മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി

By Prashant V R

മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. കൈരളി ടിവിയിലെ ഒരു പരിപാടിയിലാണ് സൂപ്പര്‍താരത്തെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്. മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അനായാസതയാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. കാര്യം അഭിനയത്തില് രണ്ട് തലങ്ങളുണ്ട്. പ്രധാനമായിട്ട് നമുക്ക് രണ്ടായിട്ട് തരംതിരിക്കാം. ഒന്ന് ഒരു സ്റ്റൈലുളള ആക്ടിംഗ്, മറ്റൊന്ന് അനായാസത.

ഇപ്പോ ഒരു നടന്‍ അല്ലെങ്കില്‍ എക്‌സ് അഭിനയിക്കുമ്പോള്‍ ഒരു നടനാണ് അഭിനയിക്കുന്നതെന്ന് ഓരോ നിമിഷവും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില് ആ നടന്‍ ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും ഞാന്‍ എക്‌സാണ് എക്‌സാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയ ശൈലിയുണ്ട്. എന്നാല്‍ വേറൊരു നടന്‍ അഭിനയിക്കുമ്പോള്‍ ആ നടനെ മറന്ന് നമ്മള്‍ കഥാപാത്രത്തെ മാത്രം ഓര്‍മ്മിക്കുന്നു.

എന്റെ അഭിപ്രായത്തില്‍ രണ്ടും നല്ല

എന്റെ അഭിപ്രായത്തില്‍ രണ്ടും നല്ല അഭിനയമല്ല. അനായാസമായ അഭിനയം എന്ന് പറഞ്ഞാല്‍ ഒരു നടന്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ ഒരേസമയം ആ നടനെയും ഓര്‍മ്മിക്കണം കഥാപാത്രത്തെയും ഓര്‍ക്കണം. ഇത് അഭിനയിക്കുന്നത് മോഹന്‍ലാലാണ് കഥാപാത്രം ഇന്നതാണ്. രണ്ടും നമുക്ക് ഒരേസമയം നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നത് മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴാണ്.

ഞാനിപ്പോ വേറൊരു താരത്തിന്‌റെ

ഞാനിപ്പോ വേറൊരു താരത്തിന്‌റെ പേര് എടുത്ത് പറഞ്ഞ് താരതമ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോ അതിന് പ്രസക്തി ഇല്ല ഇവിടെ. അപ്പോ മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്നത്, ഇത് പ്രശസ്ത നാടകകൃത്ത് ജെബി പ്രിസ്ലിന്‍ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു നല്ല നടന്‍ എന്ന് പറഞ്ഞാല്‍ ഇപ്പോ കഥാപാത്രമായി ജീവിച്ചു എന്ന് പറയുന്നില്ലെ. കഥാപാത്രമായി ജീവിച്ചാല്‍ അത് അഭിനയമല്ല. കാരണം അഭിനയിക്കാനേ പാടുളളു. ജീവിക്കാന്‍ പാടില്ല.

ജീവിക്കാന്‍ പാടില്ല

ഇപ്പോ കഥാപാത്രമായി ജീവിച്ചു എന്ന് ചില നിരൂപകന്മാര് എഴുതും. എന്നാല്‍ അത് അഭിനയമല്ല. കഥാപാത്രമായി അഭിനയിക്കുന്നതാണ് അഭിനയം. അപ്പോ അഭിനയമാണ്. അപ്പോ കഥാപാത്രമായിരിക്കണം. അതേസമയം ആ നടനെയും നമ്മള് ഓര്‍മ്മിക്കണം. ആ കഥാപാത്രത്തെ ഓര്‍മ്മിക്കണം.

അപ്പോ ഓരോ നിമിഷവും

അപ്പോ ഓരോ നിമിഷവും ആ നടനോടുളള ബഹുമാനവും നമ്മുടെ മനസില്‍ നില്‍ക്കണം. ആ കഥാപാത്രത്തിലൂടെ നമ്മള് ലയിച്ചു മുന്നോട്ടുപോവുകയും വേണം. അങ്ങനെയുളള പെര്‍ഫോമന്‍സ് ആര് നല്‍കുന്നുവോ ആ നടനാണ് എറ്റവും വലിയ നടന്‍. ശ്രീകുമാരന്‍ തമ്പി കെെരളി ടിവിയുടെ വീഡിയോയില്‍ പറഞ്ഞു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: mohanlal sreekumaran thampi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X