മമ്മൂട്ടിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റ്, രതീഷുമായി അടുത്ത ബന്ധം,തുറന്ന് പറഞ്ഞ് സംവിധായകൻ
എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ പലപ്പോഴും അദ്ദേഹം തെറ്റിധരിക്കപ്പെട്ടിട്ടുണ്ട്. അഹങ്കാരം , തലക്കനം തുടങ്ങിയ വിശേഷണങ്ങൾ മമ്മൂട്ടിക്ക് തുടക്കം കാലത്ത് തന്നെ ചാർത്തി കിട്ടിയിരുന്നു. എന്നാൽ ഇതിന്റെ പിന്നിലുളള സത്യാവസ്ഥ തിരിച്ചറിയാതെ വർഷങ്ങളായി പ്രേക്ഷകരുടെ ഇടയിൽ പ്രചരിച്ച് കൊണ്ടിരുന്നു. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറി. തുടക്കം മുതൽ തന്നെ മമ്മൂട്ടിയെ അറിയാവുന്നവർ ഇത്തരത്തിലുള്ള പ്രചരണം എതിർത്ത് രംഗത്തെത്തിയിരുന്നു. വളരെ നല്ല മാനുഷ്യനാണെന്നും പ്രചരിക്കുന്നതല്ല സത്യമെന്നും ഇവർ തുറന്ന് പല അഭിമുഖത്തിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് പ്രചരിച്ച ഒരു വ്യാജപ്രചരണത്തെ കുറിച്ച് സംവിധായകൻ ടിഎസ് സുരേഷ് ബാബു . ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയും നടൻ രതീഷും തമ്മിലുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും നടൻ നസീറിന്റെ പേരിനോടൊപ്പം പ്രചരണത്തെ കുറിച്ചുമാണ് സംവിധായകൻ വാചാലനായത്.

രതീഷും മമ്മൂക്കയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും എടാ... പോടാ എന്നാണ് പരസ്പരം വിളിക്കുന്നത്.. ഇവരും തമ്മിൽ തീരുമാനിച്ചിട്ടാണ് ഇങ്ങനെ വിളിച്ചിരുന്നത്. അതിന് താൻ സാക്ഷിയാണെന്നും സംവിധായകൻ പറയുന്നു. രതീഷിന് മമ്മൂക്കയോട് അത്രയും ഇഷ്ടമാണ്. രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയാൽ മമ്മൂക്ക ഒരിക്കലും ഡേറ്റ് കൊടുക്കാതെ ഇരിക്കില്ല. മമ്മൂക്ക തന്നെ തിരക്കഥയുടേയും മറ്റും കാര്യത്തിൽ സഹായിക്കും

എന്നാൽ ഇടക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. രതീഷ് ഓക്കെ പറഞ്ഞാൽ സിനിമ നടക്കുമായിരുന്നു. ഒരിക്കലും മമ്മൂക്ക രതീഷിന് ഡേറ്റ് കൊടുക്കാതിരിക്കില്ലെന്നും സുരേഷ ബാബു അഭിമുഖത്തിൽ വീണ്ടും പറയുന്നു. കൂടാതെ പ്രേംനസീർ ഡേറ്റ് ചോദിച്ചിട്ടും കൊടുത്തില്ലെന്നും പ്രചരിച്ചിരുന്നു. അതൊക്കെ ആരോപണം മാത്രമാണ്. പ്രേംനസീർ ഡേറ്റ് ചോദിച്ചിട്ട് മമ്മൂട്ടി നൽകിയില്ലെന്ന് പ്രചരിക്കുന്നത് വെറും ആരോപണം മാത്രമാണെന്നും, അത്തരം പ്രചരണങ്ങളിൽ ഒരു കഴമ്പുമില്ലെന്ന് സംവിധായകൻ ടി എസ് സുരേഷ് ബാബു. പറഞ്ഞു. മമ്മൂട്ടി ഡേറ്റ് നൽകിയതുമാണ്. ഇക്കാര്യങ്ങൾക്കെല്ലാം താൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു

'ഇടയ‌്ക്ക് ഒരു അഭിമുഖത്തിൽ കണ്ടു, നസീർ സാർ ഡേറ്റ് ചോദിച്ചിട്ട് മമ്മൂക്ക ഇല്ലാന്ന് പറഞ്ഞുവെന്ന്. ഒരിക്കലുമില്ല, അതിന് സാക്ഷി ഞാനാണ്. ഹോട്ടലിലേക്ക് ഫോൺ വന്നിട്ട് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ഫോൺ എടുത്തത്. ഫോൺ വിളിച്ചയാൾ ഞാൻ ആണ് നസീർ എന്ന് പറഞ്ഞപ്പോൾ, ഏത് നസീർ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. പ്രേം നസീർ ആണെന്നറിഞ്ഞപ്പോൾ, അയ്യോ എന്താ സാർ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ പ്രതികരണം.

ഡേറ്റിന് വേണ്ടിയാണ് എപ്പോൾ വരണം എന്ന് നസീർ സാർ ചോദിച്ചപ്പോൾ, വേണ്ട സാർ ഞാൻ അങ്ങോട്ട് വരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഓപ്പൺ ഡേറ്റാണ് മമ്മൂക്ക നസീർ സാറിന് കൊടുത്തത്. ഏതു പടവും മാറ്റിവച്ച് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ‌്തു. മോഹൻലാൽ അതിൽ അഭിനയിക്കാൻ തയ്യാറായിരുന്നു. ശ്രീനിവാസനും ഡെന്നിസ് ജോസഫും തിരക്കഥ എഴുതാനും തയ്യാറായിരുന്നു. ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണ്'.


Click it and Unblock the Notifications