twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആനി ശരിയാവില്ല, പകരം മഞ്ജു വാര്യര്‍ എത്തി! ആ രംഗമാണ് ശരിക്കും കരയിപ്പിച്ചതെന്ന് സുന്ദര്‍ദാസ്

    |

    മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യര്‍ നായികയായെത്തിയ ആദ്യ സിനിമയാണ് സല്ലാപം. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ ലോകത്തേക്കെത്തിയ മഞ്ജുവിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ലോഹിതദാസ് തിരക്കഥയൊരുക്കിയ സല്ലാപം സംവിധാനം ചെയ്തത് സുന്ദര്‍ദാസായിരുന്നു. ദിലീപ്, മനോജ് കെ ജയന്‍, വത്സല മേനോന്‍, ബിന്ദു പണിക്കര്‍, എന്‍എഫ് വര്‍ഗീസ്, മാള അരവിന്ദന്‍, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

    സുന്ദര്‍ദാസ് സംവിധാനം ചെയ്ത ആദ്യസിനിമ കൂടിയാണ് സല്ലാപം. ലോഹിതദാസും സിബി മലയിലുമൊക്കെയായിരുന്നു അദ്ദേഹത്തിന് ധൈര്യം നല്‍കിയത്. ആനിയെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചതെന്ന് സുന്ദര്‍ദാസ് പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെയായിരുന്നു അദ്ദേഹം സല്ലാപത്തെക്കുറിച്ച് വാചാലനായത്. ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ എത്തിയതും കലാഭവന്‍ മണിയെ കണ്ടുമുട്ടിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സല്ലാപം വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    ലോഹിതദാസിന്റെ കോള്‍

    ലോഹിതദാസിന്റെ കോള്‍

    ലോഹിതദാസുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങിയാല്‍ നമുക്ക് ഡിസംബറില്‍ സെന്‍സറിംഗ് ചെയ്യാനാവുമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ലോഹിയുടെ സ്വന്തം സിനിമ വരുമ്പോള്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതായിരിക്കുമെന്നാണ് കരുതിയത്. അത് ചെയ്യാനാവുമെന്ന് പറഞ്ഞപ്പോള്‍ നീ സംവിധാനം ചെയ്യുന്ന സിനിമ ഞാനെഴുതുന്നുവെന്നായിരുന്നു പിന്നീട് ലോഹി പറഞ്ഞത്.

    സിബി സാറിന്റെ വാക്ക്

    സിബി സാറിന്റെ വാക്ക്

    കിരീടം ഉണ്ണിയാണ് സിനിമ നിര്‍മ്മിക്കുന്നത്. മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചെല്ലാം താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലോഹി പറഞ്ഞിരുന്നു. ലോഹി പറഞ്ഞതിന് പിന്നാലെയായി താനും ഉണ്ണ്യേട്ടനെ വിളിച്ചിരുന്നു. തന്റെ ആദ്യ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ധൈര്യക്കുറവിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും അതാരും കണക്കിലെടുത്തിരുന്നില്ല. സിബി സാറും ധൈര്യം തന്നതോടെ സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു കഥയൊക്കെ അങ്ങനെയാണ് സെറ്റായത്.

    മഞ്ജു വാര്യരുടെ വരവ്

    മഞ്ജു വാര്യരുടെ വരവ്

    ആനിയെയായിരുന്നു രാധയെ ആയി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കുറച്ച് കള്ളത്തരമൊക്കെ കാണിക്കേണ്ടതുണ്ടായിരുന്നു നായികയ്ക്ക്. ആനി അങ്ങനെ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതിനിടയിലായിരുന്നു മുന്‍പൊരു മാഗസിനില്‍ കണ്ട കലാതിലകത്തിന്‍രെ ഫോട്ടോ മനസ്സിലേക്ക് കടന്നുവന്നത്. കിരീടം ഉണ്ണി ആ മാഗസിന്‍ എടുത്തുവെച്ചിരുന്നു. അങ്ങനെ അവരെ പോയി നേരില്‍ കാണുകയായിരുന്നു. അഭിനയിക്കുന്ന രംഗങ്ങളൊക്കെ എടുത്ത് വരണമെന്നും പറഞ്ഞിരുന്നു.

    അഭിനയിപ്പിച്ചു

    അഭിനയിപ്പിച്ചു

    പെണ്ണു കാണുന്നവരെ കാത്തിരിക്കുന്ന പ്രതീതിയിലായിരുന്നു മഞ്ജു വാര്യരും അമ്മയും അന്ന്. അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. തനിക്ക് ലഭിച്ച ട്രോഫികളെക്കുറിച്ചൊക്കെ മഞ്ജു സംസാരിച്ചിരുന്നു. ചേട്ടനോട് പിണങ്ങി വരുന്ന രംഗം അഭിനയിക്കാനായാണ് പറഞ്ഞത്. മനോഹരമായാണ് മഞ്ജു ചെയ്തത്. ആ വീഡിയോ സിബി സാറിനെ കാണിച്ചപ്പോള്‍ അദ്ദേഹവും ഓക്കെ പറയുകയായിരുന്നു. ദിലീപിനേക്കാള്‍ ഉയരക്കൂടുതലുണ്ടോ മഞ്ജുവിനെന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെയല്ലായിരുന്നുവെന്നറിഞ്ഞതോടെ ഇവരെത്തന്നെ ഫിക്‌സാക്കുകയായിരുന്നു.

    കലാഭവന്‍ മണിയെ കണ്ടത്

    കലാഭവന്‍ മണിയെ കണ്ടത്

    മഞ്ജു വാര്യര്‍ക്ക് മുന്‍പ് തന്നെ ദിലീപിനെ വിളിച്ചിരുന്നു. ഷൊര്‍ണ്ണൂര്‍ ടിബിയില്‍ വെച്ചായിരുന്നു സംസാരിച്ചത്. ദിലീപ് നല്ല ത്രില്ലിലായിരുന്നു അന്ന്. അന്നൊരു പരിപാടിയില്‍ ഗസ്റ്റായി പങ്കെടുക്കാന്‍ പോയിരുന്നു ലോഹിതദാസ്. അദ്ദേഹത്തിനൊപ്പം താനും പോയിരുന്നുവെന്ന് സുന്ദര്‍ദാസ് ഓര്‍ത്തെടുക്കുന്നു. അന്ന് മിമിക്രി ചെയ്യാന്‍ അവിടെ മണിയുണ്ടായിരുന്നു. സാധാരണ പോലെയുള്ള മിമിക്രിയായിരുന്നില്ല അദ്ദേഹം കാണിച്ചത്. അങ്ങനെയാണ് താരത്തെ പരിഗണിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

    പൊട്ടിക്കരയുകയായിരുന്നു

    പൊട്ടിക്കരയുകയായിരുന്നു

    ട്രെയിന്‍ പാസ് ചെയ്ത് കഴിഞ്ഞയുടന്‍ മഞ്ജുവിന്റെ ചെകിട്ടത്ത് മനോജ് ആഞ്ഞടിക്കുകയായിരുന്നു. അടികഴിഞ്ഞ് 2 സെക്കന്‍ഡ് കഴിഞ്ഞ് നമ്മള്‍ ഷോട്ട് കട്ട് ചെയ്തു. ഷോട്ട് കട്ട് ചെയ്ത് കഴിഞ്ഞിട്ട് മഞ്ജു ട്രാക്കിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു. മുട്ടുകുത്തി നിക്കുകയായിരുന്ന മനോജിന് സംസാരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല.

    English summary
    Sundar Das talks about Manju Warrier,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X