടൻ മുരളി ഈ വേഷം ചെയ്തു

    പരിമിതി ഇല്ലാത്ത മനുഷ്യർ ഉണ്ടാവില്ല. പക്ഷെ ആർട്ടിസ്റ്റ് എന്ന നിലയിൽ മമ്മൂക്കയിൽ പരിമിതി ഒന്നും തോന്നിയിട്ടില്ല. അത്രയ്ക്കും നല്ല ആർട്ടിസ്റ്റ് ആയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. തുളസീദാസ് സംവിധാനം ചെയ്ത സിനിമ ആയിരുന്നു ആയിരം നാവുള്ള അനന്തൻ. മമ്മൂട്ടിയും ജയറാമും പ്രധാന കഥാപാത്രങ്ങളായാണ് സിനിമ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ജയറാമിന് പകരം നടൻ മുരളി ഈ വേഷം ചെയ്തു.

    നടി മാധവിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേസമയം റോഷാക്കിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോൾ മമ്മൂട്ടി. ബിന്ദു പണിക്കർ, ​ഗ്രേസ് ആന്റണി, ഷറഫുദീൻ, ജ​ഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

    Read more about: mammootty
    English summary
    Director Sreekandan Venjaramoodu's Words About Mammootty's Anger Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X