സല്ലാപത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അദ്ദേഹം പറഞ്ഞ കാര്യമാണ്: സുന്ദര്‍ദാസ്

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപും മഞ്ജു വാര്യരും ഒന്നിച്ച ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ് സല്ലാപം. സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രം രണ്ടാളുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സല്ലാപത്തിന് പുറമെ ദിലീപിനെ നായകനാക്കി വേറെയും സിനിമകള്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്തിരുന്നു. എകെ ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സല്ലാപം 1996ലാണ് പുറത്തിറങ്ങിയത്. ദിലീപിനും മഞ്ജു വാര്യര്‍ക്കുമൊപ്പം മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍എഫ് വര്‍ഗീസ്, മാള അരവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

hariharan

അതേസമയം സല്ലാപം എന്ന ചിത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാന്‍ കഴിയാത്ത ഒരനുഭവം സംവിധായകന്‍ സുന്ദര്‍ദാസ് പങ്കുവെച്ചിരുന്നു. സല്ലാപം വലിയ ഒരു വിജയ ചിത്രമായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. അതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന കാര്യം ഹരിഹരന്‍ സാര്‍ പറഞ്ഞ കാര്യമാണ്. ലളിത സുന്ദരമായ ചിത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. പക്ഷേ എന്നെ അതിലും സന്തോഷിപ്പിച്ചത് മറ്റൊരു കാര്യമാണ്.

മാള അരവിന്ദന്‍ എന്ന നടന്‍ ഹരിഹരന്‍ സാറിന്റെ സിനിമയിലുണ്ടാകാറില്ലെന്നും അയാളുടെ പ്രത്യേക രീതിയിലുളള ഞെട്ടലുകളൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അതുകൊണ്ട് ഹരിഹരന്റെ സിനിമയില്‍ മാള അരവിന്ദനെ അങ്ങനെ കാസ്റ്റ് ചെയ്തില്ലെന്നും പറഞ്ഞു. പക്ഷേ സല്ലാപത്തില്‍ നിങ്ങള്‍ മാള അരവിന്ദന്‍ എന്ന നടനെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് കിട്ടാവുന്ന വലിയ ഒരു അംഗീകാരമാണത്. അഭിമുഖത്തില്‍ സുന്ദര്‍ദാസ് പറഞ്ഞു. സല്ലാപത്തിന് പിന്നാലെ കുടമാറ്റം, വര്‍ണ്ണക്കാഴ്ചകള്‍, കുബേരന്‍, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ സിനിമകളും ഒരുക്കിയ സംവിധായകനാണ് സുന്ദര്‍ദാസ്‌.

ദിലീപിന് പുറമെ മനോജ് കെ ജയന്‍, പൃഥ്വിരാജ്, കലാഭവന്‍ മണി, ജയറാം, ഹരിശ്രീ അശോകന്‍ തുടങ്ങിയവരെയും നായകന്മാരാക്കി സംവിധായകന്‍ സിനിമകള്‍ ചെയ്തിരുന്നു. സല്ലാപത്തിന് പിന്നാലെ ഒരുക്കിയ കുടമാറ്റം എന്ന ചിത്രത്തിലും ദിലീപും മഞ്ജു വാര്യരും തന്നെയായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. സല്ലാപം, കുടമാറ്റം തുടങ്ങിയ സിനിമകള്‍ക്ക് പുറമെ സുന്ദര്‍ദാസിന്റെ സമ്മാനം എന്ന ചിത്രത്തിലും മഞ്ജു വാര്യര്‍
അഭിനയിച്ചിരുന്നു. മനോജ് കെ ജയനായിരുന്നു സമ്മാനം എന്ന ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.

More from Filmibeat

Read more about: sundar das dileep hariharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X